എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രം തുനിവിനായി എറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.ഇപ്പോൾ ചിത്രത്തിൻറെയായി ഏറ്റവും പുതിയ ഒരു അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. പൊങ്കലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന അജിത് ചിത്രത്തിലെ ആദ്യ ഗാനം ഡിസംബർ 9ന് റിലീസ് ചെയ്യും.
ജിബ്രാന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ‘ചില്ല ചില്ല’ എന്ന ഗാനമാണ് റിലീസിന് ഒരുങ്ങുന്നത്.അനിരുദ്ധ് രവിചന്ദ്രറാണ് ഗാനം ആലപിച്ചിരിക്കുന്നത്.മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനവും മഞ്ജു പാടുന്നുണ്ട്.പാൻ ഇന്ത്യൻ ചിത്രമായി അഞ്ചുഭാഷകളിൽ ആയിരിക്കും ചിത്രത്തിൻറെ റിലീസ്.
ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. വീര, സമുദ്രക്കനി, ജോണ് കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വലിമൈയ്ക്കുശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നീരവ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് വേലിക്കുട്ടിയാണ്.
തുനിവിനു ശേഷം വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജിത് അഭിനയിക്കുക. അതിനുശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ. കുരുതിയാട്ടം സംവിധായകൻ ശ്രീ ഗണേഷിനോപ്പം മറ്റൊരു ചിത്രത്തിൻറെ ചർച്ചകളിൽ ആണ് അജിത്ത് എന്നൊരു വാർത്തയും പുറത്ത് വരുന്നുണ്ട്.