ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സ്വാസിക. സീത എന്ന സീരിയലിന് ലഭിച്ച ജന സ്വീകാര്യതയാണ് സ്വാസികയ്ക്ക് ഇത്ര ആരാധകരെ നൽകിയത്. കണ്ടുവന്ന സീരിയലുകളിൽ നിന്നും വ്യത്യസ്തമായി സ്വാസികയ്ക്ക് അഭിനയ പ്രാധാന്യമുള്ള വേഷമാണ് ഈ സീരിയലിൽ ലഭിച്ചത്. മികച്ച രീതിയിൽ സ്വാസിക ഇത് അവതരിപ്പിക്കുകയും ചെയ്തു. ടെലിവിഷനിൽ തിളങ്ങി നിൽക്കവേയാണ് സ്വാസിക സിനിമാരംഗത്തും തിളങ്ങുന്നത്. ചതുരം എന്ന സിനിമ നടിയുടെ കരിയറിലെ വഴിത്തിരിവ് ആയിരിക്കുകയാണ്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഈറോട്ടിക് ത്രില്ലർ സ്വഭാവമുള്ള സിനിമയായിരുന്നു ഇത്. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളാൽ റിലീസിന് മുൻപേ തന്നെ ചതുരം ചർച്ചയായിരുന്നു.
സ്വാസിക ആദ്യമായാണ് ഇത്തരത്തിൽ ഒരു വേഷം ചെയ്യുന്നത് അതിനാൽ തന്നെ ചിലർ നടിയെ പ്രശംസിച്ചപ്പോൾ ഒരു വിഭാഗം പ്രേക്ഷകർ സ്വാസികയെ വിമർശിച്ചു. സീരിയൽ രംഗത്ത് കൂടെ കടന്നുവന്നതിനാൽ കുടുംബ പ്രേക്ഷകർക്ക് പ്രത്യേക മമത സ്വാസികയോട് ഉണ്ട്. വീട്ടിലെ അംഗത്തെ പോലെ തന്നെ കാണുന്ന പ്രേക്ഷകര് ഉണ്ടെന്ന് സ്വാസികയും പറഞ്ഞിട്ടുണ്ട്. ഇഷ്ട താരം അതീവ ഗ്ലാമറസായി അഭിനയിച്ചത് ഇവരിൽ ചിലർക്ക് നീരസം ഉണ്ടാക്കി. ഇൻസ്റ്റഗ്രാമിൽ നിന്നും തന്നെ ചിലർ അൺഫോളോ ചെയ്തിട്ടുണ്ട് എന്നും സ്വാസിക അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ഇത്തരം കുറ്റപ്പെടുത്തലുകൾക്കപ്പുറം സ്വാസികയുടെ കരിയറിന് വലിയ ചലനമാണ് ചതുരം എന്ന സിനിമ ഉണ്ടാക്കിയിരിക്കുന്നത്.
ഒരുപക്ഷേ ഈ സിനിമ ചെയ്തില്ലായിരുന്നുവെങ്കിൽ സിനിമകളിലെ സഹ നായിക വേഷവും ടെലിവിഷൻ അവതാരകയുമായി സ്വാസികയുടെ അഭിനയ ജീവിതം ചുരുങ്ങിപ്പോയേനെ. എന്നാൽ ഇന്ന് ഒരു സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ആ സിനിമയ്ക്ക് സാമ്പത്തിക വിജയവും നേടിക്കൊടുത്ത നായിക നടിയായി സ്വാസിക അറിയപ്പെടുന്നു. ഇപ്പോഴിതാ ചതുരത്തിൽ ഇന്റിമേറ്റ് സീൻ ചെയ്തതിനെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് വന്ന കമന്റുകളെക്കുറിച്ച് തൻറെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സ്വാസിക. ‘കിടന്നു മറിഞ്ഞിട്ട് സ്ക്രിപ്റ്റ് ഡിമാൻഡ് എന്ന ഡയലോഗും’ എന്ന കമന്റിന് സ്വാസികയുടെ മറുപടി ഇങ്ങനെയാണ്;
ഇപ്പോൾ എല്ലാവരും ഓപ്പൺ ആണ് ഇപ്പോൾ എല്ലാവരും ലിവിങ് റിലേഷൻഷിപ്പാണ് അല്ലെങ്കിൽ ബോയ്ഫ്രണ്ട് ഉണ്ടെങ്കിൽ ഡേറ്റിങ്ങിനു പോകുന്നതും ഫിസിക്കൽ റിലേഷൻ ഒക്കെ സർവ്വസാധാരണമാണ്. എനിക്ക് അങ്ങനെയൊരു ഫീലിംഗ് ഉണ്ടെങ്കിൽ ക്യാമറയ്ക്ക് മുന്നിൽ അത്രെയും പേരുടെ മുന്നിൽ ചെയ്യേണ്ടതില്ല. അത്രയും ദാരിദ്ര്യം എനിക്കില്ല. എനിക്ക് റിലേഷൻഷിപ്പ് ഉണ്ട്. ബോയ്ഫ്രണ്ടിന്റെ കൂടെ പോവാനും കറങ്ങാനും ഉള്ള സ്വാതന്ത്ര്യമുണ്ട്. ഇത്രയും കഷ്ടപ്പെട്ട് മേക്കപ്പിട്ട് ഡയലോഗ് പഠിച്ച് ഇതൊക്കെ ചെയ്യേണ്ട കാര്യമില്ല. സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്തത് കൊണ്ടാണ് അങ്ങനെയുള്ള സീനുകൾ വന്നത്.
സ്വാസിക പറഞ്ഞത് ഇങ്ങനെയാണ്. മറ്റു കമന്റുകൾക്കും സ്വാസിക മറുപടി നൽകി. സിനിമയെ സിനിമയായി കാണുന്നവരാണ് കൂടുതലും. പ്രേക്ഷകരിൽ ഭൂരിഭാഗം പേരും നല്ല അഭിപ്രായമാണ് പറഞ്ഞത്. കുറച്ചു പേർ മാത്രമേ വിമർശിച്ചിട്ടുള്ളൂ എന്നും സ്വാസിക വ്യക്തമാക്കി. ബോൾഡ് ആയ ക്യാരക്ടർ ചെയ്യാൻ ആഗ്രഹമുള്ള ഒരുപാട് നടിമാരുണ്ട്. അപ്പോൾ അവരെയൊന്നും ഒരു രീതിയിലും നമ്മൾ പിന്നിലേക്ക് വലിക്കരുത്. ആ നല്ല ആർട്ടിസ്റ്റുകളെ അടിച്ചമർത്തുന്നതിന് തുല്യമാണത്. കലാകാരനെ അങ്ങനെ ഒന്നിനും തളച്ചിടാൻ പാടില്ല.
നിങ്ങളുടെ വാക്കുകൊണ്ട് കുറ്റപ്പെടുത്തൽ കൊണ്ടോ ഒരു കലാകാരി അവരുടെ പ്രൊഫഷൻ ഉപേക്ഷിച്ചു പോകുന്ന സാഹചര്യം വരുന്നത് സങ്കടകരമാണ്. കല്യാണം കഴിച്ച് ഞാനും ചിലപ്പോൾ അഭിനയിക്കും അപ്പോഴും ഇങ്ങനെ സാഹചര്യം വന്നാൽ എന്നെ മാത്രമല്ല എൻറെ ഭർത്താവിനെയും കുടുംബത്തെയും ബാധിക്കും അപ്പോൾ മതി എന്ന് വിചാരിക്കും. അങ്ങനെയൊരു സാഹചര്യം ആർക്കും ഉണ്ടാകരുത് എന്നും സ്വാസിക അഭിപ്രായപ്പെട്ടു.