ബഡായി ബംഗ്ലാവ് ബിഗ് ബോസ് എന്നീ ഷോകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിൽ ഏവരെയും ചിരിപ്പിച്ച ആര്യ ബിഗ് ബോസിലെത്തിയപ്പോൾ തൻറെ ജീവിതത്തിലെ ദുഃഖങ്ങളെല്ലാം തുറന്നു പറഞ്ഞു. വിവാഹമോചനം അച്ഛൻറെ മരണം തുടങ്ങിയവയെ കുറിച്ച് എല്ലാം ആര്യ ഷോയിൽ സംസാരിച്ചിരുന്നു. പിന്നീട് ആര്യയുടെ ജീവിതത്തിൽ ഒരു പ്രണയ തകർച്ചയുണ്ടായി. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയശേഷം കടുത്ത സൈബർ അധിക്ഷേപം നേരിടേണ്ടി വന്ന വ്യക്തിയാണ് ആര്യ. താരം തന്നെ ഇതേക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. കാഞ്ചീവരം സാരിയുടെ ഷോപ്പ് തുടങ്ങി ബിസിനസ് രംഗത്തേക്ക് ആര്യ കടന്നു വന്നിരിക്കുകയാണ്.
സിനിമകളും ഷോകളും മറ്റു തിരക്കുകളുമായി ഇപ്പോഴും സജീവമാണ്. താരം നൽകിയ അഭിമുഖത്തിൽ തൻറെ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആര്യ ഇപ്പോൾ. കാമുകൻ ചതിച്ച സാഹചര്യത്തെക്കുറിച്ച് ആര്യ മനസ്സ് തുറക്കുന്നുണ്ട്. അച്ഛൻ പോയ സമയമാണ് ജീവിതത്തിൽ മറക്കാൻ പറ്റാത്ത സങ്കടം എന്ന് ആര്യ പറയുന്നു. തന്റെ മകളെക്കുറിച്ചും താരം സംസാരിച്ചു. ഇപ്പോഴത്തെ ജനറേഷനിലെ പിള്ളേർ കുറേക്കൂടി അഡ്വാൻസ്ഡ് ആണ്. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഓക്കേ കൂൾ എന്നാണ് മറുപടി നൽകുന്നത്. മകൾ ഇപ്പോൾ അച്ഛനോടൊപ്പം ബാംഗ്ലൂരിലാണ്. വെക്കേഷന് ഒരുമാസം അച്ഛൻറെ കൂടെ നിൽക്കാൻ പോയിരിക്കുകയാണ്.
എനിക്ക് ബാംഗ്ലൂർ ഒരു ഷോ വരുന്നുണ്ട് അപ്പോൾ ഞാൻ ബാംഗ്ലൂരിലേക്ക് പോവുകയാണെന്ന് മെസ്സേജ് അയച്ചു. തിരിച്ചുവരുമ്പോൾ ഞാനും വരുന്നുണ്ട് എന്ന് മകൾ റിപ്ലൈ തന്നു. മകളുടെ അച്ഛനോട് സംസാരിച്ചപ്പോൾ അദ്ദേഹവും ഓക്കേ പറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്ത് അയച്ചുകൊടുത്തു. ഓക്കേ കൂൾ ഡ എന്നായിരുന്നു മറുപടി. ഇതാണ് ഇപ്പോഴത്തെ പിള്ളേരെന്നും ആര്യ പറയുന്നു. സമാധാനത്തോടെ കിടന്നു ഉറങ്ങുക എന്ന് പറയുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. അങ്ങനെ നോക്കുമ്പോൾ കുറച്ച് സന്തോഷക്കുറവുണ്ട് പക്ഷേ പെട്ടെന്ന് ശരിയാകും എന്ന് കരുതുന്നു എന്നും ആര്യ വ്യക്തമാക്കി. എനിക്ക് ഏറ്റവും പേടി അറ്റാച്ച്മെന്റ് ആണ്.
ഞാൻ ഭയങ്കരമായി ആളുകളുമായി അറ്റാച്ച് ആകും. എൻറെ കുടുംബവും സുഹൃത്തുക്കളുമായും ഭയങ്കര അറ്റാച്ച്മെന്റ് ആണ്. അത് നഷ്ടപ്പെടുന്നതാണ് എന്റെ പേടി. ഞാൻ പെട്ടെന്ന് ആളുകളെ വിശ്വസിക്കും. ജീവിതത്തിൽ ഇത്രയും സംഭവിച്ചിട്ടും ഇപ്പോഴും അക്കാര്യത്തിൽ മാറ്റം വന്നിട്ടില്ല. നമുക്കൊരു ഗ്യാരണ്ടിയില്ല നമ്മൾ മനസ്സിലാക്കിയത് ശരിയാണോ എന്ന്. എൻറെ മുമ്പത്തെ ബന്ധങ്ങൾ കണ്ടിട്ടുള്ളവർ പറയും. അയ്യോ ഞങ്ങൾ ഒന്നും വിചാരിച്ചില്ല ആള് കളഞ്ഞിട്ട് പോകും എന്ന് ഞാനും ചിന്തിച്ചിരുന്നില്ല. അങ്ങനെയൊരു പേടി ഇപ്പോഴുണ്ട്. അതിനാൽ തന്നെ ഒരു കമ്മിറ്റ്മെൻ്റിലേക്ക് കടക്കാൻ ഇപ്പോഴും പേടിയുണ്ട്. അതൊരു നല്ല റിലേഷൻഷിപ്പ് അല്ല എന്ന് ഞാൻ അടക്കം പലരും തിരിച്ചറിഞ്ഞിരുന്നില്ല. ഒരു സൈഡിൽ അവരൊരു ഹോപ്പ് തന്നുകൊണ്ടിരിക്കും.
അവർ ഇപ്പോഴും ഉണ്ട്. വരും ടൈം എടുക്കുകയാണ് എന്നൊക്കെ പറയും. പക്ഷേ അവർ ഒരിക്കലും വരില്ല നമ്മളായിട്ട് ബന്ധം നിർത്താൻ ആണ് അവർ ശ്രമിക്കുന്നത്. ആ കുറ്റപ്പെടുത്തൽ അവർ എടുക്കില്ല. ഞാനിത് നിർത്തുകയാണ് എന്ന് നമ്മൾ പറയണം. കുറെ മാസം ഞാൻ ആ ഘട്ടത്തിൽ പെട്ടു പോയിരുന്നു. എന്നോട് സംസാരിക്കുന്നുണ്ട് വിശേഷങ്ങളും ചോദിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഏറ്റവും അടുത്ത സുഹൃത്തിനോട് സഹോദരിയോട് പറയുകയാണ് എനിക്ക് ഈ ബന്ധം മതിയെന്ന്. അപ്പോൾ ഇവർ വന്ന് എന്നെ അഡ്വൈസ് ചെയ്യും. ചേച്ചി എന്താണ് കാണിക്കുന്നത് അയാൾ ഇങ്ങനെയാണ് പറയുന്നത് എന്ന്. ഞാൻ പറഞ്ഞു ഇല്ല എന്നോട് ഇങ്ങനെയാണ് പറയുന്നത് എന്ന്. ഞാൻ ചോദിക്കുമ്പോൾ ആള് പറയും നമ്മളെ പിരിക്കാൻ നോക്കുകയാണ് എന്ന്. പിന്നീട് ഞാൻ അയാളെ കയ്യോടെ പൊക്കി. എൻറെ ഫ്രണ്ടിനെ ഡേറ്റ് ചെയ്യുന്നത്. അക്കാര്യത്തിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നും ആര്യ പറയുന്നു.