നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നായികയാണ് മീരാ ജാസ്മിൻ.നീണ്ടകാലം ചലച്ചിത്ര ലോകത്തുനിന്ന് ഇടവേള എടുത്ത് താരം അടുത്തിടെ മടങ്ങിവന്നിരുന്നു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനായ മകൾ എന്ന ചിത്രത്തിലൂടെയാണ് മീര വീണ്ടും ചലച്ചിത്ര ലോകത്തേക്ക് തിരിച്ചെത്തിയത്.മടങ്ങിവരവിൻറെ ഭാഗമായി സോഷ്യൽ മീഡിയകളിലും മീര സജീവമായിരുന്നു.ഇടയ്ക്കിടെ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ മീര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗോൾഡൻ സാരിയിലുള്ള ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗോൾഡൻ നിറത്തിലുള്ള സാരിയിൽ പഴയ ശാലീന സുന്ദരിയായി മീരയെ വീണ്ടും കാണാനാകുന്നു. തൻറെ ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടയ്ക്ക് ഗ്ലാമർ രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും മീര പങ്കു വയ്ക്കാറുണ്ട്.എന്നാൽ സാരിയിലുള്ള ചിത്രത്തിനെ പ്രേക്ഷകർ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.40ആം വയസ്സിലും ചിട്ടയായ ഫിറ്റ്നസ് പരിശീലനമാണ് മീരയെ യങ് ആയി നിലനിർത്തുന്നത്.
‘ജീവിതത്തെ സാധ്യമായ എല്ലാ ദിശകളിലൂടെയും നോക്കിക്കാണുന്നു’എന്നാണ് മീര ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.ഗോൾഡൻ സാരി മെറ്റീരിയലിലുള്ള സാരിയാണ് മീര അണിഞ്ഞിരിക്കുന്നത്.പഴയ മീര തിരിച്ചെത്തി,സാരി നന്നായി ചേരുന്നുണ്ട് തുടങ്ങിയ ആരാധക കമന്റുകൾ ചിത്രങ്ങൾക്കു താഴെയുണ്ട്. ശിവദ,അഹാന കൃഷ്ണ,ഗായിക മഞ്ചരി, സംഗീത ജനാർദ്ദനൻ,നടൻ മുന്ന സൈമൺ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.
സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് അറിയിച്ച മീരയ്ക്ക് തെലുങ്കിലും തമ്മിലുമായി ഒരുപിടി ചിത്രങ്ങളാണ് കൈയിലുള്ളത്. 2016ൽ പുറത്തിറങ്ങിയ 10 കൽപ്പനകൾ എന്ന ചിത്രത്തിലാണ് അവസാനമായി മീര മിഴിനീളെ കഥാപാത്രവുമായി എത്തിയത്.ഈ തിരിച്ചുവരവിൽ വീണ്ടും മീര പഴയതിനേക്കാൾ ശക്തമായി സിനിമാരംഗത്ത് സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ദിലീപ് നായകനായി എത്തിയ സൂത്രധാരൻ ആയിരുന്നു മീരയുടെ ആദ്യ ചിത്രം. പാടം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് മീര കരസ്ഥമാക്കിയിരുന്നു.