മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു വെബ് സീരീസ് തന്നെയാണ് കരിക്ക്. വളരെ ചെറിയ ബഡ്ജറ്റിൽ നിന്നും തുടങ്ങി ഇപ്പോൾ വലിയ ക്വാളിറ്റിയിൽ തന്നെ വീഡിയോകൾ ചെയ്തു പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയും, പ്രേക്ഷകർ ആകാംക്ഷയോടെ എത്രനാൾ വേണോ കാത്തിരിക്കുകയും ചെയ്യുന്ന ഒരു വെബ് സീരീസ് തന്നെയാണ് കരിക്ക്. കരിക്ക് സീരീസിൽ വന്ന് പോകുന്നവരെ മലയാളികൾ ഒരിക്കലും മറക്കാറില്ല. അത്തരത്തിൽ മലയാളികൾ ഇപ്പോഴും ഓർത്തിരിക്കുന്ന ഈ കരിക്ക് സീരീസിൽ അഭിനയിച്ച മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഒരു താരം വിവാഹിതയായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാളികളുടെ പ്രിയങ്കരിയായ ലക്ഷ്മി മേനോൻ ആണ് ഇപ്പോൾ വിവാഹിതയായിരിക്കുന്നത്.
ഈ വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളായി ആരാധകരെ ഞെട്ടിച്ചു കൊണ്ടും ആഹ്ലാദിച്ചുകൊണ്ട് പുറത്തു വരുന്നത്. എല്ലാവർക്കും വളരെയധികം സന്തോഷമായിരുന്നു. അധികമാരും അറിയാതെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. കരിക്കിലെ അടുത്ത താരത്തിന്റെ വിവാഹമാണ് ഇപ്പോൾ നടന്നത്. മാസങ്ങൾക്ക് മുൻപായിരുന്നു കരിക്കിലെ മറ്റൊരുതാരം ശ്രുതിയുടെ വിവാഹം നടന്നത്. ഇപ്പോൾ ലക്ഷ്മിയുടെ വിവാഹം കൂടി നടന്നത് ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ ലക്ഷ്മിയുടെയും വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ആകുന്നത്. ശരത് ആണ് താരത്തിന്റെ വരൻ. ഇതിനുമുമ്പും ഇവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ജീവൻ അഭിനയിച്ചിരുന്ന ഒരു സീരിസിൽ ഓഫീസിൽ വരുന്ന പെൺകുട്ടിയായിട്ടായിരുന്നു ലക്ഷ്മി എത്തിയിരുന്നത്.
ആ ഒരു സീരീസിൽ മാത്രമാണ് ലക്ഷ്മി എത്തിയിരുന്നത് എങ്കിലും മലയാളി പ്രേക്ഷകർ ലക്ഷ്മിയെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്. കരിക്കിലൂടെ വന്നു പോകുന്ന എല്ലാ താരങ്ങളെയും മലയാളികൾ ശ്രദ്ധിക്കുന്നു. അവതരണത്തിലൂടെ മാത്രമല്ല അഭിനയത്തിലൂടെയും മോഡലിങ്ങിലൂടെയും മറ്റു മേഖലയിലൂടെയുമാണ് ഇവർ ആരാധകരെ വാരിക്കൂട്ടാറുള്ളത്. ഇപ്പോഴിതാ ലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കരിക്ക് താരം ലക്ഷ്മി വിവാഹിതയായി എന്നുള്ള വാർത്ത തന്നെയാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ലക്ഷ്മി ഒരു നല്ല അഭിനയത്രി മാത്രമല്ല നല്ലൊരു മോഡൽ കൂടിയാണ്.
ഫെമിന മിസ് ഇന്ത്യ 2019 ഫൈനലിസ്റ്റ് ആയും, 2018ലെ മിസ് ക്യൂൻ ഓഫ് ഇന്ത്യയും, മിസ്സ് സൗത്ത് ഇന്ത്യയുമായി താരം പലവട്ടം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ താരം നല്ലൊരു മോഡൽ തന്നെയാണ്. വ്യത്യസ്തമായ രീതിയിൽ വസ്ത്രധാരണത്തിലൂടെ എത്തി പലപ്പോഴും താരം ശ്രദ്ധ നേടിയിട്ടുണ്ട്. പല രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടും ഉണ്ട് ലക്ഷ്മി. അങ്ങനെയാണ് ലക്ഷ്മി കരിക്കിലൂടെയും എത്തുന്നത്. കരിക്കിൽ എത്തിയപ്പോൾ ആരാധകരെല്ലാവരും ഡബിൾ ഹാപ്പിയായി എന്ന് തന്നെ പറയാം. നടി അപർണ ബാലമുരളി തുടങ്ങി നിരവധി പേരാണ് താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. യൂട്യൂബർ ആയ ജിസ്മ വിമലും ഇവരുമായി അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവർ തന്നെയാണ്.
View this post on Instagram