ആദ്യമായി തന്റെ മകൾ ആയിഷക്കൊപ്പം വേദിയിൽ ഗാനമാലപിച്ചതിൻറെ സന്തോഷത്തിലാണ് നാദിർഷ. മസ്കറ്റിൽ നടന്ന സ്റ്റേജ് പരിപാടിക്കിടയിലാണ് ബാപ്പയും മോളും വേദി പങ്കിട്ടത്.നാദിർഷ തന്നെയാണ് ഈ സന്തോഷ മുഹൂർത്തത്തിൻറെ ചിത്രങ്ങൾ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
അൽ സമാ ഗ്രൂപ്പിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടയിലാണ് ഈ സ്വപ്നസാഫല്യം അരങ്ങേറിയത്.’എൻറെ മകൾ ആയിഷ എന്നോടൊപ്പം ജീവിതത്തിൽ ആദ്യമായി ഒരു വേദിയിൽ പാടിയപ്പോൾ’എന്ന തലക്കെട്ടോടെ ആണ് പരിപാടിയുടെ ചിത്രങ്ങൾ നാദിർഷ പോസ്റ്റ് ചെയ്തത്.
ആയിഷ ഖദീജ എന്നിങ്ങനെ രണ്ട് പെൺമക്കളാണ് നാദിർഷയ്ക്കുള്ളത്. വ്യവസായി ലത്തീഫ് ഉപ്ളയുടെ മകൻ ബിലാലുമായി കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആയിരുന്നു ആയിഷയുടെ നിക്കാഹ്.നടൻ സംവിധായകൻ ഗായകൻ മിമിക്രി ആർട്ടിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റേതായ കഴിവുകളിച്ച കലാകാരനാണ് നാദിർഷ.
അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നിങ്ങനെ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് നാദിർഷ.ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത കേശു ഈ വീടിൻറെ നാഥൻ എന്ന കോമഡിക്ക് പ്രാധാന്യം നൽകിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ജയസൂര്യ നായകനാക്കി ഒരുക്കിയ ഈശോ എന്ന ചിത്രമാണ് അവസാനം റിലീസ് ചെയ്തത്.ചിത്രം നേരിട്ട് ഓടിടി യിലൂടെ ആയിരുന്നു റിലീസ് ചെയ്തത്