സോഷ്യൽ മീഡിയ എല്ലാവർക്കും വളരെയധികം സുപരിചിതനായ വ്യക്തിയാണ് മിഥുൻ. ഒരു ആർ ജെ ആയും ഒരു അവതാരകനായും അഭിനേതാവായും ഒക്കെ തന്നെയും താരം ഇതിനോടകം തിളങ്ങിയിട്ടുണ്ട്. എന്നാലും ആരാധകർക്ക് കൂടുതൽ ഇഷ്ടം ഭാര്യ ലക്ഷ്മിയോടൊപ്പം സോഷ്യൽ മീഡിയയിൽ തമാശയുള്ള വീഡിയോകൾ ചെയ്യുമ്പോഴാണ്. അതുകൊണ്ടുതന്നെ ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവർ വളരെയധികം സജീവമായതിനുശേഷം മിഥുനെ വല്ലാതെ ഇഷ്ടപ്പെടുന്നു എന്ന് പറയുന്നു. ദിവസങ്ങൾക്ക് മുൻപ് മിഥുന ബെൽസ് പാൾസി എന്ന രോഗം ബാധിച്ചതിനെ തുടർന്ന് ഒരു വീഡിയോ താരം പങ്കുവെച്ചിരുന്നു.
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് ലക്ഷ്മിയാണ് ആദ്യം ഈ കാര്യം പങ്കുവെച്ചത്. പിന്നാലെയാണ് തനിക്ക് ഈ അസുഖം ബാധിച്ചതായി മിഥുൻ രമേശ് തന്നെ എത്തി പറഞ്ഞത്. ഇപ്പോൾ ഇതിന് പിന്നാലെ താൻ ഇതിൻറെ 98%ത്തോളം തന്നെ വിജയകരമായി അസുഖം ചികിത്സിച്ചു മാറ്റിയിരിക്കുന്നു എന്ന് അറിയിച്ചിരിക്കുകയാണ് മിഥുൻ. സോഷ്യൽ മീഡിയയിൽ വീഡിയോ വഴിയാണ് മിഥുൻ ഇത് ആരാധകരോട് പങ്കുവെച്ചത്. തനിക്ക് രണ്ട് ശതമാനം കൂടിയെ ബാക്കിയുള്ളൂ എന്നും അതുകൂടി ആയിക്കഴിഞ്ഞാൽ 100% ഞാൻ പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരുമെന്നും എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി എന്നും മിഥുൻ കഴിഞ്ഞദിവസം വീഡിയോ പങ്കുവെച്ച് എത്തിയിരുന്നു.
ഇത്രയും ദിവസമായി അദ്ദേഹം ഭേദപ്പെട്ട് വരികയാണെന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും അദ്ദേഹം നേരിട്ട് എത്തി ഇപ്പോഴാണ് പറഞ്ഞത്. ഒരു വീഡിയോയിൽ കണ്ടപ്പോൾ തന്നെയാണ് ഞങ്ങൾക്ക് സമാധാനമായത് എന്ന് എല്ലാവരും പറയുന്നു. കണ്ണടയ്ക്കുമ്പോഴൊക്കെ ചെറിയ ബുദ്ധിമുട്ട് മനസ്സിലാകുന്നുണ്ട് എന്നാലും 98 ശതമാനത്തിൽ നിന്ന് 100% ആരോഗ്യവാനായി തനിക്ക് തിരിച്ചുവരാൻ ആകട്ടെ എന്ന് ആശംസിക്കുകയാണ് എന്നാണ് മലയാളികൾ പറയുന്നത്. ദിവസങ്ങൾക്കു മുൻപാണ് നടൻ മിഥുൻ രമേശ് തനിക്ക് ബെൽസ് പാൾസി എന്ന രോഗം ബാധിച്ച കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് വെളിപ്പെടുത്തിയത്. ആശുപത്രിയിൽ കിടക്കുന്ന വീഡിയോയിലൂടെയാണ് മിഥുൻ രമേഷ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.
തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു മിഥുൻ എന്നും അന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തന്നെയാണ് താരം വെളിപ്പെടുത്തുന്നത്. ആരോഗ്യം മെച്ചപ്പെട്ടെന്ന് മിഥുൻ രമേഷ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു എന്നാൽ മിഥുന്റെ മുഖം കാണണമെന്നും മുഖം കണ്ട് വീഡിയോ കണ്ടാൽ മാത്രമേ ഞങ്ങൾക്ക് അത് അറിയാൻ പറ്റുകയുള്ളൂ എന്ന് ആരാധകരുടെ അപേക്ഷ സ്വീകരിക്കുകയും കഴിഞ്ഞ ദിവസം തന്നെ വീഡിയോ അടക്കം ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ആയിരുന്നു.
ആരോഗ്യം മെച്ചപ്പെടുന്നുണ്ട് എന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത് എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി എന്നും സോഷ്യൽ മീഡിയയിൽ കുറിച്ചത് ആരാധകർക്ക് ആശ്വാസം ഉണ്ടാക്കിയെങ്കിലും മിഥുനെ നേരിട്ട് കാണാതെ ഞങ്ങൾക്ക് പൂർണ ആശ്വാസം വരില്ല എന്നായിരുന്നു മലയാളികൾ പറഞ്ഞത്. അങ്ങനെയാണ് കഴിഞ്ഞ ദിവസം മിഥുനെത്തി ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തന്നെ ആരാധകരുടെ മുന്നിൽ വ്യക്തമാക്കിയത്. മുഖത്തിന്റെ മസിലുകൾ പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെൽസ് പാൾസി എന്ന രോഗം.