മനുഷ്യൻ ആരുമകളായി പോറ്റി വളർത്തുന്ന നിരവധി മൃഗങ്ങളും പക്ഷികളും ഉണ്ട്. പല്ലി മുതൽ പുലി വരെയും പ്രാവ് മുതൽ പരുന്ത് വരെയും മനുഷ്യരുടെ തെറ്റുകളാണ്. പ്രാവും നായയും പൂച്ചയും മറ്റും മനുഷ്യരോട് ഇണങ്ങുന്ന ജീവികളാണ്. സാധാരണ മനുഷ്യന് ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമുള്ള ഒരു ആത്മബന്ധത്തിലെ കഥയാണ് ആലപ്പുഴയിൽ നിന്നും പുറത്തു വരുന്നത്. ഇത് രണ്ട് ജന്മങ്ങളുടെയും തീവ്ര അനുരാഗത്തിന്റെ നേർസാക്ഷ്യമാണ്. ആലപ്പുഴയിലെ ചേർത്തലയിലാണ് കഥാനായകൻ ഉള്ളത്. ഈ കഥയിൽ നായകൻ ഒന്നല്ല രണ്ടുപേരാണ്. ആദ്യത്തെ ആൾ ഉണ്ണിക്കുട്ടൻ. ഔദ്യോഗിക പേര് അതുൽ കൃഷ്ണൻ. അച്ഛൻ ഒരു സാധാരണ ഓട്ടോ ഡ്രൈവർ. അമ്മ വീട്ടമ്മ. വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത വീട്ടിൽ സാധാരണ ജീവിതം.
ചരമംഗലത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഉണ്ണിക്കുട്ടന് കുട്ടിക്കാലം മുതൽ ഇഷ്ടം മുഴുവൻ മറ്റു ജീവജാലങ്ങളോട് ആയിരുന്നു. ഉടമ ആര് എന്നതൊന്നും അവന് പ്രശ്നമല്ല. എല്ലാ ജീവികളെയും അവൻ സ്നേഹിച്ചു പരിപാലിച്ചു. പട്ടിയും പശുവും പൂമ്പാറ്റയും എല്ലാം അവൻറെ കൂട്ടുകാരായി. അവയോട് കളിച്ചും കാര്യം പറഞും ഉണ്ണിക്കുട്ടൻ വളർന്നു. ഉണ്ണിക്കുട്ടനിലെ മൃഗസ്നേഹിയെ നാട്ടുകാരും മനസ്സിലാക്കി തുടങ്ങി. അതുകൊണ്ടുതന്നെ തങ്ങളുടെ വളർത്തു മൃഗങ്ങളുടെ അടുത്തെത്തുന്ന ബാലനെ അവരാരും തടഞ്ഞില്ല. അങ്ങനെയിരിക്കെ അടുത്ത ഒരു വീട്ടിൽ ഒരു പോത്തിനെ വാങ്ങി. അതിനെ വളർത്തുന്ന ചുമതല ഉണ്ണിക്കുട്ടൻ ഏറ്റെടുത്തു. പോത്തും ഉണ്ണിക്കുട്ടനും തമ്മിലുള്ള ആത്മബന്ധം വളർന്നു.
ഒപ്പം പോത്തും ഉണ്ണിക്കുട്ടനും. പോത്തിനെ വിൽക്കാൻ അതിൻറെ ഉടമ തീരുമാനിച്ചു. പോത്തിനെ പിരിയുക എന്നത് തന്നെ ഉണ്ണിക്കുട്ടന് ആലോചിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. അതിനെ ഇറച്ചി വില്പനക്കാർക്ക് അറക്കാനാണ് കൊടുത്തത് എന്നുകൂടി അറിഞ്ഞതോടെ നമ്മുടെ ഉണ്ണിക്കുട്ടന്റെ ഹൃദയം പൊടിഞ്ഞു. തനിക്ക് സ്വന്തമായി ഒരു പോത്തിനെ വേണം ഉണ്ണിക്കുട്ടൻ ആദ്യമായി ഒരു ആവശ്യം വീട്ടിൽ ഉന്നയിച്ചു. ആവശ്യം വാശിയിലേക്കും കരച്ചിലിലേക്കും എത്തി. നിത്യേന കഴിയാൻ പാടുപെടുന്ന കുടുംബത്തെ സംബന്ധിച്ച് ഒരു പോത്തിനെ വാങ്ങുക എന്നത് ഒരു ആഡംബരം തന്നെയായിരുന്നു. എന്നാൽ അവൻറെ കണ്ണുനീരും കണ്ണുനീരും ഹൃദയം പൊടിയുന്നതും കണ്ടില്ലെന്ന് നടിക്കാൻ ആ മാതാപിതാക്കൾക്ക് ആയില്ല.
അങ്ങനെ ഉണ്ണിക്കുട്ടന് പോത്തിനെ വാങ്ങാൻ ഫണ്ട് കണ്ടെത്താൻ തീരുമാനിച്ചു. കുടുംബശ്രീയിൽ നിന്ന് ലോൺ എടുക്കാം എന്ന് ഉണ്ണിക്കുട്ടന്റെ അമ്മ തീരുമാനിച്ചു. തിരിച്ചടവിന് പണം നൽകാമെന്ന് അച്ഛനും സമ്മതിച്ചു. 10000 രൂപ കിട്ടി. ഈ കഥയിലെ രണ്ടാമത്തെ നായകന്റെ രംഗപ്രവേശം ഇവിടെയാണ്. ഒന്നര വയസ്സുള്ള ഒരു പോത്തിനെ വാങ്ങി. മറ്റുള്ളവർക്ക് അതൊരു പോത്തായിരുന്നുവെങ്കിൽ ഉണ്ണിക്കുട്ടന് അവൻ ഒരു അനുജൻ ആയിരുന്നു. പോത്തിന് അവൻ ഒരു പേരിട്ടു, ശങ്കരൻ. ഇനിയുള്ള കഥ ശങ്കരന്റെ കൂടിയാണ്. അല്ലെങ്കിൽ ശങ്കരനാണ് ഇനി ഈ കഥ മുന്നോട്ട് നയിക്കുന്നത്. സാധാരണ പോത്തുകളെക്കാൾ ഇണക്കമാണ് ശങ്കരൻ ഉണ്ണിക്കുട്ടനോട് പ്രകടിപ്പിച്ചത്.
ശങ്കര എന്ന ഉണ്ണിക്കുട്ടൻ്റെ വിളി കേട്ടാൽ ഉടൻ അവൻ ഓടിയെത്തും. ഉണ്ണിക്കുട്ടനെ കണ്ടില്ലെങ്കിൽ കരഞ്ഞു വിളിക്കും. ഉണ്ണിക്കുട്ടനെ ആരെങ്കിലും കൈകാര്യം ചെയ്യാൻ വന്നാൽ ശങ്കരന്റെ വിധം മാറും. ശങ്കരന് ഉറങ്ങണമെങ്കിൽ ഉണ്ണിക്കുട്ടൻ്റെ മടി വേണം എന്ന നിലയിൽ ആയി. അങ്ങനെ നാട്ടിലെ താരങ്ങളായി ശങ്കരനും ഉണ്ണിക്കുട്ടനും. ശങ്കരന്റെ ദിവസം ആരംഭിക്കുന്നത് ഉണ്ണിക്കുട്ടനെ കണ്ടാണ്. തിരിച്ചും അങ്ങനെ തന്നെ. ഒരു ദിവസം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്ത അത്ര ഗാഢമായ ആത്മബന്ധം. അത് മറ്റുള്ളവർക്ക് മനസ്സിലായത് ഉണ്ണിക്കുട്ടൻ ആശുപത്രിയിലായ ദിവസമാണ്. കഞ്ഞി വീണു പൊള്ളിലേക്ക് ഉണ്ണിക്കുട്ടൻ ആശുപത്രിയിലായി.
ഉണ്ണിക്കുട്ടനെ കാണാതെ ശങ്കരൻ ബഹളമായി. ഒന്നും കഴിക്കാൻപോലും തയ്യാറാകാതെ കരച്ചിലോട് കരച്ചിൽ. ആ മിണ്ടാപ്രാണിക്ക് ഉണ്ണിക്കുട്ടനോടുള്ള സ്നേഹം കണ്ട് നാട് അമ്പരന്നു. ഉണ്ണിക്കുട്ടനും ശങ്കരനും സ്കൂളിലും താരങ്ങളാണ്. കൂട്ടുകാർ ഒരു പേരിട്ടു പോത്തുകുട്ടി. കളിയാക്കാൻ ആണെങ്കിലും കൂട്ടുകാർ ഇട്ട പേര് ഉണ്ണിക്കുട്ടന് ബോധിച്ചു. ഉണ്ണിക്കുട്ടന്റെ യാത്രകൾ ശങ്കരന്റെ പുറത്തായി ശങ്കരന്റെ പുറത്ത് കയറി പോകുന്ന ഉണ്ണിക്കുട്ടനെ പലരും വായ പൊളിച്ച് നോക്കി നിന്നു. പറഞ്ഞു കേട്ടു ശങ്കരനും ഉണ്ണിക്കുട്ടനും ഗ്രാമത്തിനു പുറത്തുള്ളവർക്കും അത്ഭുതമായി.
സൈബർ ലോകത്തും ഇരുവരും വൈറലായി. ഇത്രയും ഇണക്കമുള്ള പോത്തിനെ വാങ്ങാൻ ലക്ഷ്ങ്ങളുമായി ആളുകൾ എത്തി. പക്ഷേ വരുന്നവർക്ക് അറിയില്ലല്ലോ ഉണ്ണിക്കുട്ടന്റെ ശങ്കരൻ വെറും ഒരു പോത്ത് അല്ലെന്ന്. ശങ്കരനേയും ഉണ്ണിക്കുട്ടനെയും കാണാൻ വിഐപികളും വരാൻ തുടങ്ങി. അവരിൽ എടുത്തു പറയേണ്ട ആളാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. എത്ര പണം കിട്ടിയാലും ശങ്കരന് ഒരിക്കലും വിൽക്കില്ല എന്നാണ് ഉണ്ണിക്കുട്ടൻ വ്യക്തമാക്കുന്നത്.