ഇതാണ് അവഗണനകളെ ആവേശത്തോടെ നേരിട്ട ജാനകി എന്ന കരുത്തുള്ള പെൺകുട്ടി. ജാനകി കേരളത്തിലെ ഫസ്റ്റ് ക്ലഫ്റ്റ് ലിപ് മോഡൽ ആയ പെൺകുട്ടിയാണ്. കലയെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയാണ് ജാനകി. ഡാൻസ്, മോഡലിംഗ്, ഫാഷൻ എന്നീ മേഖലകളിലൊക്കെ തിളങ്ങാനും തൻറെ കഴിവ് തെളിയിക്കാനും ആഗ്രഹിക്കുന്ന പെൺകുട്ടി. ജാനകിയുടെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ കണ്ടു ഒരിക്കൽ ഒരു ഫോട്ടോഗ്രാഫ് മെസ്സേജ് അയച്ചു ഫോട്ടോഷൂട്ട് ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് തിരക്കി.
താല്പര്യം പ്രകടിപ്പിച്ച ജാനകിയോട് ശേഷം വാട്സ്ആപ്പ് വഴി ഫോട്ടോസ് അയച്ചു തരാൻ ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫർ ജാനകിയുടെ ചിത്രങ്ങൾ കണ്ടതിനുശേഷം പറഞ്ഞു “അയ്യോ സോറി ജാനകി മൂക്കും ചുണ്ടും ഇത്ര വ്യത്യാസം ഉണ്ടോ, ഒരുപാട് കറുത്തിട്ടാണോ, മോഡലിങ്ങിനെ വേണ്ട ഫീച്ചേഴ്സ് ഒന്നും തനിക്കില്ല എന്ന് പറഞ്ഞ് ബോഡി ഷെയിം ചെയ്യുന്നതുപോലെ കളിയാക്കി. ഫോട്ടോഷൂട്ടിന് ഒരുപാട് ആഗ്രഹിച്ച അവൾക്ക് ഇതെല്ലാം കേട്ടപ്പോൾ സങ്കടം തോന്നി. ഞാൻ എല്ലാവരുടെയും കാഴ്ചപ്പാടിൽ അത്ര ബോറാണോ. മുറിച്ചുകൊണ്ടുള്ള ഞങ്ങളും മനുഷ്യർ തന്നെയല്ലേ.
ഞങ്ങൾക്കും ആഗ്രഹമുണ്ട് മോഡലിംഗ് രംഗത്തും ഫാഷൻ രംഗത്തും കടന്നു വരാനായി. ജാനകിയുടെ ഈ ആഗ്രഹങ്ങളെല്ലാം മനസ്സിലാക്കി, ജാനകിയുടെ സ്വപ്നങ്ങൾക്ക് നിറമേകി ജാനകിയെ ഒരു ഗംഭീരം മേക്കോവർ നടത്തി വീണ്ടും കൂടുതൽ സുന്ദരിയാക്കി മാറ്റിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ. ജാനകിയുടെ വളരെ നാളത്തെ ആഗ്രഹമാണ് നല്ല രീതിയിൽ മേക്കപ്പ് ചെയ്ത് ഒരു ഫോട്ടോഷൂട്ട് ചെയ്യുക എന്നത്. ഇത്തരത്തിലുള്ള ഫാഷൻ രംഗത്തും മോഡലിംഗ് രംഗത്തും വരാൻ ആഗ്രഹിക്കുന്ന ഒത്തിരി പേരുടെ പ്രചോദനമാണ് ജാനകി.