വിവാഹം കുഞ്ഞുങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെക്കാലമായി സ്ത്രീകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശമില്ല. കുറച്ച് വർഷങ്ങളായിട്ടാണ് അതിനെല്ലാം നമ്മുടെ രാജ്യത്ത് മാറ്റം വന്നു തുടങ്ങിയത്. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ തയ്യാറായി മുന്നോട്ടുവന്നതോടെ സമൂഹത്തിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. പണ്ടൊക്കെ 18 കഴിയുമ്പോൾ മുതൽ പെൺകുട്ടികൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങും. അധികം വൈകാതെ വിവാഹിതയാകും. പിന്നീട് കുറച്ചു മാസങ്ങൾ കഴിയുമ്പോഴേക്കും പെൺകുട്ടികൾ കേൾക്കുന്ന ചോദ്യം വിശേഷം ഒന്നും ആയില്ലേ എന്നതാണ്.
അത്തരത്തിൽ നിരവധി ചോദ്യങ്ങൾ ആഭിമുഖീകരിക്കേണ്ടി വന്ന വ്യക്തിയാണ് തെലുങ്ക് സൂപ്പർ താരം രാംചരൺ തേജയുടെ ഭാര്യയും ബിസിനസ്സുകാരിയുമായ ഉപാസന. രംചരണിൻ്റെയും ഉപാസനയുടെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷം പിന്നിടുകയാണ്. ഇപ്പോൾ താരം അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. ഗർഭകാല വിശേഷങ്ങൾ ഉപാസന സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ആദ്യത്തെ കണ്മണി എത്താൻ വളരെ കുറച്ചുനാളുകൾ മാത്രം ശേഷിക്കവേ മാതൃദിനത്തിൽ ഉപാസന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
താൻ എന്തുകൊണ്ടാണ് ഇപ്പോൾ അമ്മയാകാൻ തീരുമാനിച്ചതെന്നാണ് ഉപാസന മാതൃദിനത്തിൽ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞത്. പാരമ്പര്യം നിലനിർത്താനോ തന്റെ ദാമ്പത്യം ശക്തിപ്പെടുത്താനോ അല്ല താൻ അമ്മയായതെന്നും ഉപാസന കുറിച്ചു. എല്ലാം ശരിയായ കാരണങ്ങളാലും മാതൃത്വം സ്വീകരിക്കുന്നത് ഞാൻ അഭിമാനിക്കുന്നു. സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായിട്ടല്ല ഞാൻ അത് ചെയ്തത്. അമ്മയാകാനുള്ള എൻറെ തീരുമാനത്തിന് പിന്നിൽ ഒരു പാരമ്പര്യം നിലനിർത്താനോ എൻറെ ദാമ്പത്യം ശക്തിപ്പെടുത്താനുള്ള ആഗ്രഹം ഇല്ല.
എൻറെ കുട്ടി അവൻറെ അല്ലെങ്കിൽ അവളുടെ മൊത്തത്തിലുള്ള ക്ഷേമത്തിനായി അർഹിക്കുന്ന നിരുപാധികമായ സ്നേഹവും പരിചരണവും നൽകാൻ വൈകാരികമായി തയ്യാറെടുത്തപ്പോഴാണ് ഞാൻ ഒരു കുട്ടി വേണമെന്ന് തീരുമാനത്തിലെത്തിയത്. എൻറെ ആദ്യ മാതൃ ദിനം ആഘോഷിക്കുന്നു എന്നാണ് ഉപാസന സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഉപാസനയുടെ വളരെ പക്വതയോടെയുള്ള നല്ല തീരുമാനം എന്നും നിരവധി കമൻറുകൾ വന്നു. നിറവയറുമായി നിൽക്കുന്ന ഒരു ചിത്രവും കുറുപ്പിനൊപ്പം ഉപാസന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പത്തു വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ഇരുവർക്കും കുഞ്ഞു പിറക്കുന്നത് എന്നു കൊണ്ട് തന്നെ ഇരുവരും പ്രെഗ്നൻസി ചെയ്തപ്പോൾ മുതൽ ഇരുവരും വാർത്തകളിൽ നിറയുന്നുണ്ട്. തെലുങ്ക് സിനിമ ലോകത്തെ തന്നെ ഏറ്റവും അറിയപ്പെടുന്ന താര കുടുംബമാണ് രാംചരണിൻ്റെത്. അച്ഛൻ ചിരഞ്ജീവി ചിരഞ്ജീവിയുടെ അനന്തരവൻ അല്ലു അർജുൻ എന്നിവരെല്ലാം ഇന്ത്യയിൽ സിനിമയിലെ മിന്നും താരങ്ങളാണ്. ഡിസംബർ 12നാണ് രാംചരൺ തന്നെ സോഷ്യൽ മീഡിയയിലൂടെ അച്ഛനാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.