നാം ആരും ജീവിതത്തിൽ മറക്കാൻ സാധ്യതയില്ലാത്ത മലയാളക്കര കണ്ട എക്കാലത്തെയും വലിയ പ്രളയത്തിൻറെ പശ്ചാത്തലത്തിൽ ജൂഡ് ആന്റണി ഒരുക്കുന്ന’2018 എവെരി വൺ ഈസ് എ ഹീറോ’ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടു.മികച്ച മേക്കിങ് ക്യാളിറ്റിയും ആവേശവും ജനിപ്പിക്കുന്നതും ടെൻഷനടിപ്പിക്കുന്നതുമായ രംഗങ്ങൾ ആണ് ടീസറിൽ ഉള്ളത്.ആ മഹാപ്രളയത്തിന്റെ ഏറ്റവും മികച്ച ദൃശ്യാവിഷ്കരണം ആയിരിക്കും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന.
ഏറെ നാളുകൾ നീണ്ട പരിശ്രമത്തിനും ചിത്രീകരണത്തിന് ശേഷമാണ് 2018 ചിത്രം പൂർത്തിയായത്.ടൊവിനോ തോമസ്,കുഞ്ചാക്കോ ബോബൻ,ആസിഫ്അലി,ഇന്ദ്രൻസ്,വിനീത് ശ്രീനിവാസൻ,ലാൽ,നരേൻ,സുധീഷ്,ജൂഡ് ആൻറണി ജോസഫ്,അജു വർഗ്ഗീസ്,ജിബിൻ ഗോപിനാഥ്,ഡോക്ടർ റോണി,അപർണ്ണ ബാലമുരളി,ശിവദ,വിനിതാ കോശി,തൻവി റാം, ഗൗതമി നായർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
പി കെ പ്രൈം പ്രൊഡക്ഷൻസ് കാവ്യാ ഫിലിംസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി,ആന്റോ ജോസഫ്,സി.കെ പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നാളുകൾ നീണ്ടുനിന്ന മഴയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും നേർക്കാഴ്ചയാണ് ടീസർ വരച്ചെടുത്തത്.ജനങ്ങൾ അനുഭവിച്ച മാനസിക സംഘർഷങ്ങളും ബുദ്ധിമുട്ടുകളും അതെ വ്യാപ്തിയോടെ ടീസറിൽ നമുക്ക് കാണാനാകും.അഖിൽ ജോർജ് ഛായാഗ്രഹണം നിർമ്മിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്.നോബിൻ പോളാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത്.2403 ഫീറ്റ് എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്.പിന്നീട് ഇത് ഇതിൽ മാറ്റം വരുത്തുകയായിരുന്നു.
ജൂഡ് ആന്റണി ജോസഫും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്.വിഷ്ണു ഗോവിന്ദ് സൗണ്ട്ഡിസൈനിങ്ങ്,വസ്ത്രാലങ്കാരം സമീറ സനീഷ്,ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ,പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല,ചീഫ് അസോസിയേറ്റ് ഡയക്ടർ സൈലക്സ് അബ്രഹാം,ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്,നിശ്ചല ചിത്രങ്ങൾ സിനറ്റ് സേവ്യർ,വിഎഫ്എക്സ് മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്,ടൈറ്റിൽ ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.