രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ ഭാഷകളിലെ സിനിമാതാരങ്ങളുടെ ടീമുകൾ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് പുതിയ സീസണ് ഫെബ്രുവരി നാലിന് തുടക്കമാകും. ഫെബ്രുവരി നാലിന് വലിയ പരിപാടികളുടെ മുംബൈയിൽ കർട്ടൻ റൈസറൊടെ ആരംഭിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യമത്സരം ഫെബ്രുവരി 18 നാണ്.അടിമുടി മാറ്റങ്ങളുമായി ആയുധങ്ങൾ രാകി മിനുക്കി എത്തുന്ന പുതിയ കേരള സ്ട്രൈക്കേഴ്സ് ആയിരിക്കും ടൂർണമെന്റിൽ ഇറങ്ങുക.
മലയാള താരങ്ങളുടെ മറ്റൊരു ക്ലബ്ബ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി (സി 3) ചേര്‍ന്നാണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ പോരിന് ഇറങ്ങുക.സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാവും ടീമിന്റെ പേര്.ടീം ഉടമകളിൽ ഒരാളായ സൂപ്പർസ്റ്റാർ മോഹൻലാൽ നോൺ പ്ലെയിങ് ക്യാപ്റ്റനായി തുടരുന്ന ടീമിൻറെ പ്ലെയിങ് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബനാണ്.20 താരങ്ങൾ അടങ്ങുന്ന കേരള സ്ട്രൈക്കേഴ്സ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.ആസിഫ് അലി,രാജീവ് പിള്ള,ഉണ്ണി മുകുന്ദന്,അര്ജുന് നന്ദകുമാർ
ഇന്ദ്രജിത്ത് സുകുമാരന്‍,സിദ്ധാര്‍ഥ് മേനോന്,മണിക്കുട്ടന്,വിജയ് യേശുദാസ്,ഷഫീഖ് റഹ്മാന്,വിവേക് ഗോപന്,സൈജു കുറുപ്പ്,വിനു മോഹന്‍,നിഖില്‍ കെ മേനോന്,പ്രജോദ് കലാഭവന്‍, ആന്റണി വര്‍ഗീസ്,ജീന്‍ പോള്‍ ലാല്‍,സഞ്ജു ശിവറാം,സിജു വില്‍സണ്‍,പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ടീമിൽ ഉള്ളത്.കേരള സ്ട്രൈക്കേഴ്സ് ടീമിൻറെ പരിശീലന ക്യാമ്പ് ഫെബ്രുവരി 6ന് തുടങ്ങുമെന്ന് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യമത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആയിരിക്കും നടക്കുക.
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നോൺ പ്ലെയിങ് ക്യാപ്റ്റനായ മുംബൈ ഹീറോസിനെ ആണ് കേരള സ്ട്രൈക്കേഴ്സ് കാര്യവട്ടത്ത് നേരിടുക. താരങ്ങളുടെ സിനിമ ഡേറ്റുകളെ മത്സരം ബാധിക്കാത്ത രീതിയിലാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് എന്നാണ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.ഈ പ്രശ്നം ഉണ്ടാവാതിരിക്കാനാണ് 20 താരങ്ങൾ അടങ്ങിയ ടീം ലിസ്റ്റ് കേരള സ്ട്രൈക്കേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുപിടി മാറ്റങ്ങളുമായി മുഖം മിനുക്കി എത്തിയിരിക്കുന്ന കേരള സ്ടൈക്കേഴ്സ് മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.