ഫ്ലവേഴ്സ് ചാനലിലെ ടോപ് സിംഗർ എന്ന പരിപാടി എല്ലാ പ്രേക്ഷകരുടെ മനസ്സിലുള്ള ഒരു പരിപാടി തന്നെയാണ്. പരമ്പര പോലെ അമ്മമാരും യുവതലമുറയും എല്ലാം ഒരുപോലെ ഏറ്റെടുത്ത ഒരു പരിപാടി. പ്രധാനമായുള്ള കാരണം ഇവരുടെ അവതരണ രീതി തന്നെയാണ്. കുട്ടികളുടെ കുറ്റം പറയുന്നതായി നമുക്ക് തോന്നുകയില്ല, കുട്ടികളുടെ തെറ്റ് തിരുത്തുന്നതായി നമുക്ക് തോന്നില്ല, കുഞ്ഞു കുട്ടികളെ വിളിച്ചിരുത്തി പാട്ട് പാടിപ്പിച്ച് അവരുടെ തെറ്റും കുറ്റവും അറുത്തു മുറിക്കുന്ന റിയാലിറ്റി ഷോകളുടെ കാലം മാറി എന്ന് തെളിയിച്ച ഒരു പരിപാടി തന്നെയാണ് ടോപ് സിംഗർ.
വിധികർത്താക്കൾ എല്ലാവരും തന്നെ കുട്ടികളെ വഴക്കു പറയാതെ ശകാതെയോ കൂടുതൽ കുറ്റങ്ങൾ ഒന്നും ഇല്ലാതെതന്നെ മാർക്കുകൾ പറയുന്നു. അവർക്കും സന്തോഷം കേൾക്കുന്നവർക്കും കാണുന്നവർക്കും വരെ സന്തോഷം. ഡെയ്ഞ്ചർ സോണിൽ ഔട്ടായി കരയിപ്പിച്ചുകൊണ്ടിരുന്ന റിയാലിറ്റി ഷോകളിൽനിന്ന് മാറ്റം കൊണ്ടുവന്നത് ടോപ് സിംഗർ തന്നെയാണ്. ടോപ് സിംഗറിലെ മിയ കുട്ടിയെ കുറിച്ച് പറയേണ്ട കാര്യമില്ല. ഇപ്പോൾ മിയ കുട്ടി ലാലേട്ടന്റെ വീട്ടിലെത്തിയ വിശേഷം മിയ തന്നെ പങ്കുവെച്ചു.
മോഹൻലാലിൻറെ അമ്മയെ കണ്ടതും ഭാര്യയെ കണ്ടതും ആയിട്ടുള്ള വിശേഷങ്ങളാണ് ഇപ്പോൾ മിയക്കുട്ടി പങ്ക് വയ്ക്കുന്നത്. ലാലേട്ടന്റെ അമ്മയെ അടുത്ത് മിയ പോയിരുന്നു. മോഹൻലാലിൻറെ ഭാര്യ സുചിത്രയ്ക്ക് മിയ കുട്ടിയുടെ ഉമ്മച്ചിയാണ് ഡ്രസ്സ് ഒക്കെ കൊടുക്കുന്നത്. വീട്ടിൽ പോയിട്ട് ഇതുവരെ ലാലേട്ടനെ കാണാൻ പറ്റിയിട്ടില്ലാത്ത പരിഭവം കൂടി മിയ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലാലേട്ടൻ മാത്രം അവിടെ ഉണ്ടായിരുന്നില്ല എന്ന് എടുത്തു പറയുകയാണ് മിയ. സിനിമയൊക്കെ കഴിഞ്ഞിട്ട് ലാലേട്ടൻ കിടന്നുറങ്ങുമായിരുന്നു എന്നും തെല്ല് ഒരു ആക്ഷനോടെ മിയക്കുട്ടി സംസാരിച്ചു.
ക്ഷീണിച്ചല്ലെ ലാൽ അങ്കിൾ കിടന്നത് അതുകൊണ്ട് സാരമില്ല എന്നൊക്കെ പറഞ്ഞു മിയകുട്ടി തന്നെ ആശ്വസിക്കുന്നുണ്ട്. പക്ഷേ ലാലേട്ടനെ മാത്രം കണ്ടില്ലല്ലോ എന്നുള്ള വിഷമം തനിക്ക് ഉണ്ടായതായും മിയ തന്നെ പറയുന്നു. വീട്ടിൽ പോയപ്പോൾ ലാലേട്ടന്റെ വലിയൊരു പൂച്ചയെയും കണ്ടു എന്ന് മിയക്കുട്ടി വിശേഷങ്ങൾ പറയുന്നുണ്ട്. ലാലേട്ടന്റെ വീട്ടിൽ അതുണ്ട് ഇതുണ്ട് എന്നൊക്കെ പറഞ്ഞു ലാലേട്ടനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കാം. ലാലേട്ടൻ്റെ അമ്മയ്ക്ക് കുറെ പാട്ടുപാടി കൊടുത്തു, അമ്മയ്ക്ക് വയ്യ കിടപ്പാണ്. കുട്ടിയെ കാണുമ്പോൾ മിയക്കുട്ടി വന്നു എന്ന് തന്നെ പറയും.
അമ്മയ്ക്ക് പല്ല് ഒന്നുമില്ല പല്ലില്ലാത്തതുകൊണ്ട് തന്നെ അതേ രീതിയിലാണ് സംസാരിക്കുന്നത്. മിയകുട്ടി വന്നു എന്ന് അറിയുമ്പോൾ പാട്ടുപാടി കൊടുക്കാൻ തന്നെ പറയും. കുറെ പാട്ടുകൾ പാടി കൊടുത്തു. മിയയെ മോഹൻലാലിൻറെ അമ്മയ്ക്ക് വലിയ ഇഷ്ടമാണെന്ന് അറിഞ്ഞ് തന്നെയാണ് ഇവർ വീട്ടിലെത്തിയത്. മിയ വാചാലയായതും അമ്മയെക്കുറിച്ച് മോഹൻലാലിനെ കുറിച്ച് ഭാര്യയെ കുറിച്ചും ഒക്കെ തന്നെ. സുചിത്രയുമായി ഫോട്ടോയൊക്കെ എടുത്ത കഥയും പറയുന്നുണ്ട്. ലാലേട്ടനെ ഷോയിൽ വന്നപ്പോൾ കണ്ടിരുന്നു. നമ്മുടെ തൊണ്ടയില്ലെ, അത് ശരിയാക്കാൻ വേണ്ടിയാണ് നമ്മൾ സാധകം ചെയ്യുന്നത് എന്ന് പറഞ്ഞ് ലാലേട്ടനോട് പറയുന്ന ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.