ബാലതാരമായി എത്തി അധികം വൈകാതെ മലയാളത്തിലെ ശ്രദ്ധേയ നായികമാരിൽ ഒരാളായി മാറിയ നടിയാണ് നമിത പ്രമോദ്. ജനപ്രിയ പരമ്പരകളിലൂടെ ആയിരുന്നു നമിത പ്രമോദ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീടാണ് സിനിമയിലേക്ക് ചുവട് മാറ്റുന്നത്. സൂപ്പർ ഹിറ്റായി മാറിയ ട്രാഫിക്ക് എന്ന സിനിമയാണ് നമിത ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് രണ്ടാമത്തെ ചിത്രമായ പുതിയ തീരത്തിലൂടെ നായികയായി മാറി. പിന്നീട് വളരെ പെട്ടെന്ന് ആയിരുന്നു നമിതയുടെ വളർച്ച. അധികം വൈകാതെ തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ നമിതയ്ക്ക് സാധിച്ചു.
ദിലീപ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ എല്ലാം നായികയായി ശ്രദ്ധേയ സിനിമകളുടെ ഭാഗമാവാൻ നമിതയ്ക്ക് കഴിഞ്ഞു. ഇടയ്ക്ക് കഴിഞ്ഞ രണ്ടു വർഷക്കാലം സിനിമയിൽ നിന്നൊക്കെ ഇടവേള എടുത്തെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി മാറുകയാണ് നമിത. നിരവധി സിനിമകളാണ് നമിതയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. അതിനിടെ അഭിനയത്തിന് പുറമെ ബിസിനസിലും കൈ വച്ചിരിക്കുകയാണ് നമിത ഇപ്പോൾ. അടുത്തിടെയാണ് കസിൻസിന് ഒപ്പം ചേർന്ന് നമിത പുതിയ കഫെ ആരംഭിച്ചത്. ഇപ്പോഴിതാ പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം.
പുതിയ തുടക്കത്തെ കുറിച്ച് ഒക്കെ നമിത സംസാരിക്കുന്നുണ്ട്. തന്റെ കുടുംബത്തിൽ ഒരുപാട് പേർ ഷെഫ് ആയി ജോലി ചെയ്യുന്നുണ്ട്. അച്ഛൻറെ കുറെ സുഹൃത്തുക്കൾ റസ്റ്റോറൻറ് നടത്തുന്നുണ്ട്. അതൊക്കെ കൊണ്ടാണെന്ന് തോന്നുന്നു തങ്ങളും ഇതേ മേഖലയിലേക്ക് വന്നതെന്നാണ് പുതിയ ബിസിനസിനെ കുറിച്ച് നമിത പറഞ്ഞത്. അച്ഛനാണ് കഫയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതെന്നും, അച്ഛൻ ഇപ്പോഴും ഇവിടെ തന്നെയാണെന്നും നമിത പറഞ്ഞു. സിനിമയും ബിസിനസും ഒരേപോലെ മാനേജ് ചെയ്ത് പോകാൻ ഭയങ്കര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം ആയിരുന്നു. അതുകൊണ്ട് കഫയുടെ കാര്യങ്ങൾ അച്ഛൻ മാനേജ് ചെയ്തോളൂ.
അതുകൊണ്ട് എനിക്ക് അത്ര വലിയ സ്ട്രെസ് ഇല്ല. എൻറെ ഹൃദയം സിനിമയ്ക്കായി തന്നെ മാറ്റിവച്ചിരിക്കുകയാണ്. ഞാൻ നല്ല ഫുഡ്ഡീ ആണ്. സിനിമയിൽ എത്തിയപ്പോഴാണ് ഫിറ്റ്നസ് ഒക്കെ നോക്കി തുടങ്ങിയത്. ചെറുപ്പത്തിലൊക്കെ പ്ലാൻഡ് ആയ ലൈഫ് ആയിരുന്നു. കുറെ പ്ലാനിങ് ഒക്കെ ഉണ്ടായിരുന്നു എന്നാം നമിത പറഞ്ഞു. മുൻപ് പറഞ്ഞിരുന്ന പല കാര്യങ്ങളും ഇപ്പോൾ മണ്ടത്തരമാണെന്ന് തോന്നാറുണ്ട് എന്നും നമിത പറയുന്നു. നമ്മൾ കാണുന്ന സംസാരിക്കുന്ന ആളുകളൊക്കെ മാറിക്കൊണ്ടിരിക്കും നമ്മുടെ ലോകം വലുതാകുമ്പോഴാണ് നമ്മൾ എത്ര ഇടുങ്ങിയ ചിന്താഗതിയോടെയാണ് കാര്യങ്ങളെ കണ്ടിരുന്നത് എന്ന് തോന്നുന്നത്. നേരത്തെ വളരെ കോൺഫിഡൻസ് ഓടെ വിവാഹം കഴിഞ്ഞ് അഭിനയിക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
എനിക്ക് വിവാഹം കഴിഞ്ഞ സുഹൃത്തുക്കളുണ്ട്. അവരോട് സംസാരിക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് വിവാഹം നമ്മുടെ ജീവിതത്തിൻറെ ഒരു ഭാഗം മാത്രമാണ് എന്ന്. അത് നമ്മുടെ ഇഷ്ടങ്ങളെ ഒന്നും മാറ്റിവയ്ക്കാനുള്ളതല്ല. പാർട്ണർ എന്നു പറയുമ്പോൾ രണ്ടുപേർക്കും പവർ ഉണ്ടായിരിക്കണം. കുറച്ചുനാൾ മാറി നിന്നാണെങ്കിലും തിരിച്ചുവരാവുന്നതേയുള്ളൂ. വിവാഹശേഷവും അഭിനയിക്കുന്ന ഒരുപാട് നായികമാർ ഇവിടെയുണ്ട്. പക്ഷേ അന്നങ്ങനെ പറഞ്ഞത് ഒട്ടും പക്വതയില്ലാത്ത ഒന്നായിരുന്നു എന്നും നമിത പറയുന്നു.
നിനക്ക് അഭിനയിക്കണമെങ്കിൽ ആവാം അല്ലെങ്കിൽ വേണ്ട എന്നാണ് വീട്ടുകാരുടെ നിലപാട് എന്നും നമിത കൂട്ടിച്ചേർത്തു. അതേസമയം ഈശോയാണ് നമിതയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഓ ടി ടി റിലീസ് ആയാണ് ചിത്രം എത്തിയത്. രജനി, എതിരെ, ഒറ്റക്കൊമ്പൻ തുടങ്ങി ആറോളം ചിത്രങ്ങൾ നമിതയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.