മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായികയാണ് അഭയ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് അഭയ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. ഗോപി സുന്ദരമായ ലിവിങ് റിലേഷൻഷിപ്പിന് ശേഷമാണ് ശരിക്കും പറഞ്ഞൽ അഭയയെക്കുറിച്ച് കൂടുതൽ മലയാളികൾ അറിഞ്ഞത്. അതിനുശേഷം ഗോപി സുന്ദർ അമൃത സുന്ദർ അമൃതയെ വിവാഹം കഴിച്ചപ്പോഴും പ്രേക്ഷകർ എല്ലാവരും ചിന്തിച്ചത് അഭയയെ കുറിച്ച് തന്നെയായിരുന്നു. ഇത് എങ്ങനെ സഹിക്കും എന്നും, അഭയ ഒറ്റയ്ക്കായി എന്നും, അഭയക്ക് വേണമെങ്കിൽ മറ്റൊരു ബന്ധത്തിലേക്ക് പോകാമല്ലോ എന്നും, അഭയം മറ്റൊരു ബന്ധം തേടി പോയില്ലല്ലോ എന്നും അഭയയെ പിന്തുണച്ച് പ്രേക്ഷകർ വന്നിരുന്നു.
ആദ്യമൊക്കെ ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയുമായി വേർപിരിയാനുള്ള കാരണം അഭയയാണെന്ന് വിമർശിച്ചവരൊക്കെ പിന്നീട് അഭയയുടെ പിന്നാലെ അഭയയെ പിന്തുണച്ചു വന്നു. ഇപ്പോഴും അഭയയെ വെറുക്കുന്നവർ ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തം. കഴിഞ്ഞദിവസം അദ്ദേഹം പങ്കുവെച്ച പാട്ട് വീഡിയോയുടെ താഴെയും ചിത്രങ്ങളുടെ താഴെയും മോശമായി കമന്റുകളാണ് വരുന്നത്. ഡീപ് നെക്ക് വസ്ത്രം ധരിച്ച് ആളുകളെ ആകർഷിക്കുകയാണെന്ന് ശരീരം കൊണ്ട് മാർക്കറ്റ് ചെയ്യുന്നു എന്നൊക്കെയാണ് പലരും ഇതിന് താഴെ കമൻറ് ചെയ്ത് എത്തുന്നത്. ഒരിക്കൽ ഡീപ്പ് നെക്കുള്ള ഒരു വെള്ളം ഗൗൺ തന്റെ സ്റ്റേജ് ഷോയ്ക്ക് ധരിച്ചതും വലിയ വിവാദമായിരുന്നു.
ഇപ്പോൾ അഭിമുഖത്തിനിടയിലാണ് അഭയ ഇങ്ങനെ ഒരു മറുപടി നൽകുന്നത്. ഒരിക്കൽ ഡീപ്പ് നെക്കുള്ള വെള്ള ഗൗൺ പോലുള്ള വസ്ത്രം തൻ്റെ സ്റ്റേജ് ഷോക്കിടെ അഭയ ധരിച്ചു. അന്ന് കടുത്ത സൈബർ ആക്രമണം താരം നേരിട്ടു. ഇതിനെക്കുറിച്ച് അഭയ പറയുന്നതിങ്ങനെ;
എനിക്ക് ഡ്രസ്സ് അപ്പ് ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. ഡ്രസ്സ് ചെയ്തു കൊടുക്കാൻ ഒരുക്കി വിടാനൊക്കെ ഇഷ്ടമാണ്. ആ സമയത്താണ് ഒരു ഷോ വരുന്നത്. എനിക്ക് ഞാൻ സൂപ്പർ ആണെന്നും എനിക്ക് ഭയങ്കര പവർ ആണെന്ന് കാണിച്ചു കൊടുക്കണമായിരുന്നു. കോഴിക്കോട് നിന്നുള്ള എന്റെ ഒരു സുഹൃത്ത് മേക്കപ്പ് ആർട്ടിസ്റ്റും ഡിസൈനറും ആയ ശ്രീകേഷ് വാസൻ എനിക്ക് ആ വൈറ്റ് ഡൗൺ ഡിസൈൻ ചെയ്തിരുന്നത്.
അങ്ങനെയാണ് ആ വേഷം തിരഞ്ഞെടുത്തതും. ഒരു ഡിപി നെക്ക് ഗൗൺ ആയിരുന്നു അത്. അത് അത് ധരിച്ചാൽ എന്തൊക്കെ ആളുകൾ പറയും എന്നും പറയാൻ സാധ്യത ഉണ്ടെന്നൊക്കെ എനിക്ക് മനസ്സിൽ വച്ചിട്ട് തന്നെയാണ് ആ വസ്ത്രം ധരിച്ചത്. എൻറെ ശരീരമാണിത് എൻറെ ബോഡിയാണ് അത് എനിക്ക് ഷോ ഓഫ് ചെയ്യണം എന്നുള്ളതാണ് എങ്കിൽ ഞാൻ ഷോ ഓഫ് ചെയ്യും. ശരീരം കാണിച്ചുകൊണ്ട് മാർക്കറ്റ് ചെയ്യുന്നു എന്നൊക്കെ കമൻറുകൾ ഉണ്ടായിരുന്നു. വളരെ പർട്ടിക്കുലറായ സമയം ആയതിനാൽ മറ്റു പല കമന്റുകളും ഉണ്ടായിരുന്നു. എൻറെ സ്ത്രീത്വത്തെയും പങ്കാളി എന്ന നിലയിലുള്ള സത്യസന്ധതയും എല്ലാം ചോദ്യം ചെയ്തുകൊണ്ടുള്ള കമന്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്.
പക്ഷേ ആ കമന്റുകൾ ഒക്കെ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. ആളുകളെന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെ വളർച്ച എങ്ങനെയാണ് ഞാൻ വസ്ത്രം ധരിക്കുന്നത് എന്നൊക്കെ അവർ നോക്കുന്നു. എങ്ങനെയാണ് ഞാൻ പ്രൂവ് ചെയ്യുന്നത് ശ്രമിക്കുന്നതെന്നും സത്യത്തിൽ ആരെയും ബോധ്യപ്പെടുത്താനുള്ളതല്ല. എനിക്ക് എന്നെ തന്നെ ബോധ്യപ്പെടുത്തേണ്ടത് ഉണ്ടായിരുന്നു. അടുത്ത തവണ ഞാൻ മുഴുവനായി കവർ ചെയ്ത് നിൽക്കുന്ന ഒരു ഡ്രസ്സ് ഇട്ടു വന്നു നിൽക്കുമായിരിക്കും. അത് എൻറെ ഇഷ്ടമാണ്. എങ്ങിനെ വസ്ത്രം ധരിക്കണം എന്നുള്ളത് ശരിക്കും പറഞ്ഞാൽ എന്റെ ഒരു ധാരണ തന്നെയാണ്. അതുകൊണ്ട് അതിലേക്ക് ഒന്നും ആർക്കും കൈകടത്താൻ ഉള്ള അവകാശമില്ല. ഇങ്ങനെയാണ് അഭയ ഇതിനെക്കുറിച്ച് പറയുന്നത്.