മലയാളികൾക്ക് വളരെയധികം പ്രിയങ്കരിയായ നടിയാണ് നടി ദിവ്യ ഉണ്ണി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രമാണ് താരം സജീവമായി നിൽക്കുന്നതെങ്കിലും താരത്തിന്റെ സിനിമകൾ കൊണ്ട് തന്നെ ഇന്നും കഥാപാത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. മലയാളികൾക്ക് ഏറെ സുപരിചിതയും വളരെയധികം ഇഷ്ടമുള്ള താരം ആയതുകൊണ്ട് തന്നെ താരത്തിന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിശേഷങ്ങളും ആരാധകരെ ഏറ്റെടുക്കുന്നു. അഭിനയ മേഖലയിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുന്നത് കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയതുകൊണ്ട് തന്നെ മലയാളികൾ ഇപ്പോഴുമുള്ള നടിയെ പോലെ തന്നെയാണെന്ന് നോക്കുന്നത്.
കുടുംബ വിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളും ആണ് ആരാധകരുമായി ഭൂരിഭാഗം സമയവും താരം പങ്കുവയ്ക്കാറുള്ളത്. അതോടൊപ്പം തന്നെ താരത്തിന്റെ നൃത്ത വീഡിയോകളും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. എപ്പോഴും തന്റെ കുട്ടികളുടെ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. 2018 ഫെബ്രുവരിയിൽ ആയിരുന്നു ദിവ്യ ഉണ്ണിയും എൻജിനീയറായ അരുണിന്റെയും വിവാഹം നടന്നത്. 2020 ജനുവരി 14ന് ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ഇപ്പോൾ പെൺമക്കളുടെ ഒരു കുസൃതി നിറഞ്ഞ വീഡിയോ ആണ് ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.
മൂത്ത മകൾ ഇളയ മകൾക്ക് മെഹന്ദി ഇട്ട് കൊടുക്കുന്ന ഒരു വീഡിയോ അതിൽ ദിവ്യ ഉണ്ണി തന്നെ പകർത്തിരിക്കുന്ന ചില കാര്യങ്ങൾ. ദിവ്യ ഉണ്ണിയും ഇളയമകളും തമ്മിലുള്ള കുസൃതി നിറഞ്ഞ നിമിഷങ്ങളാണ് ആണ് ഇതിൽ കാണാൻ കഴിയുന്നത്. വലിയ മോള് മെഹന്ദി വരയ്ക്കുമ്പോൾ കുസൃതി കാണിക്കുന്ന ദിവ്യ ഉണ്ണിയെയും ചെറിയ മോളേയും ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മക്കൾ ആയ മീനാക്ഷിക്കും ഐശ്വര്യയ്ക്കും ഒപ്പമുള്ള വീഡിയോ ആണ് ഇത്. മക്കൾക്കൊപ്പം ഉള്ള കുഞ്ഞു സന്തോഷങ്ങൾ ആസ്വദിക്കുകയാണ് താരം.
കുഞ്ഞനുജത്തിക്ക് കാലിൽ മെഹന്ദി ഇട്ട് കൊടുക്കുകയാണ് ചേച്ചി. അതിനിടയിൽ കുസൃതി ഒപ്പിക്കുകയാണ് അമ്മയും മകളും കൂടി. ഇങ്ങനെയായിരിക്കണം മക്കളോടൊപ്പം എന്നും അല്ലാതെ സീരിയസായി ദേഷ്യം പിടിച്ചിരിക്കരുതെന്നും, ഇങ്ങനെയായിരിക്കണം മാതാപിതാക്കൾ മക്കളോട് എന്നും നിരവധി പേരാണ് ദിവ്യ ഉണ്ണിയുടെ ഈ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ദിവ്യ ഉണ്ണിയുടെ ആദ്യ ബന്ധത്തിലുള്ള മകളാണ് മീനാക്ഷി. മീനാക്ഷിയെ കൂടാതെ ഒരു മകൻ കൂടി താരത്തിന് ഉണ്ട്. തന്റെ കുടുംബമാണ് ഏറ്റവും വലിയ പവിത്രം എന്നും അതുകൊണ്ടുതന്നെയാണ് സിനിമ ഉപേക്ഷിച്ച് കുടുംബത്തിലേക്ക് ഉൾവലിഞ്ഞതെന്നും ദിവ്യ ഉണ്ണി പലപ്പോഴും പറഞ്ഞിട്ടുണ്ട്.