തെന്നിന്ത്യൻ സിനിമയിലെ പകരക്കാരൻ ഇല്ലാത്ത നടനാണ് കമലഹാസൻ. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. ഉലകനായകൻ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന നടൻ പതിറ്റാണ്ടുകളായി വ്യത്യസ്ത വേഷങ്ങളിൽ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നടൻ സംവിധായകൻ ഗായകൻ നിർമ്മാതാവ് തുടങ്ങി സിനിമയിലെ എല്ലാ മേഖലകളിലും തിളങ്ങിയിട്ടുള്ള അപൂർവ്വം താരങ്ങളിൽ ഒരാളാണ് അദ്ദേഹം. നടൻ എന്നതിൽ ഉപരി വ്യക്തി എന്ന നിലയിലും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് കമലഹാസൻ. എന്നാൽ നടൻറെ വ്യക്തിജീവിതം പലപ്പോഴും വിവാദങ്ങൾ നിറഞ്ഞതായിരുന്നു.
തകർന്ന പ്രണയങ്ങൾ ഒന്നിലധികം വിവാഹ ബന്ധങ്ങൾ തുടങ്ങിയവയാണ് നടന് പലപ്പോഴും വിവാദനായകൻ എന്ന പ്രതിച്ഛായ നൽകിയത്. സിനിമകളിൽ പ്രണയ നായകനായി വിലസുമ്പോൾ യഥാർത്ഥ ജീവിതത്തിലും താൻ ഒരു പ്ലേബോയ് ആണെന്ന് നടൻ തുറന്നു സമ്മതിച്ചിട്ടുണ്ട്. തൻറെ കൂടെ അഭിനയിച്ച ചിലരെ താൻ പ്രണയിക്കുകയും അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് കമലഹാസൻ പറഞ്ഞിട്ടുള്ളത്. മലയാളികൾക്ക് പ്രിയങ്കരിയായ നടി ശ്രീവിദ്യ മുതൽ ഗൗതമി വരെ നീളുന്നതാണ് കമലഹാസന്റെ കാമുകിമാർ. വാണി ഗണപതി ആയിരുന്നു കമലഹാസിന്റെ ആദ്യ പ്രണയം.
ഭരതനാട്യം കലാകാരിയായ വാണിയെ നടൻ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവർ വിവാഹമോചനം നേടുകയും ചെയ്തു. വാണിയുമായുള്ള വിവാഹമോചനത്തിനുശേഷം ബോളിവുഡ് ജനപ്രിയ നടിയായിരുന്ന സരികയെ ആണ് കമലഹാസൻ രണ്ടാമത് വിവാഹം ചെയ്തത്. സരികയിലാണ് കമലിന് ശ്രുതി ഹസൻ അക്ഷര ഹസൻ എന്നിങ്ങനെ രണ്ടു മക്കൾ ജനിച്ചത്. സരികയുമായി വിവാഹബന്ധത്തിൽ ആയിരിക്കവെ തന്നെ കമലഹാസന് വേറെ പ്രണയമുള്ളതായി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ തമ്മിലുള്ള ബന്ധവും തകർന്നു. 2002ൽ സരിക കമലിൽ നിന്നും വിവാഹമോചനം നേടി.
തുടർന്ന് കമൽ നടി സിമ്രാനുമായും, ഗൗതമയുമായി അടുക്കുകയായിരുന്നു. ലിവിങ് റിലേഷനിൽ ആയിരുന്നു ഇരുവരും. ഗൗതമിയുടെ ആദ്യ വിവാഹമോചനത്തിനു ശേഷമായിരുന്നു ഇത്. അതിനിടെ ഗൗരമിക്ക് അർബുദ രോഗം വരികയും ആ സമയത്ത് കമൽ പിന്തുണയും സഹായമായി ഒപ്പം നിൽക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇരുവരും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചത്. അതിനിടയിൽ 2015ൽ ഇരുവരും പാപനാശം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അങ്ങനെ കമലുമായുള്ള ബന്ധം വിജയകരമായി മുന്നോട്ടു പോകുന്നതിനിടയിലാണ് താൻ കമലമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് എന്ന് ഗൗതമി മാധ്യമങ്ങളെ അറിയിച്ചത്.
ആരാധകരെ എല്ലാം ഞെട്ടിച്ച തീരുമാനമായിരുന്നു അത്. ഒരു ദശാബ്ദത്തിൽ ഏറെ ഒന്നിച്ചു ജീവിച്ച ശേഷമായിരുന്നു ഈ തീരുമാനം. പിന്നീട് അഭിമുഖത്തിൽ കമലഹാസനുമായി പിരിഞ്ഞതിന്റെ കാരണം ഗൗതമി തുറന്നു പറഞ്ഞിരുന്നു. കമലഹാസനൊപ്പം ജീവിച്ച അവസാന നാളുകളിൽ തനിക്ക് ആത്മഭിമാനം നഷ്ടപ്പെട്ടെന്നാണ് ഗൗതമി പറഞ്ഞത്. നേരത്തെ കമലഹാസന്റെ സിനിമകളിൽ ഉൾപ്പെടെ വസ്ത്രാലങ്കാരം ചെയ്തു ഗൗതമി ശ്രദ്ധ നേടിയിട്ടുണ്ട്.
ദശാവതാരം വിശ്വരൂപം തുടങ്ങിയ സിനിമകളിൽ ജോലിചെയ്ത തനിക്ക് കമലഹാസൻ നൽകേണ്ട പ്രതിഫലം നൽകിയില്ലെന്നും ഗൗതമി പറഞ്ഞിരുന്നു. കമലിന്റെ രീതികളൊക്കെ ആകെ മാറിയിരുന്നു അതിനാലാണ് താൻ കമലഹാസനുമായി വേർപിരിഞ്ഞത് എന്നാണ് നടി പറഞ്ഞത്. 2004 മുതൽ 2016 വരെയാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. നടി പൂജാ കുമാറാണ് ഇരുവരും വേർപിരിയൻ കാരണമെന്ന് മാധ്യമങ്ങളിൽ അബ്യൂഹങ്ങൾ ഉണ്ടായിരുന്നു.