മലയാളത്തിൽ ഇനി ബിഗ് ബോസ് കാര്യമായി വിജയിക്കാൻ സാധ്യതയില്ലെന്നായിരുന്നു ചില വിമർശകർ നേരത്തെ പറഞ്ഞിരുന്നത്. കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളുടെ പ്രകടനവും പുറത്തുവന്ന വിവാദങ്ങളും ഒക്കെയായിരുന്നു ഇതിന് കാരണം. എന്നാൽ അഞ്ചാമത്തെ സീസണിൽ വലിയ സ്വീകാര്യതയാണ് തുടക്കം മുതലേ ലഭിച്ചിരിക്കുന്നത്. മുൻപ് കണ്ടതിനേക്കാളും വളരെ വേഗത്തിലാണ് മത്സരാർത്ഥികൾ ഗെയിമിലേക്ക് കടന്നിരിക്കുന്നത്. പ്രേക്ഷകരെയും ബിഗ് ബോസ് ആരാധകരെയും ഒരുപോലെ കയ്യിലെടുക്കാൻ ഓരോരുത്തർക്കും സാധിച്ചു എന്ന് പറയാം. ഈ സീസണിൽ മത്സരാർത്ഥികളെ തിരഞ്ഞെടുത്ത രീതിയാണ് ആദ്യം അഭിനന്ദനങ്ങള് നേടിയത്. വിഭാഗത്തിൽ നിന്നും ഒരു മത്സരാർത്ഥി ഉണ്ടെന്നത് ശ്രദ്ധേയമായി.
മുൻപ് അഞ്ജലി അമീർ വന്നിരുന്നുവെങ്കിലും ആദ്യ ദിവസങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പുറത്തു പോകേണ്ടിവന്നു. ഈ സീസണിൽ ട്രാൻസ്ജെൻഡർ നാദിറ മെഹറിൻ ആണ് മത്സരിക്കാൻ എത്തിയിരിക്കുന്നത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളിൽ തന്റെ പ്രണയത്തെക്കുറിച്ചും പ്രണയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നാദിറ. തനിക്ക് ഒരു പ്രണയം തോന്നുകയാണെങ്കിൽ അതൊരു പുരുഷനോട് മാത്രമായിരിക്കും എന്നാണ് നാദിറ പറയുന്നത്. ബിഗ് ബോസ് വീട്ടിലെ സഹമത്സരാർക്ക് സംസാരിക്കുമ്പോഴാണ് നാദിറ മനസ്സ് തുറന്നത്. വിഭാഗത്തിൽ പെടുന്ന ആൾക്കാർക്ക് പ്രണയവും വ്യത്യസ്തമാണ്.
എനിക്ക് താല്പര്യമുള്ളത് ഒരു പുരുഷനായ വ്യക്തിയോട് മാത്രമാണ്. ട്രാൻസ് വുമൺ ആയിരിക്കുന്ന ഒരാൾക്ക് ട്രാൻസ് വുമൺ ആയിരിക്കുന്ന മറ്റൊരാളോട് പ്രണയം ഉണ്ടായിരിക്കാം. അതുപോലെ ട്രാൻസ്മെൻ ആയിരിക്കുന്ന ഒരാളോടോ, ബൈ സെക്ഷ്വൽ ആയിരിക്കുന്ന ഒരാളോടോ പ്രണയം ഉണ്ടായിരിക്കാം. അതൊക്കെ പേഴ്സണൽ ചോയ്സ് ആണെന്നും നാദിറ പറയുന്നു. നാദിറയ്ക്ക് യഥാർത്ഥ പുരുഷനോട് ആണോ അപ്പോൾ ഇഷ്ടം തോന്നുക എന്ന ഏഞ്ചലിന്റെ ചോദ്യത്തിന് റിയൽ എന്നല്ല അദ്ദേഹം പുരുഷൻ ആകണം. ജനിക്കുന്ന സമയത്ത് മെയിൽ സെക്സ് ആയ ആളോട് ആയിരിക്കും തനിക്ക് പ്രണയം തോന്നുക. ഹോട്ട് ആകണമെന്ന് യാതൊരു നിർബന്ധവും ഇല്ല.
ക്യൂട്ട് ആയിരിക്കണമെന്ന് ആഗ്രഹമുള്ളൂ എന്നും പറഞ്ഞു. എല്ലാവർക്കും സൗന്ദര്യസങ്കല്പം ഉണ്ട്. സൗന്ദര്യം ഒരു ഘടകമാണ്. സ്വഭാവം ഒരു ഘടകമാണ് എന്നതുപോലെ സൗന്ദര്യവും ഒരു ഘടകം തന്നെയാണ്. പിന്നെ ഒരാളുടെ നിറത്തെ കുറിച്ച് എന്റെ സുഹൃത്തുക്കൾക്ക് ഇടയിൽ സംസാരം ഉണ്ടാകാറുണ്ട്. ശരിക്കും കറുത്ത നിറം എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ. എനിക്ക് കറുത്ത ആണുങ്ങളോട് വലിയ ക്രഷുണ്ട്. എനിക്ക് അതാണ് ഇഷ്ടമെന്നും നാദിറ വ്യക്തമാക്കുന്നു. ബിഗ് ബോസിനകത്ത് നിന്ന് ഇതിനകം പലതരത്തിൽ പ്രണയകഥകൾ പുറത്തുവന്നിരിക്കുകയാണ്. പുറത്ത് പ്രണയം ഉള്ളവരാണ് പലരും എന്നാൽ വീടിനകത്ത് കയറിയതിനു ശേഷം ചില ക്രഷ് തുറന്നു പറച്ചിലുകൾ ഒക്കെ ചർച്ചയാക്കുകയാണ്.
ബിഗ് ബോസിനകത്ത് നൂറ് ദിവസം പിടിച്ചുനിൽക്കണമെങ്കിൽ പ്രണയം ഉണ്ടായാൽ മതി. അതും വലിയൊരു സ്ട്രാറ്റജി ആണെന്ന് മുൻപുള്ള സീസണുകളിൽ തെളിഞ്ഞിരുന്നു. ഈ സീസണുകളിൽ അതിന് സാധ്യത ഉണ്ടെന്നാണ് പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ബിഗ് ബോസിനകത്ത് പുരുഷന്മാർ കുറവും സ്ത്രീകൾ കൂടുതലാണ്. ഇവരിൽ ആരോടെങ്കിലും നാദിറക്കോ മറ്റുള്ളവർക്കോ മറ്റുള്ളവർക്ക് പ്രണയം ഉണ്ടാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
അതേസമയം ട്രാൻസ്ജെൻഡർ ആയ നാദിറയ്ക്ക് വലിയ സ്വീകാര്യതയാണ് ബിഗ് ബോസിലേക്ക് വന്നതിനു ശേഷം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ പിജി കോഴ്സിന് ചേരുന്ന ആദ്യ ട്രാൻസ് ജെൻഡർ വിദ്യാർത്ഥി എന്ന നിലയിലാണ് നാദിറ ശ്രദ്ധിക്കപ്പെടുന്നത്. പഠിക്കുന്ന കാലത്ത് രാഷ്ട്രീയപ്രവർത്തനത്തിലും സജീവമായി നാദിറ യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫിന്റെ നേതൃസ്ഥാനത്തും തിളങ്ങി. കാലടി ശ്രീശങ്കര സർവകലാശാലയിൽ നാദിറ നാടകത്തിൽ പിജിക്ക് ചേരുകയും ചെയ്തു. ജേണലിസത്തിൽ ബിരുദവും താരം നേടിയിരുന്നു.