തൻറെ ബോൾഡ് ഫോട്ടോഷൂട്ടിന്റെ പേരിൽ നിരന്തരം വാർത്തകളിൽ ഇടം നേടുന്ന താരമാണ് ഉർഫീ ജാവേദ്. ടെലിവിഷൻ താരവും മുൻ ബിഗ് ബോസ് താരവും ആയിരുന്നു ഉർഫിയുടെ വസ്ത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്. തികച്ചും വ്യത്യസ്തവും അസാധാരണവുമായ വസ്ത്രങ്ങൾ അണിഞ്ഞാണ് ഉർഫി ഓരോ ദിവസവും എത്താറുള്ളത്. ഇതിൻറെ പേരിൽ നിരന്തരമായ സദാചാര ആക്രമണവും ഉർഫി നേരിടാറുണ്ട്. ഒയു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടിവരുന്ന ട്രോളുകളെ കുറിച്ചും കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും എല്ലാം പങ്കുവയ്ക്കുകയാണ് ഉർഫി ജാവേദ്. കുട്ടിക്കാലത്ത് ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത കുട്ടിയായിരുന്നു താനെന്നാണ് ഉർഫി പറയുന്നത്.
കുട്ടിക്കാലത്ത് തനിക്ക് കൂട്ടുകാർ ഇല്ലായിരുന്നുവെന്നും ഉർഫി പറയുന്നുണ്ട്. പിന്നാലെ താരം ട്രോളുകളെ കുറിച്ചും സംസാരിക്കുന്നുണ്ട്. ചിലപ്പോൾ തന്നെ കുറിച്ച് എഴുതുന്നതൊക്കെ തന്നെ ശരിയായിരിക്കാം എന്നും ഉർഫി പറയുന്നുണ്ട്. ചിലപ്പോൾ ആളുകൾ പറയുന്നതായിരിക്കും ശരി. താൻ സമൂഹത്തിലെ കറയായിരിക്കും. യുവാക്കൾക്ക് മോശം മാതൃകയായിരിക്കും എന്നാണ് ഉർഫി പറയുന്നത്. ചിലപ്പോൾ അവർ പറയുന്നത് ശരിയായിരിക്കാം. ഞാൻ നല്ലൊരു സ്ത്രീയായിരിക്കില്ല ഞാൻ സമൂഹത്തിലെ കറ ആയിരിക്കും. യുവതലമുറയ്ക്ക് മോശം മാതൃകയായിരിക്കും. ട്രോളുകൾ പറയുന്നതുപോലെ വേശ്യാ ആയിരിക്കും. എനിക്ക് പിന്തിരിയാൻ ആകില്ല.
ഞാൻ നിർത്തിയാലും എല്ലാം ഇൻറർനെറ്റിൽ ഉണ്ടാകും. ഞാൻ അത്രയ്ക്ക് മോശമായിരുന്നോ? ചിലപ്പോൾ ആരും എന്നെ അംഗീകരിക്കില്ല. ഒരു കുടുംബവും എന്നെ അംഗീകരിക്കില്ലെന്നാണ് താരം പറയുന്നത്. പിന്നാലെ തൻറെ അച്ഛനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഉർഫി. യാഥാസ്ഥിതികനായിരുന്നു തന്റെ പിതാവ് എന്നാണ് ഉർഫി പറയുന്നത്. താനടക്കം അഞ്ചു മക്കളെയും അമ്മ ഒറ്റയ്ക്കായിരുന്നു നോക്കിയിരുന്നത്. അച്ഛനും അമ്മയും വഴക്കിടുമ്പോൾ ദേഷ്യം തീർത്തിരുന്നത് തൻറെ ദേഹത്തായിരുന്നു എന്നും താൻ പലപ്പോഴും അടികൊണ്ട് ബോധം കേട്ടിട്ടുണ്ടെന്ന് ഉർഫി പറയുന്നുണ്ട്. ഞാൻ അച്ഛനുമായി അടുപ്പത്തിലായിരുന്നില്ല.
അച്ഛനും അമ്മയും അടിയുണ്ടാക്കിയാൽ ആ ദേഷ്യം മുഴുവൻ തീർന്നത് എന്നെ തള്ളിയിട്ടായിരുന്നു എന്നാണ് താരം പറയുന്നത്. തന്റെ ബോധം കെടുന്നതുവരെ അച്ഛൻ തല്ലുമായിരുന്നു എന്നും ഉർഫി പറയുന്നുണ്ട്. കുട്ടികളെ എന്തെങ്കിലും ബോധ്യപ്പെടുത്താൻ ബോധം കെടുന്നതു വരെ തല്ലിയാൽ പിന്നെ അവർക്ക് എന്തു മനസ്സിലാകാനാണ്. അവരുടെ ദേഷ്യം കൂടുമെന്ന് തിരികെ ഒന്നും പറയില്ല. ഒരു ഘട്ടം എത്തുമ്പോൾ മതിയെന്ന് തോന്നും. കുട്ടികൾ വലുതാകുമ്പോൾ അവരെ തല്ലുന്നത് ബാധിക്കുക വളരെ മോശമായ രീതിയിൽ ആയിരിക്കുമെന്ന് ഉർഫി പറയുന്നു. എനിക്ക് 15 വയസ്സായിരുന്നപ്പോൾ ആരോ എൻറെ ഫോട്ടോ ഒരു പോൺ സൈറ്റിൽ അപ്ലോഡ് ചെയ്തു.
വളരെ നോർമൽ ആയ ഒരു ചിത്രമായിരുന്നു അത്. ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം ഡൗൺലോഡ് ചെയ്തെടുത്തതായിരുന്നു. മോർഫ് ഒന്നും ചെയ്യാതെയാണ് ഇട്ടത്. അത് ആരോ കണ്ടിട്ട് എന്നോട് നിൻറെ ചിത്രം പോൺ സൈറ്റിൽ വന്നുവല്ലോ എന്ന് പറഞ്ഞു. എല്ലാവരും എന്നെ കുറ്റപ്പെടുത്തി. ഞാൻ ഒരു പോൺ താരം ആണെന്ന് പറഞ്ഞു. എൻറെ അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട് ഞാനൊരു പോൺ താരമാണെന്ന്.
പോൺ സൈറ്റിൽ ആളുകൾ എന്നോട് 50 ലക്ഷം ചോദിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ആളുകളുടെ സിമ്പതി നേടാൻ ശ്രമിക്കുകയായിരുന്നു അച്ഛൻ. അങ്ങനെയായിരുന്നു അച്ഛൻ ബന്ധുക്കളോട് പറഞ്ഞിരുന്നത്. പക്ഷേ തല്ല് ഭയന്ന് ഞാൻ മിണ്ടാതിരുന്നു. ഞാനാണ് ഇര തല്ലുന്നത് പക്ഷേ എന്നെയാണ്. അവർ എന്നെ വിശ്വസിക്കുന്നില്ല എന്നായിരുന്നു എന്നും ഉർഫി പറഞ്ഞിരുന്നത്.