മലയാളികൾ ഇപ്പോഴും ഓർത്തിരിക്കുന്ന അവരുടെ പ്രിയപ്പെട്ട നായിക തന്നെയാണ് നവ്യ നായർ. നിരവധി കഥാപാത്രങ്ങളുടെ മലയാളികളുടെ പ്രിയങ്കരിയായി നിൽക്കുന്ന നവ്യ നായർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. ഒരുത്തി എന്ന സിനിമയിലൂടെയാണ് നവ്യ നായർ തൻറെ തിരിച്ചു വരവ് അറിയിച്ചത്. നടി മഞ്ജുവാര്യർ ഉൾപ്പെടെയുള്ള പഴയ നടിമാരൊക്കെ തിരിച്ചുവരാനുള്ള പ്രചോദനം തന്നെയാണ് തനിക്ക് കൂട്ടായതെന്ന് പലപ്പോഴും നവ്യാനായർ വെളിപ്പെടുത്തിയിട്ടുണ്ട്. നവ്യാ തിരിച്ചുവന്നത് സിനിമയിലേക്ക് മാത്രമല്ല മറിച്ച് ഡാൻസിലേക്ക് തിരിച്ചുവന്നു. നൃത്ത പരിപാടികളിൽ ഇപ്പോൾ വളരെയധികം സജീവമാണ് നവ്യ നായർ. അതുകൊണ്ടുതന്നെ താരത്തിന്റെ നൃത്ത പരിപാടികളുടെ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
നൃത്തത്തിന് എത്തുമ്പോൾ ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. പല സ്റ്റേജ് ഷോകളിൽ നിന്ന് എടുത്ത വീഡിയോകളും ചിത്രങ്ങളും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ടുകളെയും അതിജീവിച്ച നൃത്തം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ താൻ സന്തോഷവതിയാണെന്ന് നവ്യ നൃത്തത്തിന് ശേഷം പറയുന്ന വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അത് കേട്ട് ഉടനെ തന്നെ എല്ലാവർക്കും വലിയ ഞെട്ടലായിരുന്നു. ഇത്രയും വലിയ വയ്യായ്ക ഉണ്ടായിരുന്നുവെന്നും എന്നിട്ടാണോ ഡാൻസ് കളിച്ചതെന്നും നിരവധി പേർ ചോദിച്ചു. അതിമനോഹരമായി നവ്യയെ ചിത്രങ്ങളിൽ കാണാനാകുന്നുണ്ട്. ചിത്രങ്ങളിലൊക്കെ തന്നെയും നവ്യയുടെ ബുദ്ധിമുട്ടുകൾ ഒന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല.
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നവ്യ നടത്തിയ നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കഴിഞ്ഞ രണ്ടുതവണയും കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടും സാധിച്ചിരുന്നില്ല എന്ന് നവ്യ പറഞ്ഞു. ഇത്തവണ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ദൈവാനുഗ്രഹത്താൽ നൃത്തം പൂർത്തിയാക്കാൻ കഴിഞ്ഞു എന്ന് നവ്യ നൃത്തത്തിനു ശേഷം സംസാരിച്ചു. നൃത്ത വേദികളിൽ വളരെയധികം സജീവമായ നവ്യയ്ക്ക് എന്ത് അസ്വസ്ഥതകൾ ഉണ്ടെങ്കിലും നൃത്തം മാറ്റിവയ്ക്കാറില്ല എന്നും, വാക്കു നൽകിയ പ്രോഗ്രാമുകൾക്ക് എത്തുമെന്നും, കൂടൽ മാണിക്യം ക്ഷേത്രത്തിൽ വരണമെന്നും ഇവിടെ ഡാൻസ് കളിക്കണമെന്നും എനിക്ക് വലിയ ആഗ്രഹമായിരുന്നു എന്നും നവ്യ ആരാധകർക്ക് മുന്നിൽ പറഞ്ഞു.
നവ്യയെ കാണാനും നവ്യയുടെ നൃത്തം കാണാനും നിരവധി പേരാണ് അവിടെ തടിച്ചുകൂടിയത്. അവരുടെ എല്ലാവരുടെയും സന്തോഷം ആശംസകളും എനിക്ക് കേൾക്കാം എന്നും എല്ലാവരെയും ഞാൻ കേൾക്കുന്നു എന്നും എല്ലാ സ്നേഹത്തിന് നന്ദി എന്നും നവ്യ കുറിച്ചു. ജാനകി ജാനേ ആണ് നവ്യയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. സൈജു കുറിപ്പ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിൻറെ പ്രമോഷൻസ് ഒക്കെ നേരത്തെ തുടങ്ങിയ കഴിഞ്ഞുവെങ്കിലും ഇപ്പോൾ നിർത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെതായി പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം വൻ സ്വീകാര്യത ലഭിച്ച് എങ്കിലും ഇനിയും ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഈ മാസം 12 ചിത്രം തീയറ്ററിൽ എത്തുക. ജാനകി എന്ന കഥാപാത്രമാണ് ഈ ചിത്രത്തിൽ നവ്യ ചെയ്യുന്നത്. നവ്യയുടെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ഒരുപാട് സിനിമകൾ ഉണ്ട്. അതിൽ ഒന്ന് തന്നെയാണ് വലിയൊരു ബ്രേക്ക് കഴിഞ്ഞ് തിരിച്ചു വന്ന നവ്യയുടെ ഒരുത്തി എന്ന സിനിമ. ചിത്രത്തിലെ നവ്യയുടെ അഭിനയവും പ്രശസ്ത നേടിയിരുന്നു. വളരെയധികം മികച്ചതായിരുന്നു താരത്തിന്റെ അഭിനയം എന്ന് മലയാളികൾ തന്നെ പറയുന്നുണ്ട്.