സിനിമയുടെ എല്ലാ മേഖലയിലും കമലഹാസൻ ശോഭിച്ചു നിൽക്കുന്ന ഒരാളാണ്. സിനിമയ്ക്ക് വേണ്ടിയും കലക്കി വേണ്ടിയും പിറവികൊണ്ട ആളാണ് കമൽഹാസൻ എന്നാണ് സിനിമയെ സ്നേഹിക്കുന്നവരും സിനിമയ്ക്കുള്ളിൽ പ്രവർത്തിക്കുന്നവരും എല്ലാം പറയാറുള്ളത്. സിനിമയ്ക്കും കഥാപാത്രത്തിന് വേണ്ടിയും ഏതറ്റം വരെയും എഴുപതാം വയസ്സിനോട് അടുക്കുമ്പോഴും കമൽഹാസൻ പോവാൻ തയ്യാറാണ്. അദ്ദേഹത്തിനെ പോലെ എല്ലാ കാലവും സിനിമയിൽ സജീവമായി നിൽക്കണം എന്നത് തന്നെയാണ് സിനിമയിലേക്ക് വരുന്ന ഓരോരുത്തരുടെയും ആഗ്രഹം. അഭിനയത്തിൽ പലരും അനുകരിക്കുന്നതും കമൽഹാസന്റെ ജീവിതമാണ്.
പാൻ ഇന്ത്യൻ സിനിമ എന്ന തരത്തിൽ പ്രചാരം വരുന്നതിന് മുൻപ് തന്നെ കമൽഹാസൻ സിനിമകൾ സൗത്ത് ഇന്ത്യയിലും ദക്ഷിണേന്ത്യയിലും പ്രചാരം നേടിയിരുന്നു. എല്ലാവർക്കും എല്ലാം ഒരുമിച്ച് കിട്ടില്ല എന്നതിന് കമൽഹാസന്റെ ജീവിതം വലിയൊരു ഉദാഹരണമാണ്. അദ്ദേഹത്തിൻറെ കരിയർ സക്സസ്ഫുൾ ആണെങ്കിലും കുടുംബജീവിതം വിജയകരമല്ല. രണ്ടുതവണ വിവാഹിതനാവുകയും നിരവധി നടിമാരുമായി ബന്ധം പുലർത്തുകയും ചെയ്തിട്ടുള്ള ആളാണ്. ഇപ്പോഴിതാ നടി കുട്ടി പത്മിനി കമൽഹാസനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
ഒരുകാലത്ത് സൗത്ത് ഇന്ത്യൻ തിളങ്ങി നിന്നിരുന്ന നടി ശ്രീവിദ്യ കമലിനെ മരണംവരെ പ്രണയിച്ചിരുന്നുവെന്നും എന്നാൽ നടൻ കമൽ ഒരേസമയം 6 നടിമാരുമായി പ്രണയത്തിലായിരുന്നു എന്നാണ് നടി കുട്ടി പത്മിനി വെളിപ്പെടുത്തുന്നത്. തന്റെ യൂട്യൂബ് ചാനൽ വഴി നിരവധി മുൻനിര താരങ്ങളെ കുറിച്ചും സിനിമ മേഖലയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച് ഒരു വീഡിയോയിൽ ആണ് താരം ശ്രീവിദ്യയുടെയും കമലിന്റെയും പ്രണയം എത്തരത്തിലുള്ളതായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. പുതിയതായി പങ്കുവെച്ച വീഡിയോയിൽ ശ്രീവിദ്യയെ പോലെ സുന്ദരിയായ ഒരു നടിയെ താൻ കണ്ടിട്ടില്ല എന്നും താരം വെളിപ്പെടുത്തി. ശ്രീവിദ്യയെ പോലെ സുന്ദരിയായ ഒരു നടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
അവളുടെ കണ്ണുകൾ അത്രയും സുന്ദരമാണ്. അവൾ കമൽഹാസനോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുമുണ്ട്. ആ സമയത്താണ് ശ്രീവിദ്യ കമലഹാസനിൽ ആകൃഷ്ടനായത്. അദ്ദേഹത്തെ ഇഷ്ടമല്ലാത്ത നടിമാർ ആരും തന്നെ ഇല്ലെന്ന് പറയാം. പല നടിമാരും കമലിന്റെ ആരാധികമാർ ആയിരുന്നു. അതുപോലെതന്നെ ശ്രീവിദ്യയും കമലിന്റെ പ്രകടനം കണ്ട് ഭ്രാന്തമായി അദ്ദേഹത്തെ പ്രണയിച്ചു. വർഷങ്ങൾക്കു മുൻപ് കമലിനൊപ്പം ഒരു തെലുങ്ക് സിനിമയിൽ ഞാൻ അഭിനയിക്കുമ്പോൾ കമൽ വാണി ഗണപതിയുമായി പ്രണയത്തിൽ ആയിരുന്നു. വാണിക്ക് എയർപോർട്ടിൽ വെച്ച് കമൽ സമ്മാനം വാങ്ങിയിരുന്നു. അതേസമയം ഹിന്ദി നടി രേഖയുടെ പേരിനൊപ്പവും കമലിന്റെ പേര് പ്രചരിച്ചിരുന്നു.
അതുകൊണ്ട് കമലിനോടുള്ള പ്രണയം വേണ്ടെന്ന് വെക്കാൻ ഞാൻ ശ്രീവിദ്യയോട് പറഞ്ഞിരുന്നു. പക്ഷേ ശ്രീവിദ്യ ഞാൻ പറഞ്ഞത് കേട്ടില്ല. ആ കാലയളവിൽ ഒരേസമയം 6 സ്ത്രീകളുമായി കമൽ പ്രണയത്തിലായിരുന്നു. ശ്രീവിദ്യ, ബോളിവുഡ് നടി രേഖ, ജയ സുധ, വാണി ഗണപതി എന്നിവരും മറ്റു രണ്ടു നടിമാരും കമലിന്റെ പ്രണയിനികളുടെ ലിസ്റ്റിന്റെ ഭാഗമാണ്. എല്ലാ നടിമാരെയും അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്തു എന്ന് എനിക്കറിയില്ല. അതുകൊണ്ടായിരിക്കാം സകലകലാവല്ലഭൻ എന്ന പേര് കിട്ടിയതെന്നും കുട്ടി പത്മിനി തമാശയായി പറയുന്നു. കമൽ വാണി ഗണപതിയെ വിവാഹം കഴിച്ചതിനുശേഷം ശ്രീവിദ്യ കടുത്ത വിഷമത്തിലായിരുന്നു.
വർഷങ്ങളോളം ശ്രീവിദ്യ ആ വിഷമത്തിൽ നിന്നും തിരിച്ചു വരാൻ കഴിയാതെ ജീവിച്ചു. ഈ സമയത്താണ് ശ്രീവിദ്യ ജോർജിനെ വിവാഹം ചെയ്തത്. പിന്നീട് ജോർജുമായി അഭിപ്രായവ്യത്യാസം ഉണ്ടാവുകയും ശ്രീവിദ്യ അയാളിൽ നിന്ന് വേർപിരിയുകയും ചെയ്തു. അവസാന നാളുകളിൽ ആരെയും കാണാൻ കൂട്ടാക്കാതിരുന്ന ശ്രീവിദ്യക്ക് കമലഹാസനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. അതനുസരിച്ച് കമലും ശ്രീവിദ്യയെ കാണാൻ എത്തിയിരുന്നു. ക്യാൻസറുമായി മല്ലിയിടുകയായിരുന്ന ശ്രീവിദ്യ 2006ലാണ് മരിച്ചതെന്നും താരം വീഡിയോയിൽ വിതുമ്പലോടെ പറയുന്നു.