തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന നായിക നടിയാണ് കീർത്തി സുരേഷ്. ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെ കടന്നുവന്ന കീർത്തി പിന്നീട് തമിഴ് തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിജയ് രജനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾക്കൊപ്പം കീർത്തി ഇതിനകം അഭിനയിച്ചു. മഹാനടി എന്ന തെലുങ്ക് സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ദസറ ആണ് കീർത്തിയുടെ പുതിയ സിനിമ. സിനിമ മികച്ച വിജയം കൈവരിച്ചു. അഭിന പ്രാധാന്യമുള്ള വേഷമാണ് കീർത്തിക്ക് ലഭിച്ചത്. മഹാനടി എന്ന സിനിമയ്ക്ക് ശേഷം മികച്ച ഒരു കഥാപാത്രമാണ് കീർത്തിക്ക് ദസറയിൽ ലഭിച്ചത്. കരിയറിൽ നാഴികക്കല്ലാവുന്ന മറ്റൊരു സിനിമ കീർത്തി ഉപേക്ഷിക്കുകയാണ് ഉണ്ടായത്.
തമിഴകം ഇന്ന് ആഘോഷിക്കുന്ന പൊന്നിയിൻ സെൽവൻ സിനിമയാണ് കീർത്തി വേണ്ടെന്ന് വെച്ചത്. പകരം നടി ചെയ്ത സിനിമ രജനീകാന്ത് നായകനായ അണ്ണാത്തെ ആണ്. അണ്ണാത്തെ പരാജയപ്പെടുകയും പൊന്നിയിൻ സെൽവൻ വൻ ഹിറ്റ് ആവുകയും ചെയ്തു. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിൽ അഭിനയിച്ചത്. സിനിമയിൽ കീർത്തി അഭിനയിക്കാതിരുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടിയുടെ അമ്മയും പഴയകാല നടിയുമായ മേനക സുരേഷ്. കുന്തവി, പൂങ്കുഴലി കഥാപാത്രങ്ങൾ ഒന്നിന് പരിഗണിച്ചിരുന്നു എന്നാൽ ഇതിൽ ഏതാണെന്ന് തനിക്ക് കൃത്യമായി അറിയില്ല എന്നും മേനക പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേനക. “കുന്തവിക്കോ പൂങ്കുഴലിക്കോ കീർത്തിയെ ഫിക്സ് ചെയ്തിരുന്നു.
എന്നാൽ അണ്ണാത്തെയും പൊന്നിയിൻ സെൽവന്റെയും ഡേറ്റ് ക്ലാഷ് ആയി. തായ്ലൻഡ് വരെയും പോകാൻ കഴിയില്ലായിരുന്നു. അതിനാൽ ഏറെ വിഷമത്തോടെ ആ സിനിമ വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നും മേനക പറയുന്നു. പൊന്നിയിൻ സെൽവനിൽ കീർത്തി അഭിനയിക്കാത്തതിൽ നടിയുടെ മുത്തശ്ശിക്ക് ഏറെ വിഷമം ഉണ്ടായിരുന്നു എന്നും മേനക പറയുന്നു. പക്ഷേ അവസരം ലഭിച്ചില്ലെങ്കിൽ അത് നമുക്ക് വിധിച്ചതല്ല എന്ന് കരുതുവാൻ കീർത്തിക്ക് കഴിയുമെന്ന് മേനക വ്യക്തമാക്കി. ദസറ എന്ന സിനിമയിലെ അണിയറ പ്രവർത്തകർക്ക് സ്വർണ്ണനാണയം കൊടുത്തതിനെക്കുറിച്ച് മേനക സംസാരിച്ചു. മുൻപ് മഹാനടി എന്നാൽ സിനിമയിലെ സെറ്റിലും മേനക സ്വർണ്ണനാണയം കൊടുത്തിരുന്നു.
സാവിത്രി എന്ന നടിയുടെ ജീവിതകഥയെ ആസ്പദമാക്കി ആയിരുന്നു സിനിമ. സാവിത്രിയും മുമ്പ് സെറ്റിൽ സ്വർണ്ണനാണയം വിതരണം ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം കീർത്തിക്ക് അറിയില്ലായിരുന്നു എന്നും മേനക സുരേഷ് പറയുന്നു. കുറെ നാളുകൾക്കു ശേഷം അഭിനയിക്കുന്ന മലയാള സിനിമ ആയതിനാൽ വാശി എന്ന സിനിമയുടെ സെറ്റിലും കീർത്തി സ്വർണ്ണനാണയം കൊടുത്തിരുന്നു. കീർത്തി സുരേഷ് ധരിക്കുന്ന വസ്ത്രങ്ങൾ മുംബൈയിൽ ഒക്കെ സാധാരണയാണ്. അവൾ പഠിച്ചത് ഫാഷൻ ഡിസൈനിങ് കോഴ്സ് ആണ്. ഗ്ലാമറിലും അവൾക്ക് സ്വന്തമായി ഒരു നിയന്ത്രണം ഉണ്ടെന്നും മേനക പറഞ്ഞു.
പൊന്നിയിൻ സെൽവനിൽ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് കീർത്തി ഇതുവരെയും എവിടെയും സംസാരിച്ചിട്ടില്ല. ഐശ്വര്യ ലക്ഷ്മി ആണ് സിനിമയിൽ പൂങ്കുഴലി എന്ന കഥാപാത്രം ചെയ്തത്. കുന്തവിയെ അവതരിപ്പിച്ചത് തൃഷയും ആയിരുന്നു. അതേസമയം നേരത്തെ പൊന്നിയിൻ സെൽവനിൽ അഭിനയിക്കാനുള്ള അവസരം നിരസിച്ചതിനെക്കുറിച്ച് നടി അമലാപോൾ സംസാരിച്ചിരുന്നു. വ്യക്തിപരമായി വിഷമഘട്ടത്തിലൂടെ പോകുന്നതിനാലാണ് അന്ന് ഓഫർ നിരസിച്ചതെന്ന് അമലാപോൾ പറഞ്ഞു. ഇന്നലെ ആണ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്.