ജനപ്രിയ നടിയാണ് നമിത പ്രമോദ്. സീരിയലിലൂടെയാണ് നമിത അഭിനയജീവിതം ആരംഭിക്കുന്നത്. ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് സിനിമയിൽ എത്തുകയും നായികയാവുകയുമായിരുന്നു വളരെ ചെറിയ പ്രായത്തിൽ തന്നെ മുൻനിര നായികയായി മാറാൻ നമിതയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയിൽ എന്നതുപോലെതന്നെ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നമിത പ്രമോദ്. നമിതയും ദിലീപിന്റെയും മഞ്ജുവിൻ്റെയും മകൾ മീനാക്ഷിയും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്.
സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനുള്ള ചിത്രങ്ങളും കമന്റുകളും ഒക്കെ ഇവരുടെ സൗഹൃദത്തിന് ആഴം വെളിപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ മീനാക്ഷിയുമായുള്ള സൗഹൃദം എങ്ങനെയാണ് തുടങ്ങിയതെന്ന് തുറന്നുപറയുകയാണ് നമിത പ്രമോദ്. താരം നൽകിയ അഭിമുഖത്തിലാണ് മീനാക്ഷിയുമായുള്ള സൗഹൃദത്തിൻറെ കഥ ആരാധകരുമായി പങ്കുവെച്ചത്. മീനാക്ഷിയെ ആദ്യമായി കാണുന്നത് ഞാനും ദിലീപേട്ടനും ഒരുമിച്ച് അഭിനയിച്ച സൗണ്ട് തോമ എന്ന സിനിമയിലെ സെറ്റിൽ വച്ചാണ്. ദിലീപേട്ടൻ ഫാമിലിയുമായി ഒരു തവണ ലൊക്കേഷനിൽ വന്നിരുന്നു. ഞാൻ അന്ന് പത്തിലോ മറ്റോ പഠിക്കുകയാണ്.
മീനുട്ടിയെ ഞാൻ നോക്കിയപ്പോൾ ഹൊ എന്തൊരു ജാഡ എന്ന് പറഞ്ഞ് ഞാൻ മുഖം തിരിച്ചു. അവൾ അന്ന് കുഞ്ഞാണ്. ഞങ്ങൾ തമ്മിൽ മൂന്നു വയസ്സിന്റെ വ്യത്യാസമുണ്ട്. അതുകഴിഞ്ഞ് യുഎസിൽ ട്രിപ്പ് പോയ സമയത്താണ് ഞങ്ങൾ സുഹൃത്തുക്കൾ ആകുന്നത്. ഇപ്പോഴുള്ള സൗഹൃദം ദിലീപേട്ടന്റെ മകൾ എന്ന പരിചയമോ ബന്ധമോ അല്ല. അവൾ വലുതായപ്പോഴും അവൾക്ക് അവളുടെ തായ വ്യക്തിത്വം ഉണ്ടല്ലോ. ആ രീതിക്കുള്ള ബന്ധം ആണെന്നാണ് നമിത പറയുന്നത്. താൻ പുതിയതായി ആരംഭിച്ച കഫെയിൽ മമ്മൂട്ടി വന്നതിനെക്കുറിച്ച് താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.
നമിതയുടെ പുത്തൻ കഫയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞത്. ഉദ്ഘാടനത്തിന് മലയാളത്തിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. പിന്നാലെയാണ് മമ്മൂക്കയും കഫയിൽ എത്തിയത്. ഇത് സോഷ്യൽ മീഡിയയിലും വൈറൽ ആയിരുന്നു. ജയസൂര്യ നായകനായ ഈശോ ആണ് നമിതയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.