മാതൃദിനത്തിൽ ജീവിതത്തിലെ വലിയ സന്തോഷവാർത്ത പങ്കുവച്ച് നടി അഭിരാമി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു അച്ഛനും അമ്മയുമായിരിക്കുന്നു എന്ന വാർത്തയാണ് അഭിരാമി ഇത്തവണ മാതൃദിന ആശംസകൾ നേർന്നുകൊണ്ട് കുറിച്ചത്. താനും ഭർത്താവ് രാഹുലും കലക്കി എന്നാ പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായി എന്നും എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഞങ്ങൾക്ക് ഉണ്ടാകണമെന്നും അഭിരാമി പറയുന്നു. അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ; പ്രിയ സുഹൃത്തുക്കളെ എല്ലാ അമ്മമാർക്കും എൻറെ മാതൃദിന ആശംസകൾ.
ഞാനും എൻറെ ഭർത്താവ് രാഹുലും നൽകി എന്ന പെൺകുഞ്ഞിൻ്റേ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞവർഷമാണ് ഞങ്ങൾ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാവിധത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം അനുഗ്രഹങ്ങൾ ഞങ്ങൾക്കും കുടുംബത്തിനും ഒപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
2009 ലാണ് അഭിരാമിയും ഭർത്താവ് രാഹുലും വിവാഹം കഴിക്കുന്നത്. ഇരുവർക്കും കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. ഹെൽത്ത് കെയർ ബിസിനസ് കൺസൾട്ടന്റ് ആണ് ഭർത്താവ് രാഹുൽ. നടിയുടെ ജീവിതത്തിലെ സന്തോഷ വാർത്ത കേട്ട് മാതൃദിന ആശംസകൾ ആയി നിരവധി പേരാണ് എത്തുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ അവതരണത്തിലും തന്റെ കഴിവ് തെളിയിക്കാൻ അഭിരാമിക്ക് സാധിച്ചിട്ടുണ്ട്.