വളരെ നാളുകളായി ബോളിവുഡിൽ നിറഞ്ഞുനിന്നിരുന്ന അഭ്യൂഹങ്ങളിൽ ഒന്നായിരുന്നു കിയാര അദ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും വിവാഹം.എന്നാൽ ഇരുവരും വിവാഹ വാർത്തെയെപ്പറ്റി വലിയ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിരുന്നില്ല.എന്നാൽ ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമം ഇട്ടുകൊണ്ട് രാജസ്ഥാനിലെ സൂര്യഗഡ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ കിയാരയും സിദ്ധാർത്ഥും വിവാഹിതരായ വാർത്തയാണ് പുറത്തുവരുന്നത്.സിദ്ധാർത്ഥും കിയാരയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവാഹ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.
പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.ഷാഹിദ് കപൂര്‍,ഭാര്യ മിര രജ്പുത്,കരണ്‍ ജോഹര്‍,അര്മാന് ജെയിന്,ഭാര്യ അനിസ മല്‍ഹോത്ര,ജൂഹ് ചൌള,ഭര്‍ത്താവ് ജയ് മെഹ്ത,ഇഷ അംബാനി എന്നീ പ്രമുഖരും ചടങ്ങുകൾക്ക് എത്തിയിരുന്നു.ഒരു ചിത്രത്തിൻറെ പാക്കപ്പ് പാര്‍ട്ടിയില്‍ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്.ഇരുവരും ഒന്നിച്ച് അഭിനയിച്ച ഷേർഷ എന്ന ചിത്രം വലിയ വിജയമായിരുന്നു.
മുമ്പ് പലവട്ടം ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.എന്നാൽ ഇരു താരങ്ങളും ഇതിനോട് പ്രതികരിച്ചിരുന്നില്ല.തൻറെ ഏറ്റവും പുതിയ ചിത്രമായ മിഷൻ മജ്നുവിന്റെ പ്രമോഷൻ ചടങ്ങിനിടെ താൻ ഈ വർഷം വിവാഹിതനാകും എന്ന് സിദ്ധാർത്ഥ് പറഞ്ഞിരുന്നു.തുടർന്ന് കിയാര ആയിരിക്കും വധു എന്ന രീതിയിൽ ചർച്ചകൾ നടന്നിരുന്നു.ഏകദേശം 100 അതിഥികൾക്ക് 80 മുറികളും മെഴ്സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു എന്നിവയുൾപ്പെ 70 ആഡംബര കാറുകളും ബുക്ക് ചെയ്തുവെന്നാണ് ഇരുവരുടെയും വിവാഹത്തെക്കുറിച്ച് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
രാജ് മെഹത്ത സംവിധാനം ചെയ്ത് വരുൺ ധവാൻ നായകനായി എത്തിയ ജഗ്ജഗ് ജീയോ ആണ് കിയാരയുടെഏറ്റവും പുതിയ ചിത്രം.അനില്‍ കപൂര്‍, നീതു കപൂര്‍,മനീഷ് പോള്‍,പ്രജക്ത കോലി,ടിസ്ക ചോപ്ര,വരുണ്‍ സൂദ്,എല്‍നാസ് നുറൂസ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽംഎത്തുന്നു.ശന്തനു ബാഗ്ചി സംവിധാനം ചെയ്ത് നെറ്റ്ഫ്ലക്സിലൂടെ നേരിട്ട് ഓടിടി റിലീസ് ചെയ്ത മിഷൻ മജ്നു ആണ് സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ചിത്രം.പര്‍മീത് സേഥി,ഷരിബ് ഹാഷ്മി,മിര്‍ സര്‍വാര്‍,സക്കീര്‍ ഹുസൈന്,കുമുദ് മിശ്ര,അര്ജന് ബജ്വ,രജിത് കപൂര്‍ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.