മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. മലയാളത്തിൽ ഇന്നും ഓർത്തിരിക്കുന്ന പല ഗാനങ്ങളും മലയാളികൾക്കായി സമ്മാനിച്ച ഗായകനാണ് അദ്ദേഹം. ഭാര്യ ലേഖയും മലയാളികൾക്ക് സുപരിചിതയാണ്. സ്വന്തമായുള്ള യൂട്യൂബ് ചാനലിലൂടെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ അറിയാറുണ്ട്. ഭാര്യ ലേഖ തന്നെയാണ് വിശേഷങ്ങൾ ഭൂരിഭാഗം സമയവും ആരാധകരുമായി പങ്കുവെക്കുന്നത്. ശ്രീകുമാറിനോട് എപ്പോഴും ലേഖ കൂടെ ഉണ്ടാകുന്നത് കൊണ്ട് തന്നെ ലേഖ മലയാളി പ്രേക്ഷകർക്കും താരങ്ങൾക്കും ഒക്കെ സുപരിചിതയായി മാറി.
എന്തിനാണ് എപ്പോഴും ഭാര്യയെ കൂടെ കൂട്ടുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്ന് എംജി ശ്രീകുമാർ പറയുന്നുണ്ട്. ഭാര്യയെ അല്ലാതെ വേറൊരാളെ അങ്ങനെ കൊണ്ടുപോകാൻ ആകുമോ എന്നും അവരോടൊക്കെ ഞാൻ ചോദിക്കാറുണ്ടെന്ന് ശ്രീകുമാർ തന്നെ പറയുന്നു. ഇപ്പോൾ ലേഖയും എം ജി ശ്രീകുമാറും പങ്കുവെച്ചിരിക്കുന്ന ഒരു പുത്തൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. എംജി ശ്രീകുമാറും ലേഖയും രാത്രി കാൻഡിൽ ലൈറ്റ് ഡിന്നർ ആഘോഷിച്ചിരിക്കുകയാണ്.
ഇവരുടെ പ്രണയവും വിവാഹജീവിതവുമൊക്കെ തുടങ്ങിയ ഏറെ നാളുകളായി. ഇപ്പോഴും അവരുടെ ഉള്ളിൽ റൊമാൻറിക് ആയി പ്രേമമുണ്ട് എന്ന് തന്നെ അവർ തെളിയിച്ചിരിക്കുന്നു. ചുവന്ന നിറത്തിലുള്ള കുട്ടിയുടുപ്പ് ഇട്ട ലേഖയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആരാധകർ എല്ലാവരും ഇപ്പോൾ ഈ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല സോഷ്യൽ മീഡിയയിൽ വൈറലാണ് എംജി ശ്രീകുമാറിന്റെ പോസ്റ്റുകൾ. ഇപ്പോഴിതാ തന്റെ വിവാഹ വാർഷികത്തെക്കുറിച്ചും എം ജി ശ്രീകുമാർ പോസ്റ്റ് ഇട്ടിരിക്കുന്നു. മഴയറിയാതെ വെയിലറിയാതെ വർഷങ്ങൾ പോയതറിയാതെ എന്ന ക്യാപ്ഷനോട് ആണ് എംജി ശ്രീകുമാർ ചിത്രങ്ങൾ പങ്കുവെച്ചത്.
ചുവന്ന സാരി ഉടുത്തു നിൽക്കുകയാണ് ലേഖ. എന്നാൽ കറുത്ത ഷട്ടിൽ നല്ല അടിപൊളി വാച്ചും ധരിച്ചാണ് എം ജി ശ്രീകുമാർ ചിത്രത്തിൽ പോസ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ലേഖ പങ്കുവെച്ച ചിത്രവും വൈറലായിരുന്നു. ഇരുവരും കാൻഡിൽ ലൈറ്റ് ഡിന്നർ ആസ്വദിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. 15 വർഷത്തെ ലിവിങ് ടുഗെതർ റിലേഷൻഷിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരാകാനുള്ള തീരുമാനമെടുത്തത്.