മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മനോജ് കെ ജയൻ. മനോജിൻ്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുണ്ട്. അഭിനയ മേഖല പോലെ തന്നെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് നമുക്ക് മലയാളികൾക്ക് അറിയാവുന്നതാണ്. ഇപ്പോൾ ആശ ആണ് ഭാര്യ.മുൻ ഭാര്യ മലയാളത്തിലെ നടി ഉർവശിയും. ഇവർ തമ്മിലുള്ള സിനിമകളൊക്കെ അക്കാലത്ത് ഹിറ്റുകൾ ആയതിന് പിന്നാലെ ആയിരുന്നു ഇവിടെ വിവാഹവും. ഇവർക്ക് ഒരു മകളുണ്ട് കുഞ്ഞാറ്റ.
കുഞ്ഞാറ്റ ഇപ്പോൾ അച്ഛനോടും അമ്മയോടൊപ്പം കൂടെയാണെന്നൊക്കെ വാർത്തകളിൽ നിറഞ്ഞു നിന്ന സംഭവങ്ങളാണ്. ഉർവശിക്ക് കുഞ്ഞാറ്റയെ കാണണമെന്ന് തോന്നുമ്പോൾ മനോജ് കെ ജയൻ തന്നെ കുഞ്ഞാറ്റയെ ഉർവശിയുടെ അടുത്തേക്ക് കൊണ്ടുപോയി ആകുമെന്ന് താരം പറഞ്ഞിരുന്നു. ഇവരുടെ കാര്യങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എല്ലാവരും ഇവരുടെ വിശേഷങ്ങൾ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞപ്രാവശ്യം ഈ ഇടയ്ക്ക് പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ ഭാഗമായി പ്രമോഷന് എത്തിയപ്പോൾ എയർപോർട്ടിൽ ഉണ്ടായ ഒരു സംഭവം പോസ്റ്റ് ചെയ്തതോടെ തന്നെ അതിപ്പോൾ വൈറലായി എന്ന് മനോജ് തന്നെ പറയുകയാണ്.
ഇപ്പോൾ താരം നടന്നുവരുന്ന സമയം ഉണ്ണിമുകനോടൊപ്പം ചിത്രം എടുക്കാൻ വന്ന സ്ത്രീയുടെ കൈ തട്ടുകയും, കൈ തട്ടാതെ ഒഴിഞ്ഞുമാറുകയും ചെയ്ത മനോജ് കെ ജയന്റെ വീഡിയോ ആണ് പുറത്തുവന്നത് ഇതാണ് ഇപ്പോൾ മില്യൺ വ്യൂസ് കടന്നിരിക്കുന്നത്. രണ്ടുമൂന്നു വർഷമായി തന്നെ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിലും സജീവമായിട്ട് വളരെ കുറച്ചുനാളുകൾ മാത്രമേ ആയിട്ടുള്ളൂ. കൊറോണക്കാലത്ത് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായി.
കോവിഡ് കാലത്ത് എല്ലാവരും വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ ആളുകളുമായി കുറച്ചുകൂടി അടുക്കാനും നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അതിനെ വലിയ കാര്യമായിട്ട് തന്നെ കാണുന്നു എന്ന് മനോജ് കെ ജയൻ കുറിച്ചു. ഇതിനുമുമ്പ് പലതവണ രീൽസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ രണ്ടും മൂന്നും വീഡിയോകൾ മില്യൺ കാഴ്ചക്കാരെ വരെ നേടിയിട്ടുമുണ്ട്. എന്നാൽ ഇത് വിശ്വസിക്കാൻ പറ്റുന്നതാണ് പോസ്റ്റ് ചെയ്തപ്പോൾ പോലും ഈ വീഡിയോ ഇത്രയും അധികം കാഴ്ചക്കാരെ നേടുമെന്ന് വിചാരിച്ചില്ല. അതിൻറെ ഞെട്ടലിലാണ് ഇപ്പോൾ താരം.
ലോട്ടറി അടിച്ചു എന്ന് തന്നെ പറഞ്ഞാൽ മതിയല്ലോ എന്നാണ് മനോജ് പറയുന്നത്. വിചാരിച്ചില്ല എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇത് ഇത്രയും അധികം ആളുകളിലേക്ക് എത്തുമെന്നത്. സാധാരണ റീൽസുകൾ നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ്. എന്നാൽ ഈ വീഡിയോ നമ്മൾ ക്രിയേറ്റ് ചെയ്തതല്ല. അന്ന് അവിടെ ഉണ്ടായിരുന്ന അപരിചിതൻ എടുത്തതാണ്. ഇപ്പോൾ അയാൾ ആരാണെന്ന് ഏതാണെന്ന് ഒന്നും എനിക്കറിയില്ല സേവ് ചെയ്യാത്തവർ നമ്പറിൽ നിന്നും വീഡിയോ അയച്ചു തരുകയായിരുന്നു.
അന്ന് കൂടെയുണ്ടായിരുന്ന ഉണ്ണി മുകുന്ദനെയും സംവിധായകൻ അനൂപിനെയും ഒക്കെ ആ വീഡിയോയിൽ കാണാം. ഞങ്ങളുടെ ടീമിൽ ഇല്ലാത്ത ആരോ ആണ് വീഡിയോ ഉണ്ടാക്കിയത്. അതാണ് പ്രധാനപ്പെട്ട സംഗതിയെന്നും മനോജ് കെ ജയൻ ആ വീഡിയോയെ കുറിച്ച് പറയുന്നുണ്ട്. ഇപ്പോൾ ഇടിച്ചേനെ എന്ന ക്യാപ്ഷനോട് ആണ് മനോജ് കെ ജയൻ ഈ വീഡിയോ പങ്കുവെച്ചത്.