നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ചുരുങ്ങിയകാലം കൊണ്ട് മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയായി മാറിയ കലാകാരിയാണ് ലക്ഷ്മി നക്ഷത്ര.ടമാര്‍ പഠാർ,സ്റ്റാര്‍ മാജിക്ക് എന്നീ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ നിറസാന്നിധ്യമാണ് ലക്ഷ്മി. തൻറെ സോഷ്യൽ മീഡിയകളിലൂടെ പതിവായി പുതിയ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ലക്ഷ്മിയുടെ യൂട്യൂബ് ചാനൽ വീഡിയോകൾക്കും കാഴ്ചക്കാർ ഏറെയുണ്ട്.
വെള്ള നിറത്തിലുള്ള വ്യത്യസ്ത വസ്ത്രമണിഞ്ഞ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പുതിയതായി പോസ്റ്റ് ചെയ്യപ്പെട്ടത്.വസ്ത്രത്തിന്റെ ഭംഗിയും, മികച്ച മേക്കപ്പും ആണ് ചിത്രങ്ങളെ കൂടുതൽ മനോഹരമാക്കുന്നത്.എന്റെ കൈയൊപ്പ്, എന്റെ സ്റ്റൈൽ,എന്റെ വ്യക്തിത്വം എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് ലക്ഷ്മി നൽകിയ അടിക്കുറിപ്പ്. ‘നിങ്ങളെ കണ്ടെത്താൻ ശ്രമിക്കൂ,നിങ്ങൾക്കുവേണ്ടി ചിന്തിക്കൂ’ എന്ന സൊക്രട്ട്രീസിൻറെ ചിന്തയും ഒരു ചിത്രത്തിൻറെ ക്യാപ്ഷൻ ആയി നൽകിയിട്ടുണ്ട്.
ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലും ഈ വ്യത്യസ്ത വസ്ത്രം അണിഞ്ഞുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി പേരാണ് താരത്തിന്റെ പുതിയ പോസ്റ്റിന് പ്രതികരണം അറിയിക്കുന്നത്.ത്രെഡിങ്,വാക്സിങ്,വൈറ്റ് ഹെഡും ബ്ലാക് ഹെഡും നീക്കുക തുടങ്ങിയവയ്ക്ക് മാത്രമേ താൻ ബ്യൂട്ടിപാർലറിൽ പോകാറുള്ളൂ എന്ന് ലക്ഷ്മി മുൻപ് പറഞ്ഞിരുന്നു.അനാവശ്യമായ മേക്കപ്പുകൾ താൻ ഉപയോഗിക്കാറില്ല. എന്തുകൊണ്ടെന്നാൽ മലയാളികൾ തന്നെ കാണാൻ ആഗ്രഹിക്കുന്നത് നാടൻ ലുക്കിലാണ്.
മികച്ച അവതാരകക്കുള്ള പുരസ്കാരവും ലക്ഷ്മി നേടിയിട്ടുണ്ട്.ശാസ്ത്രീയ സംഗീതം,മോണോ ആക്ട്,അഭിനയം എന്നിവയും താരം അഭ്യസിച്ചിട്ടുണ്ട്.തൻറെ ചിത്രങ്ങളിൽ കമൻറ് ഇടുന്നവർക്ക് സാധാരണയിൽ നിന്ന് വ്യത്യസ്തമായി ലക്ഷ്മി തന്നെ സോഷ്യൽ മീഡിയകളിൽ മറുപടി നൽകാറുണ്ട്.അടുത്തിടെയാണ് താരം ബിഎംഡബ്ല്യു 3 സീരീസ് കാര്‍ സ്വന്തമാക്കിയത്.തന്റെ ആദ്യ യാത്രയുടെ വിശേഷങ്ങളടക്കം എല്ലാം ലക്ഷ്മി പങ്കുവച്ചിരുന്നു.കുട്ടിക്കാലത്ത് ബിഎംഡബ്ല്യു കാർ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാണ് സാധ്യമായതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു.