നിസാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് റോഷാർക്ക്. ചിത്രത്തിൻറെ വിജയം ആഘോഷിക്കുന്ന ചടങ്ങിൽ വച്ച് ആസിഫ് അലിക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ് മമ്മൂക്ക.ഒരു റോളക്സ് വാച്ച് മമ്മൂക്ക സമ്മാനമായി നൽകിയത്.ദുൽഖർ സൽമാനും ഇരുവർക്കും ഒപ്പം വേദിയിലുണ്ടായിരുന്നു
റോഷാർക്കിൽ ഒരു സുപ്രധാനമായ അതിഥി വേഷത്തിലാണ് ആസിഫ് എത്തിയിരുന്നത്.ഈ കഥാപാത്രം വളരെയധികം പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു.എന്നാൽ ചിത്രത്തിലൂട നീളം മുഖം മറച്ച രീതിയിൽ ആയിരുന്നു ആസിഫിന്റെ കഥാപാത്രം.ഈ കഥാപാത്രത്തിന്റെ വിജയത്തിന് പകരമായി ആണ് മമ്മൂട്ടി സമ്മാനം നൽകിയത്. വിക്രം സിനിമ ഹിറ്റായപ്പോൾ സൂര്യയ്ക്ക് കമലഹാസൻ ഒരു റോളക്സ് വാച്ച് സമ്മാനം നൽകിയിരുന്നു.
ആസിഫ് അലി തന്നോട് ഒരു റോളക്സ് വാച്ച് ആവശ്യപ്പെട്ടെന്ന് പറഞ്ഞ മമ്മൂട്ടി റോളക്സ് എന്ന് വിളിക്കുകയും അപ്പോൾ നിർമ്മാതാവ് ബാദുഷയും എസ് ജോർജും വാച്ച് അടങ്ങിയ ഗിഫ്റ്റ് ബോക്സുമായി സ്റ്റേജിൽ എത്തി.സമ്മാനം ലഭിച്ച ആസിഫ് മമ്മൂക്കയെ വാരിപ്പുണർന്നാണ് സന്തോഷം പ്രകടമാക്കിയത്.ഇതിനെല്ലാം സാക്ഷ്യം വഹിച്ചുകൊണ്ട് ദുൽഖർ സൽമാനും സ്റ്റേജിൽ ഉണ്ടായിരുന്നു.
മനുഷ്യൻറെ ഏറ്റവും ആകർഷകമായ അവയവം കണ്ണുകൾ ആണെന്നും ഈ ചിത്രത്തിൽ ആസിഫിന്റെ കണ്ണുകളാണ് അഭിനയിച്ചതെന്നും മറ്റുള്ളവർക്കെല്ലാം അഭിനയിക്കാൻ മറ്റു അവയവങ്ങൾ ഉണ്ടായിരുന്നു എന്നാൽ കണ്ണുകളുടെ അഭിനയം വച്ചാണ് ഇത്രയും ശ്രദ്ധ നേടിയെടുക്കാൻ ആസിഫിന് ആയതെന്നും മമ്മൂക്ക പറഞ്ഞു.നിമിഷ് രവി ചായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം മിഥുൻ മുകുന്ദൻ ആണ്.ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വെയ്ഫേറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.