രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ ഭാഷകളിലെ സിനിമാതാരങ്ങളുടെ ടീമുകൾ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് പുതിയ സീസണ് ഫെബ്രുവരി നാലിന് തുടക്കമാകും. ഫെബ്രുവരി നാലിന് വലിയ പരിപാടികളുടെ മുംബൈയിൽ കർട്ടൻ റൈസറൊടെ ആരംഭിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യമത്സരം ഫെബ്രുവരി 18 നാണ്. അടിമുടി മാറ്റങ്ങളുമായി ആയുധങ്ങൾ രാകി മിനുക്കി എത്തുന്ന പുതിയ കേരള സ്ട്രൈക്കേഴ്സ് ആയിരിക്കും ടൂർണമെന്റിൽ ഇറങ്ങുക.
ഇപ്പോഴിതാ ഷൂട്ടിംഗിൽ നിന്നെല്ലാം അവധിയെടുത്ത് ബാറ്റിങ്ങ്,ബോളിങ്ങ്,ഫീൽഡിങ്ങ് പരിശീലനത്തിന് ഇറങ്ങിയിരിക്കുകയാണ് ടീമിൻറെ ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ.അടുത്തിടെ നടന്ന ടീമിൻറെ കർട്ടൻ റൈസർ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞിരുന്നു.2014,2017 സീസണുകളിൽ റണ്ണേഴ്സ് അപ്പ് ആയിരുന്ന കേരള സ്ട്രൈക്കേഴ്സ് ടീമിനെ പരിശീലിപ്പിക്കുന്നത് മനു ചന്ദ്രനാണ്.മലയാള താരങ്ങളുടെ മറ്റൊരു ക്ലബ്ബ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി (സി 3) ചേര്‍ന്നാണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ പോരിന് ഇറങ്ങുക.
സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാവും ടീമിന്റെ പേര്.ടീം ഉടമകളിൽ ഒരാളായ സൂപ്പർസ്റ്റാർ മോഹൻലാൽ നോൺ പ്ലെയിങ് ക്യാപ്റ്റനായി തുടരുന്നു.ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ നയിക്കുന്ന 20 താരങ്ങൾ അടങ്ങുന്ന കേരള സ്ട്രൈക്കേഴ്സ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.ആസിഫ് അലി,രാജീവ് പിള്ള,ഉണ്ണി മുകുന്ദന്,അര്ജുന് നന്ദകുമാര്‍,ഇന്ദ്രജിത്ത് സുകുമാരന്‍,സിദ്ധാര്‍ഥ് മേനോന്,മണിക്കുട്ടന്,വിജയ് യേശുദാസ്,ഷഫീഖ് റഹ്മാൻ.വിവേക് ഗോപന്,സൈജു കുറുപ്പ്,വിനു മോഹന്‍,നിഖില്‍ കെ മേനോൻ.
പ്രജോദ് കലാഭവന്‍,ആന്റണി വര്‍ഗീസ്,ജീന്‍ പോള്‍ ലാല്‍,സഞ്ജു ശിവറാം,സിജു വില്‍സണ്‍,പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ.താരങ്ങൾ ഒന്നിച്ച് ഗ്രൗണ്ടിലിറങ്ങുന്നതു കാണാനുള്ള ആകാംഷയിലാണ് ആരാധകർ. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നോൺ പ്ലെയിങ് ക്യാപ്റ്റനായ മുംബൈ ഹീറോസിനെ ആണ് ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സ് കാര്യവട്ടത്ത് നേരിടുക.ഒരുപിടി മാറ്റങ്ങളുമായി മുഖം മിനുക്കി എത്തിയിരിക്കുന്ന കേരള സ്ടൈക്കേഴ്സ് മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.