കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉരുളക്കിഴങ്ങ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കുഞ്ഞ് മക്കൾക്ക് അമ്മമാർ എപ്പോഴും നൽകുന്ന ഒരു ആഹാരപദാർത്ഥം കൂടിയാണ് ഉരുളക്കിഴങ്ങ് പുഴുങ്ങിയത്. നോർത്തിന്ത്യൻസിൻ്റെ പ്രിയപ്പെട്ട വിഭവമാണ് ഉരുളക്കിഴങ്ങ്. വെസ്റ്റ് ബംഗാളിൽ ഉരുളക്കിഴങ്ങ് ഇട്ട് തയ്യാറാക്കി എടുക്കുന്ന ഗംഭീര ദം ബിരിയാണി പോലും സുലഭമാണ്. പല പച്ചക്കറികളുടെ കൂടെയും ഉരുളക്കിഴങ്ങ് ചേർത്ത് കറി വയ്ക്കാറുണ്ട്. സാമ്പാറിലും അവിയലിലും ഉരുളക്കിഴങ്ങ് പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. എന്നാൽ എന്തിനും ഏതിനും ഉപയോഗിക്കുന്ന ഈ ഉരുളക്കിഴങ്ങ് കഴിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കരുത് എന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് പച്ചനിറം മാറാത്ത ഉരുളക്കിഴങ്ങും. പച്ചനിറം മാറാത്ത ഉരുളക്കിഴങ്ങ് കഴിക്കരുത് എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. പച്ചനിറത്തിലുള്ള ഉരുളക്കിഴങ്ങുകളിൽ വിഷാംശം ഉണ്ടാവുകയും അത് നമ്മുടെ ശരീരത്തിന് ദോഷമായി മാറുകയും ചെയ്യും. ഇത്തരം ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ ശക്തിയായ വയറുവേദന ഉണ്ടാകാൻ കാരണമാകും. അതുപോലെതന്നെ തലവേദന, സന്ധിവേദന, എക്സിമ എന്നീ രോഗങ്ങളും പിടിപെട്ടേക്കാം.
പച്ചനിറത്തിലുള്ള ഉരുളക്കിഴങ്ങിൽ ഉണ്ടാകുന്ന വിഷാംശം നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകിടം മറിക്കുന്നു. പുഴുങ്ങിയും കറിവെച്ചും നാം കഴിക്കുന്ന ഉരുളക്കിഴങ്ങ് വറുത്ത് കഴിക്കുന്നതും കൂടുതൽ ദോഷകരമാണ്. അവ കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. പച്ചനിറം വന്നിരിക്കുന്ന ഭാഗത്താണ് സാധാരണയായി പുതിയ മുള വരുന്നത്. ഇത് വിഷം കിഴങ്ങിന്റെ മൊത്തം ഭാഗത്തേക്കും എത്തുന്നതിന് കാരണമായേക്കാം.