മലയാളികൾക്ക് വളരെയധികം പ്രിയങ്കരിയും മലയാളികൾക്ക് വളരെയധികം സുപരിചിതയുമായ രണ്ട് താരങ്ങളാണ് ദിവ്യ ഉണ്ണിയും വിദ്യാ ഉണ്ണിയും. ഇവർ രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും ഇവരുടെ സിനിമകളിലൂടെ മലയാളികൾ ഇപ്പോഴും ഓർത്തിരിക്കാനുള്ള താരങ്ങളാണ് ഇവർ. ഒരുപാട് വിശേഷങ്ങൾ ഒന്നും തന്നെ ഇവർ പങ്കുവെക്കാറില്ലെങ്കിൽ പോലും ഈ സഹോദരിമാരുടെ വിശേഷങ്ങൾ ചെറുതായി വന്നാൽ പോലും അത് ആരാധകർ എപ്പോഴും ഏറ്റെടുക്കാൻ ശ്രദ്ധിക്കാറുണ്ട്. രണ്ടുപേരുടെയും സോഷ്യൽ മീഡിയയിൽ സ്ഥിരമായി തന്നെ ആരാധകർ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇവരുടെ കുടുംബ വിശേഷങ്ങൾ. എന്നാൽ ഇപ്പോൾ വിദ്യാ ഉണ്ണിക്ക് പങ്കുവയ്ക്കാനും ഒരുപാട് കാര്യങ്ങൾ ഉണ്ട്.
ഇപ്പോൾ വിദ്യാ ഉണ്ണി അമ്മ ആയിരിക്കുകയാണ്. ഒരു കുഞ്ഞിന് ജന്മം നൽകാൻ പോവുകയാണ്. ഇപ്പോൾ താരത്തിന്റെ വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താരത്തിന്റെ സീമന്ത ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് കുടുംബാംഗങ്ങൾ. ദിവ്യ ഉണ്ണി ഇപ്പോൾ വിദ്യയ്ക്ക് വേണ്ടി ഇവിടെ എത്തിയിരിക്കുകയാണ്. അനിയത്തിക്ക് വേണ്ടി ആഭരണങ്ങളും സാരിയും ഒക്കെ ഒരുക്കിയിരിക്കുകയാണ്. മഞ്ഞ സാരിയിൽ സുന്ദരിയായി ഉള്ള വിദ്യാ ഉണ്ണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറൽ ആയത്. അതിമനോഹരമായ ക്ലാസിക് ആഭരണങ്ങൾ സമ്മാനിച്ചത് ദിവ്യ ഉണ്ണി തന്നെയാണെന്ന് ഈ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നു. വിദ്യയുടെയും ദിവ്യയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുണ്ട്.
ഇപ്പോൾ വിദ്യ ഉണ്ണിയുടെ സീമന്ത ചടങ്ങിന്റെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. മഞ്ഞ സാരിക്ക് ചേരുന്ന രീതിയിലുള്ള പച്ച ബ്ലൗസ് ആയിരുന്നു താരം അണിഞ്ഞ് എത്തിയത്. അധികം ആഭരണങ്ങൾ ഒന്നുമില്ലെങ്കിലും നല്ല പോലെ ഒരുങ്ങി സുന്ദരിയായിട്ടുണ്ട് വിദ്യ ഉണ്ണി എന്ന് നിരവധി പേരാണ് കമൻറ് ചെയ്തെക്കുന്നത്. എല്ലാവരും കാത്തിരിക്കുകയാണെന്ന് നിരവധിപേർ തന്നെ പറയുന്നു. ആൺകുട്ടിയാണോ പെൺകുട്ടിയാണോ തുടങ്ങിയുള്ള കാര്യങ്ങളും ആരാധകർ ചർച്ചചെയ്യുന്നുണ്ട്. ഇത് ബേബി ഷവർ പോലെ ആണെന്നും നിരവധിപേർ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ദിവ്യ ഉണ്ണിയുടെയും വിദ്യാ ഉണ്ണിയുടെയും കുടുംബത്തിൽ ഇപ്പോൾ വരാൻ പോകുന്ന സന്തോഷത്തെ കുറിച്ചാണ് ഓർക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി തന്നെയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. താരം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. നൃത്ത വീഡിയോകളും കുടുംബ വിശേഷങ്ങളും എല്ലാം പങ്കിട്ട ദിവ്യ ഉണ്ണി തന്റെ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഒരു മറയും കൂടാതെ തന്നെ തനിക്ക് പറയാനുള്ള കാര്യങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്നു. 1996ൽ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായിക നടിയായി അരങ്ങേറിയത്. അതുകൊണ്ടുതന്നെ മലയാളികൾ അന്നുമുതൽ ദിവ്യ ഉണ്ണിയെ ഏറ്റെടുക്കുന്നു.
അന്ന് വെറും 14 വയസ്സ് മാത്രം ആയിരുന്നു ദിവ്യ ഉണ്ണിക്ക് ഉണ്ടായിരുന്നത്. പിന്നീട് കാരുണ്യം, കഥാനായകൻ, ചൂരം, വർണ്ണപ്പകിട്ട്, പ്രണയവർണങ്ങൾ ഒരു മറവത്തൂർ കനവ് എന്നീ സിനിമകളിലൂടെ തന്നെ അഭിനയിച്ചതുകൊണ്ട് പ്രായം ഒരു പ്രശ്നമായി തന്നെ ബാധിച്ചില്ല എന്നതും സത്യമാണ്. അതുകഴിഞ്ഞ് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നെ എല്ലാ സിനിമയിലും പ്രധാന നായിക ദിവ്യ ഉണ്ണിയായി തന്നെ മാറി. ദിവ്യ ഉണ്ണി സ്ഥിരതാരമായി മാറിയതിന് പിന്നാലെ വിവാഹം വന്നു. വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി പതിയെ അമേരിക്കയിലേക്ക് പോവുകയും വിദേശത്തേക്ക് കുടുംബത്തെ നോക്കി സെറ്റിൽ ആവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഹോദരി വിദ്യ ഉണ്ണി സിനിമയിലേക്ക് വരുന്നത്. അതും മലയാളികൾ ആഘോഷമാക്കിയിരുന്നു.