നെൽസൺ തിരക്കഥ എഴുതി സംവിധാനം ചെയ്തു സൂപ്പർസ്റ്റാർ രജനികാന്ത് നായിക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്’ജയിലർ’. ഒരു ചെറിയ ഇടവേളക്കുശേഷം എത്തുന്ന സൂപ്പർസ്റ്റാർ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. ചിത്രത്തിൻറെ പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ തമിഴ് പ്രേക്ഷകർക്കൊപ്പം തന്നെ മലയാളി പ്രേക്ഷകരെയും ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
മലയാളികളുടെ പ്രിയ സൂപ്പർതാരം മോഹൻലാലും ചിത്രത്തിൽ എത്തുന്നുണ്ട് എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത.ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുകയെന്നും ഏതാനും ദിവസങ്ങൾ മാത്രമേ മോഹൻലാലിന് ചിത്രത്തിൽ ഷൂട്ടിംഗ് ഉണ്ടാവുകയുള്ളൂ എന്നുമാണ് സിനിമാരംഗത്തെ അനലിസ്റ്റുകൾ പുറത്തുവിടുന്ന വാർത്ത.അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്.
ചിത്രത്തിൽ കന്നഡ താരം ശിവരാജ് കുമാറും,രമ്യ കൃഷ്ണനും,മലയാളി താരം വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.വമ്പൻ ഹിറ്റായി മാറിയ പടയപ്പയ്ക്കുശേഷം രജനികാന്തും രമ്യ കൃഷ്ണനും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്.ജയിലറുടെ ഷൂട്ടിങ്ങിനായി റാമോജി റാവു ഫിലിം സിറ്റിയിൽ ഒരുക്കിയ കൂറ്റൻ സെറ്റ് ശ്രദ്ധാകേന്ദ്രം ആയി മാറിയിരുന്നു.
ജയിലർ ആയ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നത്.അടുത്തിടെ രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ ക്യാരക്ടർ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.കോലമാവ് കോകില യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍.കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്ത്തികേയന് നായകനായ ഡോക്ടർ ആയിരുന്നു.ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നതിൽ സംവിധായകനെ രജനീകാന്ത് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു എന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.സൂപ്പർസ്റ്റാർ രജനീകാന്ത് എന്ന പേരു കൊണ്ടുതന്നെ തെന്നിന്ത്യൻ സിനിമാലോകത്ത് ട്രെൻഡ് ലിസ്റ്റിൽ ആണ് ജയിലറുടെ സ്ഥാനം.