അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് തെന്നിന്ത്യൻ താരം തമന്ന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര.രാമലീല എന്ന ഹിറ്റ് ചിത്രത്തിനുശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.തെന്നിന്ത്യൻ സൂപ്പർ നായിക തമന്നയുടെ മലയാള അരങ്ങേറ്റം കൂടിയാണ് ചിത്രം.ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ക്രിസ്മസ് ദിവസം ദിലീപും തമന്നയും പരമ്പരാഗത വേഷത്തിൽ നിൽക്കുന്ന ക്രിസ്മസ് ആശംസാ ചിത്രം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ന്യൂ ഇയർ ആശംസകൾ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വിനായക ഫിലിംസിന്റെ ബാനറിൽ അജിത്ത് വിനായക നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ഉദയകൃഷ്ണയാണ്.ഹാപ്പി ന്യൂ ഇയർ ബാഗ്രൗണ്ടിൽ ദിലീപും നടിയും ഡാൻസ് ചെയ്യുന്ന തരത്തിലുള്ളതാണ് ക്രിസ്മസ് ആശംസാ ചിത്രം. എന്നാൽ ഡാൻസ് ചെയ്യുന്ന നടിയുടെ മുഖം വ്യക്തമല്ല.ശരത് കുമാർ,ദിനോ മോറിയ,സിദ്ദിക്ക്, കലാഭവൻ ഷാജോൺ,ലെന,രാസിങ് ഖുറാന, ഈശ്വരി റാവു,വിടിവി ഗണേഷ്,ആര്യൻ സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.പോസ്റ്ററിനു താഴെ നിരവധി ആരാധകർ ആശംസകളും ആയി എത്തുന്നുണ്ട്.
സാം സി എസ് ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത്.രാജസ്ഥാനിൽ ആയിരുന്നു ചിത്രത്തിൻറെ ഒരു വലിയ ഭാഗം ഷൂട്ടിംഗ് നടന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.മാഫിയ ശശി,അൻപറിവ്,ഫിനിക്സ് പ്രഭു എന്നെ മൂന്ന് ഫൈറ്റ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിൻറെ ഫൈറ്റ് കൊറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് വിവേക് ഹർഷനാണ്. ചിത്രത്തിൻറെ പ്രൊജക്റ്റ് ഡിസൈനർ നോബിൾ ജേക്കബും കലാസംവിധാനം സുഭാഷ് കരുണുമാണ്.
ചിത്രത്തിൽ തമന്നയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ഒരു രാജകുമാരിയെ പോലെയാണ് തമന്ന പ്രത്യക്ഷപ്പെടുന്നത്.ബിഗ് ബജറ്റിൽ ഒരു മുന്നേ ചിത്രം മുംബൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തയ്യാറാക്കുന്നത് എന്നാണ് വിവരം.ചിത്രത്തിൽ ഒരു അധോലോകനായകൻ ആയാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നതെന്നാണ് വിവരം.സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മയും ആണ് കൈകാര്യം ചെയ്തിരിക്കുന്നത്