ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്ലി.തന്റെ കരിയറിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ക്യാപ്റ്റനായ അല്ലാതെയും നിരവധി നേട്ടങ്ങളാണ് വിരാട് ഇന്ത്യക്ക് സമ്മാനിച്ചത്.ലോക ക്രിക്കറ്റിലെ തന്നെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്മാൻമാരിൽ ഒരാളായ വിരാട് റെക്കോർഡുകളെല്ലാം തൻറെ പേരിൽ ചേർത്ത് ക്രിക്കറ്റ് ലോകത്തെ വിജയതേരൊട്ടം തുടരുകയാണ്. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിരാടും അനുഷ്കയും.ഇപ്പോഴിതാ വിരാടിനും മകൾ വാമികയ്ക്കും ഒപ്പമുള്ള അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനുഷ്ക.
ഉത്തരാഖണ്ഡിൽ കാടും മലയും കടന്ന് ഉള്ള ട്രക്കിങ് ആണ് ഇരുവരും അവധിക്കാലത്തിനായി തെരഞ്ഞെടുത്തത്.മകൾ വാമികയെ തോളിൽ എടുത്തുകൊണ്ട് കുന്നും മലയും താണ്ടുന്ന വിരാടിന്റെ ചിത്രങ്ങൾ അനുഷ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.’മലകളിൽ ഒരു മലയുണ്ട്,അതിനുമുകളിൽ പക്ഷേ ആരുമില്ല’. ഇത്തരത്തിൽ ആയിരുന്നു അനുഷ്ക ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.വിരാടിന്റെ തോളിലായി ഒരു ബേബി ക്യാരിയർ ബാഗിലാണ് വാമികയെ ഇരുത്തിയിട്ടുള്ളത്.പതിവുപോലെ മകളുടെ മുഖം കാണിക്കുന്ന ചിത്രം അനുഷ്ക പോസ്റ്റ് ചെയ്തിട്ടില്ല.
ഡിസംബർ 11,2018ൽ ഇറ്റലിയിൽ വച്ച് ആയിരുന്നു അനുഷ്ക ശർമയും വിരാട് കോലിയും തമ്മിലുള്ള വിവാഹം നടന്നത്. 2021 ജനുവരിയിൽ ആയിരുന്നു ഇരുവർക്കും വാമിക ജനിക്കുന്നത്.തങ്ങളുടെ കുട്ടിയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് ഇരുവരും വാമികയുടെ മുഖം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുഞ്ഞിൻറെ മുഖം വ്യക്തമാക്കാത്ത രീതിയിലുള്ള ചിത്രങ്ങളാണ് എപ്പോഴും ഇരുവരും പങ്കുവയ്ക്കാറുള്ളത്.ഇതിനുമുമ്പ് ഇരുവരും ജനുവരിയിൽ യുഎഇയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
വീണ്ടും ക്രിക്കറ്റിന്റെ തിരക്കുകളിലേക്ക് മടങ്ങുന്ന കോഹ്ലി ഓസ്ട്രേലിയക്കെതിരായുള്ള ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കും.ഫെബ്രുവരി 9നാണ് 4 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരായ സീരീസിലെ ഏകദിന പരമ്പര മാർച്ച് 17ന് മുംബൈയിലാണ് ആരംഭിക്കുക. ചിത്രങ്ങളിൽ അത്ര സജീവമല്ലാത്ത അനുഷ്കയുടെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം വുമൺ ക്രിക്കറ്റ് താരം ജൂലൻ ഗോസാമിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചക്ദേ എക്സ്പ്രസ് ആണ്. പ്രൊസിദ്ധ് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്