ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകരുടെ പ്രിയ നായികയായി മാറിയ താരമാണ് അഹാന കൃഷ്ണ.മലയാള സിനിമയിൽ നിരവധി വർഷങ്ങളായി സജീവ സാന്നിധ്യമായ നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഹാന.ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും തൻറെ കുടുംബത്തിൻറെ വിശേഷങ്ങളും അഹാന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ അഹാന പങ്കുവെച്ച ചില പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘ചിന്ന ചിന്ന ആസൈയ്, ഇതാ എൻറെ ഹൃദയത്തോട് വളരെ ചേർത്തുവച്ചിരിക്കുന്ന ചില ചിത്രങ്ങൾ.കഴിഞ്ഞ മൂന്നു മാസങ്ങളായി ഈ ചിത്രങ്ങൾ ഞാൻ പോസ്റ്റ് ചെയ്യാതെ ഇരിക്കുകയായിരുന്നു.കാരണം ഇവ ഞാൻ എൻറെ ഹൃദയത്തിൽ സൂക്ഷിക്കാൻ ആഗ്രഹിച്ചു. നിങ്ങളോടൊപ്പമുള്ള ഫോട്ടോഷൂട്ട് എപ്പോഴും പോസ്റ്റിറ്റിവിറ്റി നിറഞ്ഞതും മനോഹരവുമാണെന്ന് കുറിച്ചുകൊണ്ട് ഫോട്ടോഗ്രാഫർ അഭിജിത്തിന് അഹാന നന്ദിയും പറയുന്നുണ്ട്.തന്റെ ഈ ലുക്കിലേക്ക് എത്തിച്ച മേക്കപ്പ് ആർട്ടിസ്റ്റിനും കോസ്റ്റ്യൂം ഡിസൈനർക്കും അഹാന പോസ്റ്റിൽ നന്ദി പറയുന്നുണ്ട്.ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരും കമന്റുകളുമായി എത്തുന്നുണ്ട്.
അഭിനേത്രി എന്നതിലുപരി ‘തോന്നൽ’ എന്ന മ്യൂസിക് വീഡിയോയുടെ സംവിധായിക ആയും അഹാന തിളങ്ങിയിട്ടുണ്ട്.അഹാന തന്നെ അഭിനയിച്ച മ്യൂസിക് വീഡിയോയുടെ സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത ആയിരുന്നു.അടുത്തിടെ മുത്തശ്ശിക്കും അമ്മ സിന്ധുവിനും അമ്മയുടെ സഹോദരിക്കും ഒപ്പമുള്ള മസ്കറ്റ് യാത്രയുടെ വിശേഷങ്ങൾ അഹാന ആരാധകരുമായി പങ്കുവെച്ചിരുന്നു.25 വർഷങ്ങൾക്കു മുമ്പ് അഹാനയുടെ അമ്മയും കുടുംബവും താമസിച്ചിരുന്ന നഗരത്തിലേക്ക്,ഒരിക്കൽ അവർ താമസിച്ച വീട്, അവരുടെ സ്കൂൾ,പ്രിയപ്പെട്ട പാർക്ക് എന്നിവിടങ്ങളിലേക്കുള്ള തിരിച്ചുപോക്കിന്റെ ചിത്രങ്ങളും അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
മലയാള സിനിമയിലെ ഏറെ ശ്രദ്ധേയമായ ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്.ഭാര്യ സിന്ധുവിനും നാല് പെൺമക്കൾക്കും ഒപ്പം ഉള്ള സന്തുഷ്ട കുടുംബം ആണ് അദ്ദേഹത്തിൻറെത്. ഇടയ്ക്കിടെ ഈ കുടുംബത്തെ പറ്റിയുള്ള പറ്റിയുള്ള വിശേഷങ്ങളും വാർത്തകളും ശ്രദ്ധ നേടാറുണ്ട്.രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള അഹാനയുടെ നായികാ അരങ്ങേറ്റം.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി,പിടികിട്ടാപ്പുള്ളി എന്നിവയാണ് അഹാനയുടെ മറ്റു പ്രധാന ചിത്രങ്ങൾ.നാന്‍സി റാണി,അടി എന്നിവയാണ് അഹാനയുടെ റിലീസിന് എത്താനുള്ള ചിത്രങ്ങൾ.