മലയാളികൾക്ക് വളരെയധികം സുപരിചിതരായ രണ്ടുപേരാണ് അഭിരാമിയും അമൃതയും. ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിലും പാട്ടിലും ഒക്കെ വളരെയധികം സജീവമായി നിൽക്കുന്നവരാണ്. ഇവർക്ക് സ്വന്തമായി അമൃതംഗമയ എന്ന ഒരു ബാൻഡ് കൂടിയുണ്ട്. മാത്രമല്ല പല രീതിയിലുള്ള മേഖലയിലും ഇവർ സജീവമാണ്. കൂട്ടത്തിൽ തന്നെ ഈ ഇടയ്ക്ക് അഭിരാമിയുടെ പുതിയ ഹോട്ടൽ ഉദ്ഘാടനവും നമ്മൾ എല്ലാവരും കണ്ടതാണ്. അതിനുശേഷം ഈ കുടുംബത്തിന് വലിയൊരു ആഘാതമാണ് സംഭവിച്ചത്. ഇവരുടെ പ്രിയപ്പെട്ട അച്ഛൻ സുരേഷ് അന്തരിച്ചു എന്ന വാർത്തകൾ വന്നപ്പോൾ എല്ലാവർക്കും വളരെയധികം ഞെട്ടലായിരുന്നു.
എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയിൽ അദ്ദേഹത്തിൻറെ സഹപ്രവർത്തകരും കൂട്ടുകാരും നടത്തുന്ന ഒരു പരിപാടിയിൽ അമൃത പാടാൻ എത്തിയപ്പോൾ അച്ഛനെ ഓർത്ത് പാടിയ പാട്ട് വിങ്ങിപ്പൊട്ടുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നത് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പാടി തുടങ്ങുമ്പോൾ തന്നെ കണ്ണ് നിറയുന്നുണ്ട്. പിന്നാലെ ശബ്ദം ഇടറുന്നു. അങ്ങനെ അവസാനം പാട്ട് പാടാൻ പറ്റാതെ മൈക്ക് ഓഫ് ചെയ്ത് പോവുകയായിരുന്നു അമൃത. ചിരിച്ചുകൊണ്ട് പാടുന്നുണ്ടെങ്കിലും കണ്ണ് നിറഞ്ഞ് ശബ്ദം ഇടറുന്നത് ഞങ്ങൾ ശ്രദ്ധിച്ചു എന്നാണ് നിരവധി പേർ ഇതിനോടകം തന്നെ കമൻറ് ചെയ്തിട്ടുള്ളത്.
അമൃത ഈ വിഷമം വരുന്ന രീതിയിൽ പാടുന്നത് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ടുകൊണ്ടിരുന്നവർക്ക് പോലും കണ്ണീരടിഞ്ഞു പോകുന്ന ഒരു കാഴ്ചയാണ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അച്ഛൻറെ അനുസ്മരണ യോഗത്തിൽ പാട്ടുപാടവെയാണ് അമൃത പൊട്ടിക്കരഞ്ഞത്. അമൃത പൊട്ടിക്കരയുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സഹിക്കുന്നില്ല എന്ന് ആരാധകർ തന്നെ പറയുന്നു. അമൃതയുടെയും അഭിരാമിയുടെയും പിതാവായ പി ആർ സുരേഷ് അന്തരിച്ചത് ഏപ്രിൽ ആണ്. ഇപ്പോൾ അദ്ദേഹം മരിച്ച ഒരു മാസം തികയുമ്പോൾ ഓടക്കുഴൽ വിദഗ്ധന് വേണ്ടി ഒരു വലിയ ആദരവ് നൽകിയിരിക്കുകയാണ് ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അടുത്തുള്ള എല്ലാവരും.
അച്ഛാ എന്ന ക്യാപ്ഷനോട് അമൃത പാട്ടുപാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇത് കാണുന്ന അച്ഛനെ സ്നേഹമുള്ള എല്ലാ മക്കൾക്കും വേദനിക്കും എന്നും, അമൃതയുടെ വിഷമം ഞങ്ങൾക്ക് മനസ്സിലാകുമെന്നും, അച്ഛനെവിടെയും പോയിട്ടില്ല എന്നും, നിരവധി പേരാണ് കമൻറ് ചെയ്തത് എത്തുന്നത്. അച്ഛന് അത്രമേൽ പ്രിയങ്കരമായിരുന്ന ഒരു പാട്ടാണ് അമൃത ആലപിച്ചത്. ആലാപനം പൂർത്തിയാക്കാതെ കണ്ണീർ തുടച്ചു മൈക്ക് കൈമാറുകയും ചെയ്തിരിക്കുന്ന അമൃതയെയും ഈ വീഡിയോയിൽ കാണാം. ഗായികയുടെ നൊമ്പതോടെയുള്ള ആലാപനം സദസ്സിലുള്ളവരെ കണ്ണീരണിയിച്ചു എന്ന് തന്നെ പറയണം. സോഷ്യൽ മീഡിയയിൽ എത്തിയ വീഡിയോയ്ക്ക് താഴെ അമൃതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് ആരാധകർ കുറിച്ചു.