നല്ല ദാമ്പത്യ ജീവിതവും കുടുംബജീവിതവും ലഭിക്കാൻ വലിയ ഭാഗ്യം വേണം. ഒന്നെങ്കിൽ ഒരാൾ ചതിക്കും അല്ലെങ്കിൽ മറ്റൊരു ചതിക്കും ഇല്ലെങ്കിൽ ഇവർ രണ്ടുപേരെയും ദൈവം ചതിക്കും. സന്തോഷങ്ങളൊക്കെ തന്നെ വീതിച്ചെടുക്കാൻ കഴിയാത്ത വിധം ചതിയിൽപ്പെട്ട അവസാനം കുടുംബം തകരുന്ന അവസ്ഥയിലേക്ക് എത്തിയ ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. എന്നാൽ അത്തരത്തിൽ ഒരു കഥ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ സന്തുഷ്ടമായ മുന്നോട്ടുപോകുന്ന ജീവിതത്തിൽ സംഭവിച്ച വളരെ പെട്ടെന്ന് നടന്ന മരണത്തെ കുറിച്ചാണ് ഈ കഥ പറയുന്നത്. ഡൽഹിയിലെ ഒരു മലയാളി കുടുംബത്തിനാണ് ഇത് സംഭവിച്ചിരിക്കുന്നത്.
ഒരുമിച്ച് പ്രണയിച്ച് വിവാഹം കഴിച്ചവർ. ഇവർ രണ്ടുപേരും ഒരു ജീവിതം മുന്നിൽ കണ്ടു. കുറിയധികം നാൾ കുട്ടികൾക്ക് വേണ്ടി ശ്രമിച്ചു. എന്നാൽ നടക്കാത്തതുകൊണ്ട് തന്നെ ട്രീറ്റ്മെൻറ് എടുത്തു. ട്രീറ്റ്മെൻറ് എടുത്ത് രണ്ട് പെൺകുട്ടികളുടെ അമ്മയാണെന്നുള്ള സത്യം മനസ്സിലാക്കി മുന്നോട്ടുപോകുമ്പോൾ ആ സന്തോഷം അധികം നാൾ നീണ്ടു നിന്നില്ല. അമ്മയുടെ ജീവൻ ആദ്യം എടുത്തു. പിന്നാലെ അവൾ പോയതിന്റെ വേദന തിന്നു തീരുന്നതിനു മുൻപ് തന്നെ അവനും യാത്രയായി. അവളുടെ അടുത്തേക്ക്. മലയാളികളുടെ കണ്ണീരണിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഡൽഹിയിലെ മലയാളികൾ ആരും തന്നെ മറക്കാത്ത ഒരാളാണ് ടീന.
ടീന ജോബിയും ജോബി മാത്യുവും. 12 കൊല്ലങ്ങൾക്ക് ശേഷം മക്കൾ ഉണ്ടാകാതിരുന്ന രണ്ട് ദമ്പതികളാണ് ഇവർ രണ്ടുപേരും. ഐവിഎഫ് ട്രീറ്റ്മെൻറ് രണ്ട് പെൺമക്കളുടെ മാതാപിതാക്കളും ആയി. ആത്മാർത്ഥ പ്രണയം ഒരുമിച്ചു നിന്നു. എല്ലാ കാര്യങ്ങൾക്കും ഒരുമിച്ച് തന്നെയായിരുന്നു ഇവർ രണ്ടുപേരും തീരുമാനങ്ങൾ എടുത്തത്. 12 കൊല്ലങ്ങൾക്ക് ശേഷം മക്കൾ ഉണ്ടാകാതിരുന്ന ഇവർ ഐവിഎഫ് എടുക്കുന്ന തീരുമാനം ഉൾപ്പെടെ ഒരുമിച്ചെടുത്തതാണ്. എന്നാൽ അവരുടെ സന്തോഷം അവിടെ അവസാനിക്കുകയായിരുന്നു. ഗർഭകാലഘട്ടത്തിൽ ഏഴാം മാസത്തിൽ ഉണ്ടായ ബ്രസ്റ്റ് ക്യാൻസർ ഇവരുടെ സന്തോഷം എല്ലാം ഒറ്റയടിക്ക് തകർത്തു.
പൊന്നു മക്കളെ ഒരു നേരംപോലും മുലയൂട്ടാതെ ഒന്ന് താലോലിക്കാൻ കഴിയാതെ ടീന ജോബിയെയും രണ്ട് പെൺമക്കളെയും തനിച്ചാക്കി സ്വർഗവാസം പ്രാപിച്ചു. വളരെയേറെ ദുഃഖത്തോടെ ആയിരുന്നു ജോബി രണ്ട് പെൺമക്കളെയും നോക്കിയിരുന്നത്. എന്ത് ചെയ്യണം എന്നോ എങ്ങനെ അങ്ങോട്ട് ജീവിക്കണം എന്ന് പോലും ജോബിക്ക് അറിയില്ലായിരുന്നു. തൻറെ നല്ല പാതി തങ്ങളെ വിട്ടു പോയിട്ടും, അവൾ ഇപ്പോഴും തങ്ങളോടൊപ്പം ജീവനോടെ ഉണ്ടെന്ന് വിശ്വസിച്ച്, ഒരു ദിവസം പോലും മുടക്കമില്ലാതെ ടീനയുടെ ഫോട്ടോ ജോബി സ്റ്റാറ്റസ് ഇടുമായിരുന്നു. അത്രയ്ക്കും അവർ തമ്മിലുള്ള ആത്മബന്ധം ഉള്ളതുകൊണ്ട് ആകാം പ്രണയിച്ച് വിവാഹിതരായവർ പിരിഞ്ഞിട്ട് ഒരു വർഷം ആകുന്നതിനു മുൻപ് തന്നെ ദൈവത്തിൻറെ സന്നിധിയിൽ വീണ്ടും ഒന്നിച്ചത്. അങ്ങനെ അവനും യാത്രയായി. പ്രിയ കൂട്ടുകാരന് ആദരാഞ്ജലികൾ നേർന്നുകൊണ്ടുള്ള ഡൽഹി മലയാളികളുടെ ഒരു കുറിപ്പാണ് ഇപ്പോൾ എല്ലാ മലയാളികളെയും കണ്ണീരിൽ ആക്കുന്നത്.