ടെലിവിഷൻ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് സ്നിഷ ചന്ദ്രൻ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന നീലക്കുയിൽ എന്ന പരമ്പരയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. സീരിയലിൽ കസ്തൂരി എന്ന കഥാപാത്രത്തെയാണ് സ്നിഷ അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്. അതിനുശേഷം കാർത്തിക ദീപം എന്ന പരമ്പരയിലാണ് സ്നിഷ അഭിനയിച്ചത്. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സീതാരാമം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. അതിനിടെ തൻറെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സ്നിഷ.
നീലക്കുയിൽ എന്ന പരമ്പരയിലേക്ക് വന്നതിനെ കുറിച്ചും പുതിയ പരമ്പരയെ കുറിച്ചും ഒക്കെ താരം സംസാരിക്കുന്നുണ്ട്. കൂടാതെ പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടത്തെക്കുറിച്ച് നടി സംസാരിക്കുന്നുണ്ട്. നീലക്കുയിൽ ഓഡിഷനിലൂടെ വന്നതാണ് എന്നാണ് സ്നിഷ പറയുന്നത്. അവസാനം നിമിഷമാണ് അതിലേക്ക് സെലക്ട് ആയത്. ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല ഏഷ്യാനെറ്റ് പോലെ ഒരു വലിയ ചാനലിൽ കിട്ടിയതിലും ഭയങ്കര ഹാപ്പി ആയിരുന്നു. ഞാനും നായകനായ നിതിനും മാത്രമായിരുന്നു പുതുമുഖങ്ങൾ. ബാക്കിയെല്ലാവരും സീനിയർ ആയ താരങ്ങളായിരുന്നു. എനിക്ക് ഭയങ്കര പേടിയായിരുന്നു. ഒന്നും അറിയാത്തതിന്റെ പേടിയും ഉണ്ടായിരുന്നു.
അവിടെ ചെന്നപ്പോൾ എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു. എന്നോട് സംസാരിക്കുമ്പോൾ എല്ലാവരും എന്റെ ലെവലിലേക്ക് വന്ന് എന്നോട് സംസാരിക്കുമായിരുന്നു. ആ സെറ്റിലെ ഓരോരുത്തരും എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. നീലക്കുയിൽ പോലെ ഒരു സെറ്റ് എനിക്ക് പിന്നീട് കിട്ടിയിട്ടില്ല. അത്രയും രസകരമായിരുന്നു ആ ലൊക്കേഷൻ. ആ സെറ്റിൽ എപ്പോഴും ചിരിയാണ്. അങ്ങനെ ഡൾ ആകേണ്ടി വന്നിട്ടില്ല. ലൊക്കേഷനിൽ എനിക്ക് തത്തമ്മ എന്നും ഇരട്ട പേരുണ്ടായിരുന്നു എന്നും സ്നിഷ പറഞ്ഞു. സീതാരാമമാണ് ഇപ്പോൾ ചെയ്യുന്ന പരമ്പര. വിവേക് ഗോപൻ തന്നെയാണ് നായകനാകുന്നത് എന്ന് നടി കൂട്ടിച്ചേർത്തു. സീരിയലുകളിൽ ബോൾഡ് ആയ വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
സ്കൂളിലും കോളേജിലും ഒക്കെ പാട്ടിലും നൃത്തത്തിലും എല്ലാം സജീവമായിരുന്നു എന്നും നടി പറയുന്നുണ്ട്. ചെറുപ്പം മുതൽ അഭിനയത്തോട് ആഗ്രഹം ഉണ്ടായിരുന്നു അങ്ങനെയാണ് ഇതിലേക്ക് എത്തിയത്. തന്റെ സെലിബ്രിറ്റി കൃഷിനെക്കുറിച്ചും സ്നിഷ സംസാരിക്കുന്നു. സീരിയലിൽ എല്ലാവരും സുഹൃത്തുക്കളാണ് അതുകൊണ്ട് അങ്ങനെയൊന്നും തോന്നിയിട്ടില്ല. എന്നാൽ സിനിമയിലുണ്ട് അത് പ്രണവ് മോഹൻലാൽ ആണെന്നായിരുന്നു നടി പറഞ്ഞത്. ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും എനിക്കിഷ്ടമാണ്. കാരണം എന്താണെന്ന് അറിയില്ല അങ്ങോട്ട് ഇഷ്ടപ്പെട്ടു പോയതാണെന്നും താരം പറഞ്ഞു.