നാം ഓരോരുത്തരുടെയും ജീവിതത്തിൽ വളരെയധികം സ്ഥാനമുള്ള ഒരു പാനീയമാണ് ചായ. മലയാളിയുടെ ദൈനംദിന ജീവിതത്തിൻറെ അനിവാര്യമായ ഒരു ഭാഗമാണ് ഈ പാനീയം. ഇതില്ലാതെ ഒരു ശരാശരി മലയാളിയുടെ ദിനം ആരംഭിക്കാറില്ല.രാവിലെ ഒരു ചൂട് ചായ നൽകുന്ന ഊർജ്ജം എല്ലാവരും ആഗ്രഹിക്കുന്നതാണ്. പലതരത്തിലുള്ള ഉന്മേഷക്കുറവും ടെൻഷനുകളോ ഉണ്ടാകുമ്പോഴും ചായ കുടിക്കുന്നവരും ധാരാളമാണ്. പലപ്പോഴും വീട്ടിൽ ഗ്യാസിലോ ഇൻഡക്ഷൻ കുക്കറിലോ ചായ പലരും ഉണ്ടാക്കാറുണ്ട്.
എന്നാൽ ഹോട്ടലുകളിൽ താമസിക്കുമ്പോഴും ഓഫീസുകളിൽ ജോലി ചെയ്യുമ്പോഴും പലപ്പോഴും ചായ ഉണ്ടാക്കുന്നതിന് പലരും ആശ്രയിക്കുന്നത് ഇലക്ട്രിക് കെറ്റിലുകളാണ്.വളരെ അനായാസേന ഇത്തരം ഇലക്ട്രിക് കെറ്റിലുകൾ ഉപയോഗിച്ച് ചായ ഉണ്ടാക്കാൻ സാധിക്കും.അതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നവരും വ്യാപകമാണ്.എന്നാൽ അത്തരം കെറ്റിലുകൾ ഉപയോഗിക്കുന്നവർ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.ഓരോ തവണത്തെയും ഉപയോഗം കഴിഞ്ഞ് ഇവ മികച്ച രീതിയിൽ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം ഇത് പലതരം അണുബാധകളിലേക്കും നയിച്ചേക്കാം.കൂടാതെ കൃത്യമായ വൃത്തിയാക്കലിന്റെ അഭാവം ഉണ്ടാക്കുന്ന ചായയുടെ രുചിയെയും ഗുണമേന്മയും ബാധിച്ചേക്കാം.ചായയുടെ അവശേഷിക്കുന്ന അവശിഷ്ടങ്ങളിൽ നിന്ന് എന്ത് രോഗം പകരാനാണ് എന്ന ധാരണ തെറ്റാണ്.ഏതുതരം ഭക്ഷണപാനീയങ്ങളുടെ അവശിഷ്ടങ്ങളിലും രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടാവും.കെറ്റിലിൽ വെള്ളവും വൈറ്റ് വിനിഗറും സമാസമം എടുത്ത് നന്നായി തിളപ്പിച്ച ശേഷം ഓഫ് ചെയ്യുക.ഒരു മണിക്കൂർ ഈ വെള്ളം കെട്ടിനിൽ വച്ചശേഷം കളയുക.ഇങ്ങനെ ചെയ്യുന്നത് കെറ്റിൽ വൃത്തിയായി സൂക്ഷിക്കാൻ സഹായകരമാണ്.
ഇതുപോലെതന്നെ വെള്ളവും ബേക്കിംഗ് സോഡയും ചേർത്ത് മിശ്രിതം തിളപ്പിച്ചും കെറ്റിലിനെ വൃത്തിയാക്കാവുന്നതാണ്.ഇതുപോലെതന്നെ ഒരു ചെറുനാരങ്ങ കഷണങ്ങളായി അരിഞ്ഞ് കെറ്റിലിലെ വെള്ളത്തിൽ തിളപ്പിക്കുന്നതും അണുബാധ അകറ്റുന്നതിന് നല്ലതാണ്.ഇങ്ങനെ തിളപ്പിച്ചതിനു ശേഷം ഒരു മണിക്കൂർ വച്ചതിനുശേഷം ആണ് വെള്ളം കളയേണ്ടത്.വെറുതെ വെള്ളത്തിൽ കെറ്റിൽ കഴുകി വെക്കാതെ ഏതെങ്കിലും തരത്തിലുള്ള ഡിഷ് വാഷ് ഉപയോഗിച്ച് സോഫ്റ്റ് ആയ ബ്രഷ് കൊണ്ട് കെട്ടി നല്ല രീതിയിൽ ഇടയ്ക്ക് ഉരച്ചു കഴുകുന്നതും അണുബാധയെ അകറ്റി നിർത്തും.