കളരിപ്പയറ്റ് പ്രകടനത്തിന്റെ ഭാഗമായി ഗിന്നസ് വേൾഡ് റെക്കോർഡിൻറെ ഭാഗമാകാൻ സാധിച്ചതിൽ ഉള്ള സന്തോഷം പങ്കുവെക്കുകയാണ് നടി ഐമ റോസ്മി.സോഷ്യൽ മീഡിയയിലൂടെയാണ് താരം ചിത്രങ്ങൾ അടക്കം സന്തോഷവാർത്ത അറിയിച്ചത്. നടി ഐമ കളരിപ്പയറ്റ് അഭ്യസിക്കുന്ന ഡോ:റാഫിസ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള ദുബായ് കളരി ക്ലബ്ബ് ആണ് കളരി ക്ലബ്ബ് റെക്കോർഡ് നേട്ടം കൈവരിച്ചത്.
ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കളരി അഭ്യാസ പ്രകടനം എന്ന നിലയ്ക്കാണ് റെക്കോർഡ് കൈവരിച്ചത്. ദുബായ് പോലീസിന്റെ കൂടി സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.നിവിൻ പോളി ചിത്രം ജേക്കബിന്റെ സ്വർഗ്ഗരാജ്യം,മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിവയിലൂടെയാണ് ഐമ അഭിനയരംഗത്ത് എത്തിയത്.വിവാഹശേഷം അഭിനയരംഗത്ത് നിന്ന് താരം വിട്ടുനിൽക്കുകയായിരുന്നു.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ നിവിൻ പോളിയുടെ സഹോദരി ആയിട്ടാണ് ഐമ എത്തിയത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ആകട്ടെ മോഹൻലാലിൻറെ മകളായിട്ടും.ഇരു ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതിനുശേഷം ആണ് നിർമ്മാതാവ് സോഫിയ പോളിന്റെ മകൻ കെവിനുമായുള്ള താരത്തിന്റെ വിവാഹം.
2016 ൽ മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം ചിത്രത്തിലൂടെയാണ് ഐമ അഭിനയരംഗത്ത് എത്തിയത്.ഐമയുടെ ഇരട്ട സഹോദരി ഐനയും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. ഇരുവരും പഠിച്ചതും വളർന്നതും ദുബായിലാണ്. ഐമയും ഐനയും ചെറുപ്പം മുതൽ ക്ലാസിക്കൽ ഡാൻസ് അഭ്യസിക്കുന്ന നർത്തകരാണ്.ഇപ്പോൾ ദുബായിലാണ് ഐമയുടെ സ്ഥിരതാമസം.