മലയാള സിനിമയിലൂടെ തന്നെ കരിയർ ആരംഭിച്ച് തെന്നിന്ത്യൻ സിനിമ ലോകത്ത് ഒരുപിടി ചിത്രങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന നായികയാണ് മാളവിക മോഹനൻ.മാത്യു തോമസിനെയും,മാളവിക മോഹനനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആൽവിൻ ഹെൻട്രി ഒരുക്കിയ ക്രിസ്റ്റി എന്ന ചിത്രമാണ് മാളവികയുടേതായി മലയാളത്തിൽ അവസാനം പുറത്തിറങ്ങിയത്.ഒരു റൊമാൻറിക് ഫീൽ ഗുഡ് എന്റെർടൈനറായി തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും നേടിയെടുത്തത്.സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക ഇടയ്ക്കിടെ തൻറെ വിശേഷങ്ങൾ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ താരം ഏറ്റവും പുതിയതായി പുറത്തുവിട്ട ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ‘ശാന്തമായി’ പൂളിൽ സിമ്മിംഗ് സ്യൂട്ടിൽ നീന്തിത്തുടിക്കുകയാണ് മാളവിക.ഒരു മത്സ്യകന്യകയെ പോലെ,മനോഹരം തുടങ്ങിയ കമന്റുകളാണ് മാളവിക പങ്കുവെച്ച ഹോട്ട് പൂൾ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റുകൾ. ക്രിസ്റ്റിയിലെ താരത്തിന്റെ കഥാപാത്രം വളരെയധികം പ്രേക്ഷക പ്രശംസകൾ നേടിയെടുത്തിരുന്നു.‘റോക്കി മൗണ്ടെയിന് സിനിമാസ്’ന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍,കണ്ണന് സതീശന് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.
ഹേ മാളവിക,’ക്രിസ്റ്റി’പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ എന്റെ ഹൃദയം നഷ്ടപ്പെട്ടുപോയി.അത് എനിക്ക് തിരികെ തരികെ.താങ്കളുടെ സാന്നിദ്ധ്യമുള്ള ഒരു നിമിഷവും ഇഷ്ടപ്പെട്ടു’.ഇത്തരത്തിൽ ക്രിസ്റ്റിയിലെ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ഒരു ആരാധകൻ പോസ്റ്റ് ചെയ്ത ട്വീറ്റ് മാളവിക ഷെയർ ചെയ്തിരുന്നു.സംവിധായകൻ ആൽവിൻ ഹെൻട്രിയുടെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ്.ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ മാലിദ്വീപും തിരുവനന്തപുരത്തെ പൂവാറും ആയിരുന്നു.
ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ എത്തിയ ചിത്രം കൂടിയാണ് ക്രിസ്റ്റി.ജോയ് മാത്യു,വിനീത് വിശ്വം രാജേഷ് മാധവൻ,മുത്തുമണി,ജയാ എസ് കുറുപ്പ്,വീണാ നായർ മഞ്ജു പത്രോസ്,സ്മിനു സിജോ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.ശശികുമാർ,അൻവർ അലി എന്നിവരുടെ വരികൾ ഒരുക്കുന്ന ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്.ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാള സിനിമ ലോകത്ത് അരങ്ങേറുന്നത്.പിന്നീട് തമിഴിൽ വിജയ് ചിത്രം മാസ്റ്ററിലെ താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.