മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നായൻതാര. മലയാളികളുടെ പേര് പോലും വാനോളം ഉയർത്തി കാണിച്ച താരം എന്നാണ് ഇപ്പോഴും നയൻതാരയെ വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടും ഉള്ളവർക്ക് സൂപ്പർസ്റ്റാർ തന്നെയാണ് ലേഡീ സൂപ്പർ സ്റ്റാർ. നയൻതാരയും വിഘ്നേശും തമ്മിലുള്ള വിവാഹം നടന്നത് കഴിഞ്ഞവർഷം ആണ്. അവരുടെ വിവാഹം കഴിഞ്ഞ് മാസങ്ങളായപ്പോൾ തന്നെ ഇവർക്ക് രണ്ടു കുഞ്ഞുങ്ങളും ജനിച്ചു. അത് വിവാദവും വളരെ ആശ്ചര്യവുമായിരുന്നു ആരാധകര്ക്കിടയിൽ ഉണ്ടാക്കിയത്.
എന്നാൽ സരോഗസി വഴിയാണ് ഇവർക്ക് രണ്ട് ആൺകുട്ടികൾ ജനിച്ചതെന്ന് അറിഞ്ഞപ്പോൾ ആരാധകർക്ക് എല്ലാവർക്കും സന്തോഷമായി. ഇപ്പോൾ പുതുവത്സരം ഈ താരങ്ങൾ ആഘോഷിച്ചത് ആഡംബരമായി തന്നെ. പക്ഷേ അവരവർക്ക് വേണ്ടിയോ അല്ലെങ്കിൽ മറ്റുള്ള താരങ്ങൾ കാണിക്കുന്നതുപോലെ ആഡംബരം ഒന്നും കാണിച്ചില്ല. പകരം തെരുവിൽ കഴിയുന്നവർക്ക് പുതുവർഷത്തിൽ സഹായവുമായി എത്തി. സഹായവുമായി നേരിട്ട് തന്നെയാണ് നയൻതാരയും വിഗ്നേഷ് ശിവനും എത്തിയത്.
റോഡ് അരികിൽ കഴിയുന്നവർക്ക് സമ്മാനപ്പൊതികൾ കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. തങ്ങളുടെ വിവാഹത്തിന് പോലും മാധ്യമങ്ങൾക്ക് വേണ്ടി ഒരു പ്രത്യേക ചടങ്ങ് ആയിരുന്നു ഇവർ നടത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ എത്തിയപ്പോൾ പോലും എല്ലാവരും ഭക്ഷണം കഴിച്ചോ എന്നാണ് പ്രിയ താരം നയൻതാര ആദ്യം ചോദിച്ചതുപോലും. എല്ലാവരും അത് ഏറ്റെടുത്തു നയൻതാരയുടെ മനസ്സിനെയാണ് സൂചിപ്പിക്കുന്നത് എന്ന് പറയുന്നു. അതുപോലെ ഇവരുടെ വിവാഹം ആഡംബരം തന്നെയായി നടന്നു. അതോടൊപ്പം അനാഥാലയങ്ങളിലെ കുട്ടികൾക്കും പാവപ്പെട്ട കുട്ടികൾക്കും ഭക്ഷണവും നൽകി.
വലിയ താരങ്ങൾക്ക് മാത്രമല്ല ആഡംബരപ്രദമായി വിവാഹ ചടങ്ങിൽ സദ്യ നൽകിയത് മറിച്ച് പാവപ്പെട്ട കുട്ടികൾക്കും അനാഥ കുട്ടികൾക്കും സഹായവുമായി താരങ്ങൾ ഇവരുടെ വിവാഹ ദിവസം എത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായി എത്തിയത്. വളരെ മഹത്തായ കാര്യമാണ് എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്. ഈ പുണ്യമൊക്കെ നിങ്ങളുടെ ആൺകുട്ടികൾക്ക് ലഭിക്കും അവരുടെ പേരിലാണ് ഇപ്പോൾ ഇവരീ സഹായം നീട്ടിയിരിക്കുന്നത്. തങ്ങളുടെ മക്കൾ ജനിച്ച വർഷമാണ് കഴിഞ്ഞത്. തങ്ങൾക്ക് രണ്ട് സന്തോഷമാണ് ലഭിച്ചത് വിവാഹം കഴിഞ്ഞു മക്കളും ജനിച്ചു.
അതുകൊണ്ട് ഈ സന്തോഷം എല്ലാവർക്കും സമ്മാനമായി നൽകാൻ ഇരുവരും തീരുമാനിക്കുകയാണ് എന്നാണ് ഇരുവരും പറഞ്ഞത്. ഇതൊക്കെ കൊണ്ടാണ് നയൻതാരയെ ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് എന്ന് മറ്റൊരു പ്രതികരണം. അതേസമയം ഈ വീഡിയോ വിമർശിക്കുന്നവരും ഏറെയാണ്. ഇത്തരം വീഡിയോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് അത്ര നല്ല കാര്യമല്ല എന്ന് പറയുന്നു. ഇതുപോലെ ചെയ്യുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിൽ ഉണ്ടെന്നും അത്തരത്തിലുള്ള ആളുകൾ ഒന്നും ഇങ്ങനെ പ്രചരിപ്പിക്കാറില്ല എന്നും ഇത് വെറും ജാഡ ആണെന്ന് ഒക്കെ പലരും പറയുന്നുണ്ട്.
ഇങ്ങനെ ചെയ്യുന്നുണ്ട് എന്ന് തങ്ങളെ മാത്രം അറിയിച്ചാൽ മതി എന്തിനാണ് മറ്റുള്ളവരെ ഇത് അറിയിക്കുന്നത് എന്ന പല വിമർശനങ്ങളും ഇതിന് പിന്നാലെ ഉണ്ട്. ഇപ്പോൾ നയൻതാരയും വിഗ്നേഷും ഒരുമിച്ചെത്തി കുട്ടികൾക്ക് സമ്മാനപ്പൊതികൾ നൽകുന്നത് വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.