സിനിമ പ്രേമികൾക്കും ടെലിവിഷൻ പ്രേക്ഷകർക്കും യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് ഐശ്വര്യ ഭാസ്കരൻ. മോഹൻലാൽ നായകനായ പ്രജ, നരസിംഹം തുടങ്ങിയ സൂപ്പർഹിറ്റുകളിലെ നായികയാണ് ഐശ്വര്യ. വളരെ കുറച്ച് സിനിമകൾ മാത്രമാണ് മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും തന്നെ അടയാളപ്പെടുത്താൻ ഐശ്വര്യയ്ക്ക് സാധിച്ചു. സിനിമയ്ക്ക് പുറമേ ടെലിവിഷൻ രംഗത്തും നിറസാന്നിധ്യമാണ് ഐശ്വര്യ. സൂപ്പർ ഹിറ്റ് പരമ്പരയായ പാരിജാതത്തിലെ ആന്റി അമ്മയാണ് ആരാധകർ ഐശ്വര്യയെ ഇന്നും ഓർക്കുന്നത്. ഒരു ഇടവേളക്കുശേഷം വീണ്ടും മലയാളം സീരിയൽ രംഗത്ത് സജീവമായി മാറുകയാണ് ഐശ്വര്യ. ഈയടുത്ത് ഐശ്വര്യ തൻറെ ജീവിതത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾ വാർത്തയായിരുന്നു.
ഏകാന്ത ജീവിതത്തെക്കുറിച്ചും സോപ്പ് നിർമ്മിച്ച് ജീവിക്കുന്നതിനെക്കുറിച്ച് ഒക്കെ ഐശ്വര്യ തുറന്നു പറഞ്ഞു. എന്നാൽ താൻ അതിലൊന്നും നാണിക്കുന്നില്ല എന്നും അഭിമാനത്തോടെ സ്വന്തം കാലിലാണ് താൻ ജീവിക്കുന്നത് എന്നും ആണ് ഐശ്വര്യ പറഞ്ഞത്. വ്യക്തി ജീവിതത്തെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. ദാമ്പത്യ ജീവിതത്തെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ഒക്കെയാണ് ഐശ്വര്യ മനസ്സ് തുറന്നത്. തനിക്ക് ജീവിതത്തിൽ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല കുറെ സ്വർണ്ണവും വസ്ത്രവും വേണമെന്നില്ല. എന്നും അഭിനയത്തിൽ നിറഞ്ഞുനിൽക്കണമെന്നും ഇല്ലായിരുന്നു. താൻ ആഗ്രഹിച്ചത് സ്വന്തമായി ഒരു വീട് ഒരു കാറ് എന്നത് മാത്രമായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്.
ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ആ വീട്ടിൽ താമസിക്കണം എന്നായിരുന്നു ആഗ്രഹം മക്കൾ വലുതായി വിവാഹം കഴിച്ച് സ്വന്തം ജീവിതവുമായി മുന്നോട്ടു പോയ ശേഷവും തങ്ങൾക്ക് ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ ആകണം. ഇത്രയും ആണ് താൻ ആഗ്രഹിച്ചത്. എന്നാൽ പ്രതീക്ഷിച്ചത് പോലെയല്ല ജീവിതത്തിൽ സംഭവിക്കുക എന്നാണ് ഐശ്വര്യ പറയുന്നത്. സ്നേഹത്തിൻറെ കാര്യത്തിലും ദേഷ്യത്തിന്റെ കാര്യത്തിലും തൻ 100% നൽകുന്ന വ്യക്തിയാണെന്ന് ഐശ്വര്യ പറയുന്നു. നടുവിൽ നിൽക്കുന്ന ശീലം ഐശ്വര്യയ്ക്ക് ഇല്ല അങ്ങനെ തന്നെയായിരുന്നു ഭർത്താവിനെ സ്നേഹിച്ചതും പരിപാലിച്ചതും. കാല് തടവിയും ചോറുവാരിക്കൊടുത്തും സ്നേഹിക്കുന്നവരെ ഞാൻ വല്ലാതെ പരിഗണിക്കും എന്നാൽ അത് മുതലാക്കുകയാണെന്ന് കണ്ടാൽ താൻ മാറുമെന്നാണ് ഐശ്വര്യ പറയുന്നത്.
വിവാഹമോചിതയാണ് ഐശ്വര്യ. വിവാഹമോചനത്തിനുശേഷം തനിക്ക് മറ്റൊരു ബന്ധം വേണമെന്ന് ഉണ്ടായിട്ടില്ല എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം ജീവിതത്തിലെ ഈ കാലഘട്ടത്തിൽ നല്ലൊരു കൂട്ട് ഉണ്ടായിരുന്നുവെങ്കിൽ നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ജീവിതത്തിലേക്ക് വരുന്ന വ്യക്തി തെറ്റാണെങ്കിൽ എല്ലാം അതോടെ തീരും. അതിനാണ് മറ്റൊരു വിവാഹത്തിന് താല്പര്യം കാണിക്കാത്തത് എന്നാണ് ഐശ്വര്യ തുറന്നു പറയുന്നത്. ജീവിതത്തിൽ താനിപ്പോൾ പ്രാധാന്യം നൽകുന്നത് മകൾക്കാണെന്നും ഐശ്വര്യ പറഞ്ഞു. രണ്ടുപേർ വേർപിരിയുന്നത് തെറ്റായി കാണുന്നില്ല ഐശ്വര്യ എന്നാൽ പിരിഞ്ഞശേഷം പരസ്പരം ഇഷ്ടമില്ലാത്തതിനാൽ മക്കളിൽ വിഷം കുത്തിവയ്ക്കുന്നത് ശരിയല്ല. അച്ഛൻറെ കുറ്റം അമ്മയും അമ്മയുടെ കുറ്റം അച്ഛനും മക്കളോട് പറയാൻ പാടില്ല.
ഇക്കാര്യത്തിൽ തന്നെ മുൻ ഭർത്താവിനെ താൻ ബഹുമാനിക്കുന്നതായും ഐശ്വര്യ പറയുന്നു. മകളുടെ കല്യാണം ഭർത്താവും ഒരുമിച്ചാണ് നടത്തിയത്. ഒരുമിച്ച് ജീവിക്കുമ്പോൾ നല്ല പങ്കാളികളാകാൻ തങ്ങൾക്ക് ആയില്ല. പക്ഷേ വിവാഹമോചന ശേഷം നല്ല പങ്കാളികളായി മാറാൻ സാധിച്ചുവെന്നും ഐശ്വര്യ പറയുന്നു. ശാന്തമീന എന്നാണ് ഐശ്വര്യയുടെ യഥാർത്ഥ പേര്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ ലക്ഷ്മിയുടെ മകളാണ് താരം. അമ്മയുടെ പാത പിന്തുടർന്നാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം.
1990ല് ഒളിയമ്പുകൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നരസിംഹത്തിലെ നായിക എന്ന നിലയിലാണ് ഐശ്വര്യ മലയാളികൾക്ക് കൂടുതൽ പരിചിതം. സിനിമയിൽ അവസരം കുറഞ്ഞപ്പോൾ ഐശ്വര്യ സോപ്പ് ബിസിനസ് ആരംഭിച്ചത് വലിയ വാർത്തയായിരുന്നു. സിനിമയ്ക്കും സീരിയലും പുറമേ ഇപ്പോൾ യൂട്യൂബ് വീഡിയോകൾ ചെയ്തും റിയാലിറ്റി ഷോകളിൽ വിധികർത്താവായ ഐശ്വര്യ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നുണ്ട്.