മലയാളികൾക്ക് സുപരിചിതയാണ് ആഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളിൽ മൂത്തവൾ. അച്ഛൻറെ പാതയിലൂടെ ആണ് ആഹാനയും സിനിമയിലെത്തിയത് മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് ആഹാന. സിനിമയെക്കാൾ കൂടുതൽ സോഷ്യൽ മീഡിയയാണ് താരമാക്കുന്നത്. ധാരാളം ആരാധകരുണ്ട് ആഹാനയ്ക്ക് സോഷ്യൽ മീഡിയയിൽ. ആഹാന പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് സഹോദരിമാർക്കൊപ്പം ഉള്ള ആഹാനയുടെ ഡാൻസും പാട്ടും ഒക്കെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. താര കുടുംബത്തിൻറെ വെക്കേഷൻ ചിത്രങ്ങളും വൈറലായി മാറാറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ആഹാന പങ്കുവെച്ച ചിത്രങ്ങൾ ആരാധകരെ അമ്പരപ്പിച്ചു. ആഹാന പങ്കുവെച്ച് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഞെട്ടിക്കുന്നതായിരുന്നു.
തന്റെ ബ്രൈഡ് ടു ബി ഫോട്ടോഷൂട്ട് ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതോടെ ആഹാന വിവാഹം കഴിക്കാൻ പോവുകയാണ് എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി മാറി. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് ആഹാന തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് താരത്തിന്റെ പ്രതികരണവും. തന്റെ വിവാഹമാണെന്ന് ചില മാധ്യമങ്ങളിൽ അടക്കം കണ്ടതോടെയാണ് പ്രതികരിക്കാൻ തീരുമാനിച്ചത് എന്നാണ് ആഹാന പറയുന്നത്. ഫോട്ടോഷൂട്ട് തൻറെ യഥാർത്ഥ വിവാഹത്തിന് മുന്നോടിയായി ഉള്ളതല്ല. ഞാൻ ഒരു പരസ്യത്തിന്റെ ഭാഗമായി നടത്തിയ ചിത്രീകരണം ആണെന്നും ആഹാന വ്യക്തമാക്കി. ഇതൊരു പരസ്യമാണെന്നും എന്റെ യഥാർത്ഥ ബ്രൈഡൽ ഷവർ അല്ലെന്നും വ്യക്തമാക്കാനാണ് ഞാൻ കരുതിയത്.
ധാരാളം വാർത്തകൾ കണ്ടു അതിനാൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. ഒരു ബ്രാൻഡിനു വേണ്ടി ചെയ്ത പരസ്യമാണിത്. അവരുടെ പുതിയ ജ്വല്ലറി റേഞ്ചിനെ വിളിക്കുന്നത് ബ്രൈഡ് ടു ബി എന്നാണ്. ഞാൻ ശരിക്കും കല്യാണം കഴിക്കുമ്പോൾ പെയ്ഡ് പാർട്ണർഷിപ്പിന് ഒരാൾ ഉണ്ടാകില്ല. ഞാൻ പ്രണയിക്കുന്ന വ്യക്തിയുമായുള്ള ഒരു അന്പേഡ് പങ്കാളിത്തം ആയിരിക്കും അത് എന്നാണ് ആഹാന പറയുന്നത്. അഭിമുഖത്തിൽ സംസാരിക്കവേ വിവാഹത്തെക്കുറിച്ച് ആഹാന സംസാരിച്ചത് ശ്രദ്ധ നേടിയിരുന്നു. വിവാഹത്തെക്കുറിച്ച് ഒന്നും താൻ ഇതുവരെ ആലോചിച്ചിട്ടില്ല എന്നാണ് പറയുന്നത്. കൂടാതെ ഇത്ര വയസ്സിനുള്ളിൽ വിവാഹം നടന്നിരിക്കണം എന്ന തരത്തിലുള്ള നിബന്ധനകൾ ഒന്നും വീട്ടിൽ ഇല്ലെന്നും വ്യക്തമാക്കി. വിവാഹത്തിലൊക്കെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വീട്ടുകാർ തനിക്ക് തന്നിട്ടുണ്ടെന്നും ആഹാന വ്യക്തമാക്കിയിരുന്നു.
ജനുവിൻ ആയിരിക്കണം അഭിപ്രായങ്ങൾ കൃത്യമായി തുറന്നു പറയണം ഒരു കാര്യം ഇഷ്ടമായില്ലെങ്കിൽ അത് അതുപോലെ പറയുന്ന പ്രകൃതമാണ് എന്റേത്. ചെയ്യുന്ന ജോലിയെ കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയണമെന്നാണ് തന്റെ വരനെ കുറിച്ച് ആഹാനക്കുള്ള സങ്കല്പം. ഞാൻ സ്റ്റീവ് ലോപ്പസ് ആയിരുന്നു ആഹാനയുടെ അരങ്ങേറ്റ സിനിമ. പിന്നീട് ഇടവേളയെടുത്ത് താരം തിരികെ വരുന്നത് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ്. വളരെ കുറച്ച് സിനിമകളിലൂടെ ശ്രദ്ധ നേടാൻ അഹാനയ്ക്ക് സാധിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അഹാനയെ ഒടുവിൽ പ്രേക്ഷകർ സിനിമയിൽ കണ്ടത്. ആഹാനയുടെ പാതയിലൂടെ സഹോദരിമാരും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തി. Qഎന്നും സോഷ്യൽ മീഡിയയിലെ താരങ്ങളാണ് അഹാനയും സഹോദരിമാരും.