സിനിമ താരം എന്നതിലുപരി ജനസേവകൻ എന്ന നിലയിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. പലരുടെയും കഷ്ടപ്പാടുകൾക്ക് പരിഹാരം കണ്ട നന്മയുടെ പ്രതീകമാണ് സാധാരണക്കാർക്ക് സുരേഷ് ഗോപി. സുരേഷ് ഗോപി സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ ഹീറോ പരിവേഷമാണ് അദ്ദേഹത്തിന് ഉള്ളത്. പ്രസവവേദനയെ തുടർന്ന് തുണിമഞ്ചലിൽ യുവതിയെ വനത്തിലൂടെ ആശുപത്രിയിൽ കൊണ്ടുവന്ന സംഭവം കേരളക്കരയെ മൊത്തം വേദനയിൽ ആഴ്ത്തിയിരുന്നു. വേദനയിൽ പുളിയുമ്പോഴും തന്റെ കുഞ്ഞിനും ഭാര്യയ്ക്കും ഒരു ആപത്തും വരുത്തരുത് എന്ന പ്രാർത്ഥനയിൽ ആയിരുന്നു ഭർത്താവ് മുരുകൻ. കിലോമീറ്റർ ചുമന്നാണ് മുരുകൻ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്.
ഇപ്പോഴിതാ അട്ടപ്പാടിയിലുള്ള അമ്മയെയും കുഞ്ഞിനെയും തേടിയെത്തിയ സുരേഷ് ഗോപിയുടെ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പൊന്നോമന കുഞ്ഞിന് തൊട്ടിലും പണവും സമ്മാനങ്ങളുമാണ് സുരേഷ് ഗോപി സമ്മാനമായി നൽകിയത്. ഒപ്പം അമ്മയുടെയും കുഞ്ഞിന്റെയും സുഖവിവരങ്ങൾ അന്വേഷിക്കാനും അദ്ദേഹം മറന്നില്ല. പ്രസവ വേദനയെ തുടർന്നാണ് തുണിമഞ്ചലിൽ ഗർഭിണിയെ കിലോമീറ്റർ ഓളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. ഈ വാർത്ത പൊതുജനമധ്യേ ശ്രദ്ധിക്കപ്പെട്ടതോടെ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ 3 കിലോമീറ്റർ അല്ല വെറും 300 മീറ്ററാണ് നടന്നതെന്ന് നിയമസഭയിൽ പറയുകയുണ്ടായി.
എന്നാൽ മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് ബിജെപി മുൻ സംസ്ഥാന നേതാവായ സന്ദീപും സംഘവും വനപാതയിലൂടെ നടക്കുകയുണ്ടായി. ദുർഘടമായ വനപാതയിലൂടെ കടുകുമണ്ണ ഊരിലേക്ക് സന്ദീപ് വാര്യരും സംഘവും നടന്നു. അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിൽ എത്തി അമ്മയെയും കുഞ്ഞിനെയും കാണുകയും ചെയ്തു. ആശുപത്രിയിലെത്തിയ സന്ദീപ് സുരേഷ് ഗോപി സമ്മാനമായി ഏൽപ്പിച്ച തൊട്ടിലും സഹായധനവും കൈമാറുകയും ചെയ്തു.
മാത്രമല്ല ഫോണിലൂടെ അമ്മയോട് സുരേഷ് ഗോപി വിവരങ്ങൾ തേടുകയും ചെയ്തു. ഇക്കാര്യം സന്ദീപ് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. ഭക്ഷണം മോഷ്ടിച്ചത് ആരോപിക്കപ്പെട്ട കൊല്ലപ്പെട്ട മധുവിന്റെ ജന്മസ്ഥലമാണ് കടുകുമണ്ണ ഊര്. വൈദ്യുതി റോഡ് മൊബൈൽ റേഞ്ച് തുടങ്ങിയവ ഒന്നുമില്ലാത്ത സ്ഥലമാണ് കടുകുമണ്ണ. ഏതായാലും സുരേഷ് ഗോപിയുടെ വലിയ മനസ്സിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.