ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു. വില്ലൻ എന്നോ നായകനെന്നോ നായികയെന്നോ വില്ലത്തി എന്നോ വേർതിരിവില്ലാതെ സാന്ത്വനം സീരിയലിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സാന്ത്വനത്തിലെ രോഹിത് വേദ് എന്ന് പറഞ്ഞാൽ ആർക്കും പരിചയമുണ്ടാവില്ല. എന്നാൽ അമരാവതിയിലെ രാജശേഖരൻ തമ്പി എന്നു പറഞ്ഞാൽ അറിയാത്ത മലയാളികൾ ഇല്ല. സീരിയലിലെ കഥാപാത്രമായ അപർണയുടെ അച്ഛൻ ആയിട്ടാണ് രാജശേഖരൻ തമ്പിയായ രോഹിത് പരമ്പരയിലെത്തുന്നത്. മകളുടെ വളരെയധികം അകമഴിഞ്ഞ സ്നേഹമുള്ള വ്യക്തിയാണ് രാജശേഖരൻ തമ്പി.
മകളും മരുമകനും സന്തോഷത്തോടെ ഇരിക്കണമെന്നും അതിന് ഏതറ്റം വരെയും പോകും എന്നുമുള്ള മനോഭാവമാണ് തമ്പിക്ക്. പരമ്പരയിലെ വില്ലൻ വേഷത്തിലാണ് തമ്പി എത്തുന്നത്. ജനങ്ങൾക്കിടയിൽ സ്വന്തം പേര് അത്രതന്നെ അറിയില്ല എന്നാൽ തമ്പിയെ എല്ലാവർക്കും പരിചയമാണ്. രോഹിത് എന്ന അഭിനേതാവിനെ ജനം തിരിച്ചറിഞ്ഞത് ഈ പരമ്പരയിലൂടെയാണ്. അഭിനയത്തോടുള്ള താൽപര്യം കൊണ്ടാണ് സാന്ത്വനം സംവിധായകൻ ആദിത്യന് ഫോട്ടോ അയച്ചു കൊടുക്കുന്നത്. അത് പ്രകാരം പിന്നീട് പരമ്പരയിലെ തമ്പിയായി മാറുകയായിരുന്നു. ഷൂട്ടിംഗ് സെറ്റുകളിൽ പലപ്പോഴും സംവിധായകൻ വഴക്കു പറയാറുണ്ട്. ഇത് പലപ്പോഴും നമ്മുടെ നല്ലതിന് വേണ്ടിയാണ് അങ്ങനെയാണ് ഓരോ കഥാപാത്രത്തെയും നന്നാക്കുന്നത് എന്ന് രോഹിത് ഒരിക്കൽ പറഞ്ഞിരുന്നു സാന്ത്വനം എന്ന പരമ്പര കൂടാതെ മനസ്സിനക്കരെ എന്നൊരു സീരിയലിലും വേഷമിടുന്നുണ്ട്.
ഈ പരമ്പരയിൽ പൂർണമായി നെഗറ്റീവ് റോളാണ്. ശങ്കർ എന്നാണ് പരമ്പരയിലെ കഥാപാത്രത്തിന്റെ പേര്. എന്തോ എന്റെ മുഖം കണ്ടാൽ നെഗറ്റീവ് റോൾ ചെയ്യാനാണ് വിളിക്കുന്നത് എന്നാണ് തമാശ രൂപേണ രോഹിത് പറയുന്നത്. തനിക്ക് പ്രായം 43 മാത്രമാണെന്നും ഇത് നരച്ചതല്ല നാച്ചുറൽ ലുക്ക് ആണെന്നും പറയുന്നു. ഈ നരയുണ്ടെങ്കിൽ മാത്രമാണ് തന്നെ ജനങ്ങൾ അറിയുന്നത് എന്നും ഇപ്പോൾ ഇതാണ് തന്റെ ഐഡൻറിറ്റി എന്നുമാണ് രോഹിത് പറയുന്നത്. തന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഞാനൊരു മലയാളിയല്ല എന്നും ഗുജറാത്തിയാണെന്നും അച്ഛൻ മഹാരാഷ്ട്രയിലെ കോലാപൂർ ആണ് അമ്മ മുംബൈ സ്വദേശിനെ ആണെന്നും താരം പറയുന്നു.
സാന്ത്വനം പരമ്പരയിൽ അഭിനയിക്കുമ്പോഴാണ് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന സിനിമയിൽ ഒരു റോൾ കിട്ടുന്നത്. വിനീത് ശ്രീനിവാസനും താനും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അവിടെ വെച്ചാണ് തനിക്ക് ഒരു റോൾ തരുമോ എന്ന് വിനീത് ശ്രീനിവാസനോട് ചോദിക്കുന്നത്. അങ്ങനെയാണ് ഹൃദയത്തിൽ ഒരു റോൾ ഉണ്ടെന്നും വരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നത്. സാന്ത്വനത്തിന്റെ ഷൂട്ടിംഗ് സൈറ്റിൽ നിന്നും നേരെ ഹൃദയത്തിൻറെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു എന്നും താരം പറയുന്നു. അടുത്തതായി ഫിലിപ്പ്, ലൂയിസ് എന്നീ രണ്ട് ചിത്രങ്ങൾ കൂടി ചെയ്തിട്ടുണ്ട്. അവയുടെ റിലീസ് ഉടൻ തന്നെ ഉണ്ടാകും എന്നും രോഹിത് പറഞ്ഞു.