ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഉയർത്തിയ അലയൊലികൾ സോഷ്യൽ മീഡിയയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയ പോസ്റ്റുകളും അഭിമുഖങ്ങളും ഒക്കെയായി ബിഗ് ബോസ് താരങ്ങൾ ഇപ്പോഴും സജീവമായി ഉണ്ട്. ബിഗ് ബോസ് സീസൺ 5 കിരീടം ചൂടിയ അഖിൽ മാരാർക്ക് വലിയ സ്വീകരണമാണ് മുംബൈലിനെ എത്തിയപ്പോൾ കൊച്ചി വിമാനത്താവളത്തിലും പിന്നീട് ജന്മനാട്ടിലും ഒക്കെ ലഭിച്ചത്. ബിഗ് ബോസിന് പിന്നാലെ സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് അഖിൽ മാരാർ. താൻ തിരക്കഥ ഒരുക്കുന്ന ഒരു സിനിമയുടെ ഭാഗമായി അഖിലുണ്ടാവുമെന്ന് ജോജു ജോർജ് നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് പോകും മുമ്പ് ഒരു താത്വിക അവലോകനം എന്ന ഒരു സിനിമ മാത്രമാണ് അഖിലിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയത്. ഈ സിനിമയിലും ജോജു ജോർജ് തന്നെയായിരുന്നു നായകൻ.
സഹ സംവിധായകനായി പ്രവർത്തിച്ച ശേഷമാണ് അഖിൽ സ്വന്തമായി സിനിമ സംവിധാനം ചെയ്തത്. നല്ല വരുമാനമുള്ള ജോലികൾ ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങിയപ്പോഴും ഭാര്യ രാജലക്ഷ്മി അഖിലിനെ തടഞ്ഞിട്ടില്ല. തന്നെ തൻറെ തന്നെതാല്പര്യങ്ങൾക്ക് അനുസരിച്ച് സഞ്ചരിക്കാൻ ലക്ഷ്മി അനുവദിക്കാറുണ്ട് എന്നാണ് അഖിൽ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ അഭിമുഖത്തിൽ വെച്ച് രാജലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ഗണപതി ഭക്തനായതിനെ പിന്നിലെ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഖിൽ മാരാർ. തന്നെ ആദ്യമായി കാണും മുൻപ് ഭാര്യ ലക്ഷ്മി തന്നെ സ്വപ്നം കണ്ടിരുന്നു എന്നും അഖിൽ മാരാർ പറയുന്നു. ഞാനെൻറെ ഭാര്യയെ ആദ്യമായി കാണുന്നത് ഗണപതി അമ്പലത്തിൽ വച്ചാണ്.
അതിനുമുമ്പ് എൻറെ പ്രണയം പൊളിഞ്ഞ സമയത്താണ് എൻറെ സുഹൃത്തിനോട് ഞാൻ പറയുമായിരുന്നു ഞാൻ ആരെയെങ്കിലും വിവാഹം കഴിക്കുന്നെങ്കിൽ അയാളെ ഗണപതി കാണിച്ചു തരും എന്ന്. അതുപോലെതന്നെ ആദ്യമായി ലക്ഷ്മിയെ കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ പരിചയമൊന്നുമില്ല ഞങ്ങൾ രണ്ടുപേരും ഗണപതി അമ്പലത്തിൽ തൊഴുതു നിൽക്കുമ്പോൾ നല്ലൊരു പെൺകുട്ടിയാണെന്ന് മനസ്സിലായപ്പോഴാണ് ഞാൻ ലക്ഷ്മിയെ നോക്കിയത്. അതിനുമുമ്പ് സ്വപ്നത്തിൽ എന്നെ കണ്ടിട്ടുള്ളതുകൊണ്ട് ലക്ഷ്മിയും എന്നെ സൂക്ഷിച്ചുനോക്കി. അന്ന് ഞാൻ മുടിയൊക്കെ നീട്ടി വളർത്തിയിട്ടുണ്ടായിരുന്നു. അതേ ലുക്കിൽ തന്നെയാണ് അവൾ എന്നെ സ്വപ്നം കണ്ടത്. ആ സംഭവം കഴിഞ്ഞ് കുറെ നാൾ കഴിഞ്ഞാണ് അവളുടെ അമ്മ എന്നെ കാണുന്നതും വിവാഹത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതും എന്നും അഖിൽ മാരാർ പറയുന്നു.
അതുപോലെതന്നെ കുട്ടിക്കാലം മുതൽ ആനപ്പേടി ഉണ്ടെന്നും ആന പലവട്ടം ഓടിച്ചിട്ടുണ്ട് എന്നും അഖിൽ പറയുന്നു. ആനയെ ഇഷ്ടമല്ല എന്നല്ല ഏതെങ്കിലും ഒരു ജീവിയെ ഭയമുണ്ടെങ്കിൽ എന്നെ ഭയപ്പെടുത്തിയിട്ടുള്ളത് ആനയാണ്. ഒരിക്കൽ ഉമയനല്ലൂർ ഒരു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉണ്ട് അവിടത്തെ പ്രശസ്തമായ ചടങ്ങാണ് ആനവാൽ പിടി. ആനവാൽ പിടി എന്നുവച്ചാൽ ആന ചങ്ങലയില്ലാതെ ഫ്രീയായി നിൽക്കും. കാട്ടിൽ എങ്ങനെയാണ് ഒരു ആന നിൽക്കുന്നത് അതുപോലെ ആയിരിക്കും ഉണ്ടാവുക. ശേഷം ആന ഓടുകയും ആനയുടെ പിറകിൽ ഓടുന്നതുമാണ് ചടങ്ങ്.
കടവൂർ രാജു എന്ന് പറയുന്ന പ്രശസ്തമായ ആനയാണ് സ്ഥിരമായിട്ട് വരാറുള്ളത്. അതിനെ മാറ്റുകയും മറ്റൊരാനയുമാണ് ആ വർഷം വന്നത്. ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ആനയെ കുളിപ്പിക്കാനായി കൊണ്ടുവന്നപ്പോൾ ചങ്ങല അഴിച്ചപ്പോൾ ആന കരുതി വീണ്ടും ഓടാൻ വേണ്ടിയാണെന്ന്. ആന ഒരൊറ്റ ഓട്ടമാണ് ആ സമയത്ത് ഞാനും കൂട്ടുകാരും ക്രിക്കറ്റ് കളി കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് ആന ഓടി വരുന്നത്. ഞാൻ വിചാരിച്ചത് ആന മതം ഇളകി വരികയാണെന്നാണ്. അങ്ങനെ ഉണ്ടായ പേടിയാണെന്നും അഖിൽ പറയുന്നു.