ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരനാണ് ജഗതി ശ്രീകുമാർ.വർഷങ്ങൾക്കു മുമ്പ് സംഭവിച്ച അപകടത്തിൽ നിന്ന് അദ്ദേഹം വളരെ ഉന്മേഷവാനായി ജീവിതത്തിലേക്ക് കടന്നു വരികയാണ് ഇപ്പോൾ.ഇപ്പോഴിതാ ഇന്ന് അദ്ദേഹത്തിൻറെ പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് മലയാളത്തിൻറെ സ്വന്തം മമ്മൂട്ടിയും മോഹൻലാലും.ഇരുവരും ഫേസ്ബുക്കിലൂടെയാണ് ജഗതിക്ക് ജന്മദിനാശംസകൾ നേർന്നത്.
‘പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ’ എന്ന് കുറിച്ചുകൊണ്ട് ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹൻലാലിൻറെ ജന്മദിനാശംസകൾ.മമ്മൂട്ടിയും ജഗതിക്കൊപ്പളുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്’പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ’എന്നാണ് കുറിച്ചത്. കുറച്ചുനാൾ മുമ്പ് ജഗതിയും മകളും പാട്ടുപാടുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.’ക്യാഹൂവാ തേരാവാദ്’എന്നാ പ്രശസ്തമായ മുഹമ്മദ് റാഫി ഗാനമാണ് ഇരുവരും ആലപിച്ചത്.നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തത്.
നമുക്ക് പാട്ടുപാടാം എന്ന് മകൾ പറയുന്നതും ജഗതി തലയാട്ടി പാടാം എന്ന് പറയുകയും ചെയ്താണ് വീഡിയോ ആരംഭിക്കുന്നത്.പ്രിയ കലാകാരന്റെ ശബ്ദം കേൾക്കാൻ ആയതിന്റെ സന്തോഷത്തിലാണ് ആരാധകർ.ഇടയ്ക്കിടയ്ക്ക് ചലച്ചിത്രരംഗത്ത് ഒപ്പം പ്രവർത്തിച്ച നിരവധി പേർ ജഗതിയെ വീട്ടിലെത്തി സുഖവിവരങ്ങൾ അന്വേഷിക്കുന്ന ചിത്രങ്ങൾ പുറത്തു വരാറുണ്ട്.കഴിഞ്ഞ വർഷങ്ങളിൽ ചില ചിത്രങ്ങളിൽ അഭിനയിക്കുകയും സിബിഐ 5 എന്ന ചിത്രത്തിലൂടെ അദ്ദേഹം ഗംഭീര തിരിച്ചു വരവ് നടത്തുകയും ചെയ്തു.സിബിഐ സിനിമയിൽ ഒഴിച്ചു മാറ്റി നിർത്താൻ ആകാത്ത ഒരു കഥാപാത്രം ആയിരുന്നു ജഗതി അവതരിപ്പിച്ച വിക്രം.
സിബിഐ 5 ദ ബ്രയിനിന്റെ കഥയിൽ അന്വേഷണത്തിൽ സേതുരാമയ്യർക്ക് ഒരു പ്രധാന തുമ്പ് നൽകുന്ന കഥാപാത്രമായാണ് ജഗതി അവതരിപ്പിക്കുന്ന വിക്രം എത്തുന്നത്.ശാരീരിക പരമായ പല ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും ആ കഥാപാത്രത്തിന് ഉതകുന്ന രീതിയിൽ ഉള്ള പ്രകടനമാണ് ജഗതി കാഴ്ചവച്ചത്.അഭിനയത്തിൽ കൂടുതൽ സജീവമാകുന്നതോടെ താരം വളരെ വേഗം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.ചില പരസ്യ ചിത്രങ്ങളിലൂടെ ജഗതി എത്തുമെന്ന് സൂചനയും പുറത്തു വരുന്നുണ്ട്.