ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളിൽ ഒന്നായിരുന്നു ഷാഹിദ് കപൂർ കരീന കപൂർ. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്ന ഇരുവരും അധികം വൈകാതെ തന്നെ വിവാഹം കഴിക്കും എന്നായിരുന്നു പലരും കരുതിയിരുന്നത്. ഷാഹിദിന് വേണ്ടി കരീന വെജിറ്റേറിയനായി മാറിയിരുന്നു. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. ഇരുവരും ഒരുമിച്ച് അഭിനയിച്ച ജെബ് വീ മേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പിരിയാൻ തീരുമാനിച്ചു. തങ്ങൾ പിരിയാൻ ഉണ്ടായ കാരണം ഷാഹിദ് കാരീനയും എവിടെയും പരസ്യമായി സംസാരിച്ചിട്ടില്ല. പരസ്പരം അപമാനിക്കുന്ന രീതിയിലും ഇതുവരെയും സംസാരിച്ചിട്ടില്ല.
പിന്നീട് ഒരുമിച്ച് അഭിനയിക്കുന്നതും ഒരുമിച്ച് എന്തെങ്കിലും തരത്തിലും സ്ക്രീൻ പങ്കിടേണ്ടി വരുന്നതും ഒക്കെ ഇരുവരും അവഗണിക്കുകയാണ് പതിവ്. രണ്ടുപേരും വളരെ അപൂർവമായി മാത്രമേ പിന്നീട് ഒരുമിച്ച ഒരു വേദിയിൽ എത്തിയിട്ടുള്ളൂ. അത്തരത്തിൽ കരീനയും ഷാഹിദും ഒരുമിച്ച് വേദി പങ്കിടേണ്ടി വന്ന ഒരു സംഭവമുണ്ട്. ഒരിക്കൽ ഐ ഫൈ അവാർഡ് ഷാഹിദ് ഹോസ്റ്റ് ചെയ്തിരുന്നു. അന്ന് അവാർഡ് നൽകാൻ കരീന വന്നു. അന്ന് തൻറെ കാമുകനായിരുന്ന സേഫ് അലിഖാനും കരീനയുടെ ഒപ്പം ഉണ്ടായിരുന്നു. കരീനയും ഷാഹിദും സൈഫും ഒരേ വേദിയിൽ നിൽക്കുന്ന കാഴ്ച ആരാധകരെ പല ഓർമ്മകളിലേക്കും കൊണ്ടുപോകുന്നതായിരുന്നു. സ്റ്റേജിലേക്ക് വന്ന ഉടനെ തന്നെ കരീന അവതാരകനായ ഷാഹിദ് കപൂർ ഫർഹാൻ അക്ത്തറിനെയും അഭിനന്ദിച്ചു.
എന്നാൽ കരീനയുടെ മുഖത്ത് പോലും നോക്കാൻ ഷാഹിദ് കൂട്ടാക്കിയിരുന്നില്ല. ഫർഹാൻ ആണ് സംസാരിച്ചത് അത്രയും. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാക്കുകയാണ്. കരീന നന്ദി പറഞ്ഞപ്പോൾ ഷാഹിദ് നോക്കിയത് പോലുമില്ലെന്നതാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽപ്പെട്ട കാര്യം. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഷാഹിദും കരീനയും തമ്മിലുള്ള ബന്ധം അവസാനിക്കാൻ കാരണം കരീനയുടെ അമ്മ ബബിതയും സഹോദരി കരീഷ്മയുമാണ്. ഇരുവരും ആ ബന്ധം ഇഷ്ടപ്പെട്ടിരുന്നില്ല. ഷാഹിദും താര കുടുംബത്തിൽ നിന്നു തന്നെയാണ് വരുന്നതെങ്കിലും കപൂർ കുടുംബത്തോളം വലിയ താരകുടുംബം അല്ല ഷാഹിദിന്റെത് എന്നതാണ് അവരുടെ അനിഷ്ടത്തിന് കാരണമായി പറയുന്നത്.
അതേസമയം കരീന ആവട്ടെ താൻ അഭിനയിക്കുന്ന സിനിമകളിലെല്ലാം ഷാഹിദ് നായകനായി വേണമെന്ന് വാശി പിടിക്കുകയും ചെയ്തിരുന്നു. എന്തായാലും ഷാഹിദും കരീനയും പിരിയുകയും ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തുകയും ചെയ്തു. കരീന പിന്നീട് നടൻ സേഫ് അലിഖാനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്ടു മക്കളുണ്ട് ഈ ദമ്പതികൾക്ക് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളിൽ ഒന്നാണ് സേഫും കരീനയും. ഷാഹിദ് പിന്നീട് വിവാഹിതനായി. മീര രാജ്പുത്തിനെ ആണ് ഷാഹിദ് വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ടു മക്കളാണുള്ളത്.